തിരുവനന്തപുരം :പെണ്‍കുട്ടികളെ വരുതിയിലാക്കി ഓണ്ലൈന്‍ പെണ്‍ വാണിഭം നടത്തുന്ന സംഘം പിടിയില്‍ .തിരുവനന്തപുരത്ത് കഴിഞ്ഞയാഴ്ച്ച പെണ്‍വാണിഭത്തിന് പിടിയിലായ ഫിലോമിനയെയും കൂട്ടാളി സുനില്‍ജോണിനെയും ചോദ്യം ചെയ്തപ്പോള്‍ പോലീസിന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. വലയിലാക്കുന്ന പെണ്‍കുട്ടികളെ ഓണ്‍ലൈന്‍ വഴി ഇടപാടുകാര്‍ക്ക് വില്പന നടത്തുകയും വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തിയും മര്‍ദിച്ചും ഇംഗിതത്തിനു ഇരയാക്കുകയുമായിരുന്നു ഫിലോമിനയുടെ രീതി.കൊല്ലം സ്വദേശിനിയാണ് ഫിലോമിന.
ചെറുപ്പത്തിലെ കല്യാണം കഴിഞ്ഞു. എന്നാല്‍ എട്ടുവര്‍ഷം മുമ്പ് സുനിലിനെ കണ്ടുമുട്ടിയതോടെ കുടുംബജീവിതം തകര്‍ന്നു. ഭര്‍ത്താവിനെയും കുട്ടികളെയും വിട്ടിട്ട് ഫിലോമിന സുനിലൊപ്പം പോയി. ആലപ്പുഴ തുമ്പോളി സ്വദേശിയായ ഫിലോമിന അങ്ങനെ നാടുവിട്ടു. സുനിലും ഭാര്യയെ ഉപേക്ഷിച്ചായിരുന്നു ഫിലോമിനയ്‌ക്കൊപ്പം കൂടിയത്. പല സ്ഥലങ്ങളില്‍ ദമ്പതികളെപ്പോലെ താമസിച്ചെങ്കിലും ഇരുവരും വിവാഹിതരായിരുന്നില്ല. ആഡംബര പ്രിയരായിരുന്ന ഇരുവരും നഗരത്തിലെ പ്രധാന ബാറുകളില്‍ പോയി മദ്യപിക്കാനും ഇഷ്ടപ്പെട്ടിരുന്നു. സുഖജീവിതത്തിന് പണം തികയാതെ വന്നതോടെ പെണ്‍വാണിഭത്തിലേക്ക് തിരിയാന്‍ തീരുമാനിച്ചു. ആദ്യമൊക്കെ ഫിലോമിനയാണ് മാംസവ്യാപാരത്തിനായി ഇറങ്ങിയിരുന്നത്. പിന്നീട് പെണ്‍കുട്ടികളെ വലയിലാക്കി ബിസിനസ് വിപുലീകരിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
വെട്ടുറോഡ് ജംഗ്ഷനില്‍ പോത്തന്‍കോടേക്ക് തിരിയുന്ന ഭാഗത്ത് ഇവര്‍ ചെറിയൊരു ഹോട്ടല്‍ നടത്തിയിരുന്നു. ഇടപാടുകാരുമായുള്ള ബിസിനസ് ഉറപ്പിച്ചിരുന്നത് ചായയും കാപ്പിയും മാത്രം വില്ക്കുന്ന ഈ ഹോട്ടലില്‍ വച്ചായിരുന്നു. ഹോട്ടലിലെത്തിക്കുന്ന ഇടപാടുകാര്‍ക്ക് പെണ്‍കുട്ടികളുടെ ഫോട്ടോയും വീഡിയോയും കാണിച്ചിരുന്നത് ഫിലോമിനയായിരുന്നു. ഇവിടെവച്ച് ഇടപാട് ഉറപ്പിച്ചശേഷം പെണ്‍കുട്ടികളെ ഇടപാടുകാരുടെ താമസസ്ഥലത്തെത്തിക്കുകയായിരുന്നു രീതി. ഇവരുടെ പിടിയില്‍ നിരവധി പെണ്‍കുട്ടികള്‍ കുടുങ്ങിയതായി സൂചനയുണ്ട്.