തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭകേസിലെ അന്വേഷണം നിര്‍ണ്ണായഘട്ടത്തിലേക്ക് കടക്കുന്നു. ഓണ്‍ലൈന്‍ പെണ്‍വാണിഭകേസില്‍ രാഷ്ട്രീയ-സിനിമ മേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പെട്ടതിന്റെ നിര്‍ണ്ണായക തെളിവായ രാഹുല്‍ പശുപാലന്റെ കമ്പ്യൂട്ടറിലെ ദൃശ്യങ്ങള്‍ വീണ്ടെടുക്കുവാനുള്ള അന്വേഷണസംഘത്തിന്റെ ശ്രമങ്ങള്‍ പുരോഗമിക്കുന്നു. രഹസ്യഫോള്‍ഡറില്‍ സൂക്ഷിച്ചിട്ടുള്ള ഈ ദൃശ്യങ്ങള്‍ കണ്ടെടുക്കുന്നതോടെ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവുണ്ടാകും.
രാഷ്ട്രീയ-സിനിമ മേഖലകളിലെ ഉന്നതരായ വ്യക്തികളെ അവരറിയാതെ അവരുടെ കിടപ്പറരംഗങ്ങള്‍ പകര്‍ത്തിയതിന്റെ ദൃശ്യങ്ങളാണ് രാഹുല്‍പശുപാലന്റെ കമ്പ്യൂട്ടറിലും ലാപ്‌ടോപ്പിലും ഉള്ളതെന്നാണ് ചോദ്യം ചെയ്യലിനിടെ കൂട്ടുപ്രതികള്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയത്. അതേസമയം കൊച്ചിയിലെ ഒരു സംവിധായകനുമായും ഒരു നടിയുമായും തനിക്ക് അടുത്ത ബന്ധമുള്ളതായും രാഹുല്‍ പശുപാലന്‍ പോലീസിനോട് വെളിപ്പെടുത്തി.
രാഹുല്‍പശുപാലനോടൊപ്പം പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന അച്ചായന്‍ എന്ന് വിളിക്കുന്ന ജോഷി ജോസഫിനെ ചോദ്യം ചെയ്തുവരികയാണ്. രാഹുല്‍പശുപാലന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി നാളെ കൊച്ചിയിലെത്തിക്കും. പെണ്‍വാണിഭഇടപാടുകള്‍ നടത്തിയ സ്ഥലങ്ങളിലും ഇവരെ ക്രൈം ബ്രാഞ്ച് സംഘം എത്തിച്ച് തെളിവെടുപ്പ് നടത്തും.
കൊച്ചിയിലെ ഹോട്ടല്‍ പരിസരത്ത് വെച്ച് ക്രൈം ബ്രാഞ്ച് എസ്.ഐ.യെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജോഷിക്കെതിരെ കൊച്ചിയില്‍ കേസ് നിലവിലുണ്ട്. പറവൂര്‍ പെണ്‍വാണിഭകേസുള്‍പ്പെടെ ജോഷിയുടെ പേരില്‍ നിരവധി കേസുകള്‍ വിവിധ ജില്ലകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 25 വര്‍ഷക്കാലമായി പെണ്‍വാണിഭരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ചോദ്യംചെയ്യലിനിടെ ജോഷി അന്വേഷണസംഘത്തോട് വെളിപ്പെടുത്തി.
പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് ജോഷിയെയും കൂട്ടാളികളെയും പോലീസ് സംഘം ചോദ്യംചെയ്യുന്നത്. സൈബര്‍ പോലീസ് ആസ്ഥാനത്ത് രഹസ്യമായി നടത്തുന്ന ചോദ്യം ചെയ്യലില്‍ കേരളത്തെ ഞെട്ടിക്കുന്ന പല വിവരങ്ങളും പ്രതികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
രാഹുല്‍ പശുപാലന്‍ നിര്‍ബന്ധപൂര്‍വ്വം പല പ്രമുഖര്‍ക്കും തന്നെ കാഴ്ച വച്ചതായി ചുംബനസമര നേതാവും രാഹുലിന്റെ ഭാര്യയുമായ രശ്മി ആര്‍ നായര്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ഈ വിവരം നേരത്തേതന്നെ പല ചുംബനസമരനേതാക്കളോടും താന്‍ പറഞ്ഞിരുന്നുവെന്നും രശ്മി വെളിപ്പെടുത്തിയിരുന്നു. ഡി.ജി.പി ടി.പി.സെന്‍കുമാറിന്റെ നിര്‍ദ്ദേശാനുസരണം ക്രൈംബ്രാഞ്ച് ഐ.ജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം പഴുതടച്ചുള്ള അന്വേഷണമാണ് നടത്തുന്നത്.