ദില്ലി: ചരിത്രത്തിൽ ഇല്ലാത്ത വിധം കേരളത്തിലെ കോൺഗ്രസ് തകർന്നടിഞ്ഞിരിക്കുകയാണ് .ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടങ്ങിയ ഗ്രയ്പ് നേതാക്കൾ ആണ് കോൺഗ്രസിന്റെ ദയനീയ പരാജയത്തിന് കാരണം.കേരളത്തിൽ കജോൺഗ്രസ് ഇല്ലാതായതിൽ പ്രധാനി ഉമ്മൻ ചാണ്ടിയാണ് .അഞ്ചാം മന്ത്രി സ്ഥാനം മുതൽ അഴിമതിയും സോളാർ സ്ത്രീപീഡനവും ആണ് പ്രധാന കാരണം .ജനം ഉമ്മൻ ചാണ്ടി എന്ന നേതാവിനെ വെറുത്തു .അഴിമതിയും ന്യുനപക്ഷ പ്രീണനവും അണികളെ കോൺഗ്രസിൽ നിന്നും അകറ്റി .
കടുംവെട്ടു തീരുമാനങ്ങളും അഴിമതികളും നിർത്തലാക്കാൻ നേതൃത്വം തയ്യാറായില്ല സോളാർ കേസിൽ സരിത ഉന്നയിച്ച സ്ത്രീ പീഡന വിഷയങ്ങൾ സത്യമെന്നു വിശ്വസിക്കുന്നവരാണ് ഭൂരിഭാഗവും . മുസ്ലിം ലീഗിനെ പ്രീണിപ്പിച്ച് ന്യുനപക്ഷ അവകാശങ്ങൾ മുഴുവൻ ലീഗിനും മുസ്ലിം സമീഉദായത്തിനും കൊടുത്തു എന്നാണു മറ്റൊരു ആരോപണം .അതും ഭുരിപക്ഷത്തെയും ക്രിസ്ത്യൻ വിഭാഗത്തെയും കോൺഗ്രസിൽ നിന്നും അകറ്റി . സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കേരളത്തിലെ കോണ്‍ഗ്രസ് കടന്നു പോവുന്നത്. തുടര്‍ച്ചയായ രണ്ടാം തവണയും നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി പാര്‍ട്ടിയെ സംഘടനപരമായി കൂടുതല്‍ ദൗര്‍ബല്യത്തിലേക്ക് തള്ളിവിടുമോയെന്ന ആശങ്ക ദേശീയ നേതൃത്വത്തിനും ശക്തമാണ്.
പ്രതിപക്ഷ നേതാവായി വിഡി സതീശനെ നിയമിച്ചതിന് പിന്നാലെ പുതിയ കെപിസിസി അധ്യക്ഷനേയും യുഡിഎഫ് കൺവീനറേയും നിയമിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. അധ്യക്ഷ സ്ഥാനം ഒഴിയാൻ ഹൈക്കമാന്റ് മുല്ലപ്പള്ളിയോട് നിർദ്ദേശിച്ചതായും വാർത്തകൾ ഉണ്ട്. എല്ലാ ഡിസിസി അധ്യക്ഷൻമാരേയും മാറ്റിയേക്കുമെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. അതേസമയം കോൺഗ്രസ് ദേശീയ നേതൃത്വം കടുത്ത നടപടികളിലേക്ക് കടക്കുന്നതിന് മുൻപ് തന്നെ ഡിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിരിക്കുകയാണ് പാലക്കാട് എംപി വികെ ശ്രീകണ്ഠൻ.മുഴുവന്‍ ഡിസിസി പ്രസിഡന്‍റുമാരുടേയും മാറ്റുമെന്ന വാര്‍ത്തകള്‍ പുറത്ത് വരുമ്പോള്‍ തന്നെയാണ് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍ രാജിവെച്ചത്. ഡിസിസി അധ്യക്ഷ പദവി ഒഴിയാന്‍ തയ്യാറാണെന്ന് കാണിച്ച് കെപിസിസി നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയെന്ന കാര്യം അദ്ദേഹം വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു.
ഇന്ന് രാവിലെയോടെയാണ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതായി വികെ ശ്രീകണ്ഠൻ വ്യക്തമാക്കിയത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും രാജിക്കത്ത് കൈമാറിയതായി ശ്രീകണ്ഠൻ പറഞ്ഞു.ഇനിയും ജനങ്ങൾക്കൊപ്പം തന്നെ നിന്ന് പ്രവർത്തിക്കുമെന്നും ശ്രീകണ്ഠൻ വ്യക്തമാക്കി.പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെയ്ക്കാൻ താൻ സന്നദ്ധത അറിയിച്ചിരുന്നു.എന്നാൽ തദ്ദേശ,നിയമസഭ തിരഞ്ഞെടുപ്പ് വരെ തുടരാൻ തന്നോട് നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. രാജി സാങ്കേതികം മാത്രമാണ്. ഇനിയും നേതൃനിരയിൽ തുടരുമെന്നും ശ്രീകണ്ഠൻ പറഞ്ഞു.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ കോൺഗ്രസിനേറ്റ കനത്ത പരാജയപ്പതിന് പിന്നാലെ തന്നെ വികെ ശ്രീകണ്ഠനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ഡിസിസി വൈസ് പ്രസിഡന്‍റ് സുമേഷ് അച്ചുതന്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു പരാതി ഉയർത്തിയത്.ലോക്സഭാംഗം, ഡിസിസി പ്രസിഡന്‍റ് എന്നീ ഇരട്ട പദവി ശ്രീകണ്ഠന്‍ കൈകാര്യം ചെയ്യുന്നത് കെപിസിസി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന ആക്ഷേപവും ഒരുവിഭാഗം ഉയർത്തിയിരുന്നു. അതേസമയം നിയമസഭ തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പുതിയ ഡിസിസി അധ്യക്ഷൻമാരെ നിയമിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര നേതൃത്വം. ഈ സാഹചര്യത്തിലാണ് ശ്രീകണ്ഠൻ പദവി ഒഴിഞ്ഞതെന്നും ശ്രദ്ധേയമാണ്.
ഈ സാഹചര്യത്തിൽ പാര്‍ട്ടി പുനഃസംഘടന ഐഎസിസി വീണ്ടും സജീവമാക്കുകയാണ് . കെപിസിസി പുനഃസംഘടനയ്ക്കