മനുഷ്യാവകാശ കമ്മീഷന്‍ ഐജി ആയിരിക്കെ ലഭിച്ച പരാതി ശ്രീജിത്ത് പോലീസിന് കൈമാറാതിരുന്നത് വിലപേശലിന്?

തിരുവനന്തപുരം: താന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഐജി ആയിരിക്കെതന്നെ ഓണ്‍ലൈന്‍ പെണ്‍വാണിഭത്തെക്കുറിച്ചും അശ്ലീല സൈറ്റിനെക്കുറിച്ചും വിവരം ലഭിച്ചിരുന്നുവെന്നും നിരീക്ഷിക്കുകയായിരുന്നുവെന്നും പറഞ്ഞ ശ്രീജിത്തിന്റെ ഉദ്ദേശശുദ്ധിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ സംശയം.

മനുഷ്യാവകാശ കമ്മീഷന്‍ ഐ.ജിക്ക് ഇത്തരം കാര്യങ്ങളില്‍ നടപടി സ്വീകരിക്കാനുള്ള അധികാരമില്ലെന്നിരിക്കെ ഉടനെ തന്നെ പോലീസിന് വിവരം കൈമാറി നടപടി സ്വീകരിച്ചിരുന്നുവെങ്കില്‍ ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ അരങ്ങേറില്ലായിരുന്നുവെന്ന നിലപാടിലാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വളരെ നാള്‍മുമ്പ് ലഭിച്ച വിവരം മറച്ചുവയ്ക്കുക വഴി ശ്രീജിത്ത് ഗുരുതരമായ കൃത്യവിലോപവും, കുറ്റകൃത്യത്തിന് പരോക്ഷമായി കൂട്ടുനില്‍ക്കുന്ന സാഹചര്യവുമാണ് ഉണ്ടാക്കിയതെന്നാണ് അവരുടെ അഭിപ്രായം.ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് ‘പ്രത്യേക’ സമയത്തുതന്നെ ആക്ഷന്‍ പ്ലാന്‍ ചെയ്തതിന് പിന്നിലും ദുരുദ്ദേശം സംശയിക്കപ്പെടുന്നുണ്ട്.

രാഹുല്‍ പശുപാലിന്റേത് എന്ന പേരില്‍ പ്രചരിപ്പിച്ച ഓഡിയോ സംഭാഷണവുമായി ബന്ധപ്പെട്ടും ചില ദുരൂഹതകള്‍ ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്.രാഹുല്‍ പശുപാലിന്റെ സംഭാഷണമല്ല പുറത്തുവന്ന ഓഡിയോയിലുള്ളതെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. ഇനി ഓഡിയോ ഒറിജിനല്‍ ആണെങ്കില്‍ പോലീസ് ഔദ്യോഗികമായി റിക്കാര്‍ഡ് ചെയ്ത തെളിവ് പുറത്തുവിട്ടതിന് അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കേണ്ട ഗുരുതരമായ തെറ്റാണിത്.

അറസ്റ്റുമായി ബന്ധപ്പെട്ട് ഐ.ജി ശ്രീജിത്ത് പത്രസമ്മേളനത്തിലും പിന്നീട് ചാനല്‍ ചര്‍ച്ചകളിലും നടത്തിയ പ്രതികരണങ്ങളും അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നതാണ്. കോടതിയില്‍ തെളിവുകള്‍ ഹാജരാക്കുക എന്ന കര്‍ത്തവ്യം നിര്‍വ്വഹിക്കേണ്ട ഉത്തരവാദിത്വപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ ചാനല്‍ മൈക്കിനു മുന്നില്‍ ശിക്ഷ വിധിക്കുന്നത് എന്തു താല്‍പര്യത്തിന്റെ പുറത്താണെന്നാണ് ഉയര്‍ന്നുവരുന്ന മറ്റൊരു ചോദ്യം.

