കൊച്ചി : ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസ് പ്രതി ജോയിസിനെതിരെ യുവതിയുടെ മൊഴി. ജോയിസും ജോഷിയും ആലപ്പുഴയിലെ ഇവരുടെ വീട്ടില്‍ വച്ച് മയക്കു മരുന്ന് നല്‍കിയ ശേഷം തന്നെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്‌തുവെന്നും പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് കല്ല്യാണം മുടക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നുവെന്നും യുവതി മൊഴി നല്‍കി.
ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കൊച്ചിയിലെ പല പ്രമുഖര്‍ക്കും തന്നെ കാഴ്‌ചവെച്ചതായും യുവതി പറഞ്ഞു. യുവതിയുടെ മൊഴി സത്യമാണെന്ന് തെളിഞ്ഞതോടെ അന്വേഷണം സംഘം ഇവരുമായി ആലപ്പുഴ പട്ടണക്കാട്ടുള്ള വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. യുവതിയുടെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ ജോയിസിനെതിരെ ബലാത്സംഗത്തിനും കേസ് എടുത്തു.
ലഹരി കലര്‍ത്തിയ ശീതളപാനീയം നല്‍കി തന്നെ ശാരീരികമായി പീഡിപ്പിച്ച ശേഷം പീഡനദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്തുവെന്നാണ് യുവതി മൊഴി നല്‍കിയത്. കൂടാതെ ദൃശ്യങ്ങള്‍ കാട്ടി തന്നെ ബ്ലാക്ക് മെയില്‍ ചെയ്ത് പല പ്രമുഖര്‍ക്കും തന്നെ കാഴ്ചവച്ചുവെന്നും യുവതി അന്വേഷണ സംഘത്തിന് മുന്‍പാകെ വെളിപ്പെടുത്തി.
ഒരു യുവ രാഷ്ട്രീയനേതാവും പീഡിപ്പിച്ചവരില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ആലപ്പുഴ പട്ടണക്കാട്ടെ വീട്ടില്‍ വച്ചാണ് ജോയിസ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ പോലീസും ക്രൈംബ്രാഞ്ചും രഹസ്യമായി ജോയിസിന്റെ വീട്ടില്‍ യുവതിയുമായെത്തി തെളിവെടുപ്പ് നടത്തി. അവിടെ നിന്നു ലഭിച്ച പെന്‍ഡ്രൈവുകളില്‍ പീഡനരംഗങ്ങള്‍ പകര്‍ത്തിയിരുന്നുവെന്നതിന്റെ അടിസ്ഥാനത്തില്‍ ജോയിസിനെ ഒന്നാം പ്രതിയാക്കി മറ്റൊരു കേസ് കൂടി ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തു.
കൊച്ചി കേന്ദ്രീകരിച്ച് സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ പ്രമുഖ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരന്‍ കണ്ണൂര്‍ സ്വദേശിയായ ഷാലിദിനെ സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു.
ഇയാളില്‍ നിന്നു ചില ഞെട്ടിക്കുന്ന വിവരങ്ങള്‍ സൈബര്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കൊച്ചിയിലെ യുവ രാഷ്ട്രീയ നേതാവ് ഉള്‍പ്പെടെ പല പ്രമുഖരും യുവതിയെ പീഡിപ്പിച്ചവരുടെ കൂട്ടത്തിലുണ്ടെന്ന് ഇയാളും അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന ജോയിസിനെ ചോദ്യം ചെയ്തതിലൂടെ ഈ വിവരങ്ങള്‍ യാഥാര്‍ഥ്യമാണെന്ന് പോലീസിന് സ്ഥിരീകരിക്കാനായിട്ടുണ്ട്.
ജോയിസ് കൊച്ചി കേന്ദ്രീകരിച്ച് നടത്തിയ മനുഷ്യക്കടത്തിനെക്കുറിച്ച് സൈബര്‍ പോലീസിനെ കൂടാതെ കേന്ദ്ര ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള വിവിധ ഏജന്‍സികളും അന്വേഷിക്കുന്നുണ്ട്. അതേ സമയം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും യുവതിയെയും ബംഗളൂരുവില്‍ നിന്നു പെണ്‍വാണിഭത്തിനായി കേരളത്തിലെത്തിച്ചതിന് രാഹുല്‍ പശുപാലന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ബംഗളൂരു സിറ്റി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഇതിന്റെ തുടര്‍ അന്വേഷണത്തിനായി രാഹുല്‍ പശുപാലന്‍, രശ്മി. ആര്‍ നായര്‍, ലെനീഷ് മാത്യു, അക്ബര്‍ എന്നിവരടങ്ങിയ സംഘത്തെ ബാംഗ്ലൂര്‍ പോലീസ് തിരുവനന്തപുരം കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങി ബംഗളൂരുവുലെത്തിച്ചിരിക്കുകയാണ്. ഓണ്‍ ലൈന്‍ പെണ്‍വാണിഭ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള പല പ്രമുഖരുടെയും വിവരങ്ങളും തെളിവുകളും അതീവ സൂക്ഷ്മതയോടെയാണ് അന്വേഷണ സംഘം
എറണാകുളത്തെ യുവ രാഷ്‌ട്രീയ നേതാവും യുവതിയെ ദുരുപയോഗം ചെയ്‌തതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ, ചുംബന സമരനേതാവ് രാഹുല്‍ പശുപാലന്‍, ഭാര്യ രശ്‌മി, അക്‌ബര്‍ എന്നിവരുള്‍പ്പെടെയുള്ള പ്രതികളെ കൂടുതല്‍ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി ബംഗുളൂരു പോലീസ് കൊണ്ടുപോയിട്ടുണ്ട്.