ഉന്നതരായ ഇടപാടുകാര്‍ ഉണ്ടായിരുന്നുവെന്നും ഒരു രാത്രിക്ക് 50,000 മുതല്‍ 80,000 വരെയായിരുന്നു രശ്മിയുടെ വിലയെന്നും പറഞ്ഞ ഐജി അവരുമായി കിടപ്പറ പങ്കിട്ടവര്‍ ആരാണെന്ന് വ്യക്തമാക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല.വാണിഭ കേസ് രശ്മിക്കും രാഹുല്‍ പശുപാലിനുമെതിരെ ചുമത്താമെങ്കില്‍ കിടപ്പറ പങ്കിട്ടവരും ഈ കേസില്‍ പ്രതികളാകേണ്ടതാണ്.

എന്നാല്‍ അത് ഇതുവരെ ഉണ്ടായിട്ടില്ല. ‘വന്‍ സ്രാവു’കളായതുകൊണ്ടാണോ, അതോ പോലീസ് ‘തിരക്കഥ’ പാളിയതുകൊണ്ടാണോ ഇക്കാര്യത്തില്‍ ഐജി മൗനം പാലിക്കാത്തതെന്നും വ്യക്തമല്ല.ഓണ്‍ലൈന്‍ പെണ്‍വാണിഭം ഒരു മറയാക്കി ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന വാദത്തിന് ബലം പകരുന്ന വിവരങ്ങള്‍ ആണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഐജി ശ്രീജിത്തുമായി അടുത്ത ബന്ധമുള്ള ‘ചിലര്‍ക്ക്’ ഈ തിരക്കഥയില്‍ കൃത്യമായ പങ്കുണ്ടെന്ന ആക്ഷേപവും ശക്തമാണ്.രാഹുല്‍ പശുപാലും രശ്മിയും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ എന്ന നിലപാട് സ്വീകരിക്കുമ്പോഴും ഈ സംഭവത്തിനു പിന്നില്‍ ഐജി വ്യക്തിപരമായ ‘അജണ്ട’ നടപ്പാക്കിയതാണ് ഇപ്പോള്‍ പുതിയ വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്.

വസ്തുതട്ടിപ്പ് കേസില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും അഴിമതി കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ രജിസ്റ്റര്‍ കേസിലും പ്രതിയായ ശ്രീജിത്തിനെതിരെ സദാചാരവുമായി ബന്ധപ്പെട്ട പരാതികളും നിലനില്‍ക്കെ വിശുദ്ധനാകാന്‍ നടത്തുന്ന ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് ആരോപണം.

ഹരീഷ് വാസുദേവനെ പോലെയുള്ള പ്രമുഖ സാംസ്‌കാരിക പരിസ്ഥിതി പ്രവര്‍ത്തകര്‍ ഈ ആക്ഷേപമുന്നയിച്ച് ഇതിനകം തന്നെ രംഗത്തുവന്നിട്ടുണ്ട്.സുപ്രധാന പോസ്റ്റുകളിലൊന്നും ഇരുത്തരുതെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി സര്‍വ്വീസില്‍ തിരിച്ചെടുത്ത ശ്രീജിത്ത് എങ്ങനെയാണ് ക്രൈംബ്രാഞ്ച് ഐജി ആയതെന്നാണ് ഹരീഷിന്റെ ചോദ്യം.

മാധ്യമപ്രവര്‍ത്തകരായ സുനിത ദേവദാസ്, എസ്.വി പ്രദീപ് തുടങ്ങിയവരും ശ്രീജിത്തിനെതിരെ ആഞ്ഞടിച്ച് രംഗത്തുവന്നിട്ടുണ്ട്.വിവാദ വ്യവസായി റൗഫിന് വേണ്ടി മലപ്പുറം ഡിവൈഎസ്പിയെ കൈക്കൂലി കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിന് സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ശ്രീജിത്ത് കടുത്ത നിയമവിരുദ്ധ പ്രവര്‍ത്തിയാണ് നടത്തിയതെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഡിജിപി തന്നെ വ്യക്തമാക്കിയിരുന്നതാണ്.

ഈ ഉദ്യോഗസ്ഥനാണിപ്പോള്‍ പെണ്‍വാണിഭ കേസ് പിടിച്ചെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയിലും ചാനലുകളിലും സ്റ്റാറാവാന്‍ ശ്രമിക്കുന്നത്.തീവ്ര മതസംഘടനകളില്‍പ്പെട്ടവരാണ് ഐജിയെ പ്രമോട്ട് ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്.

Top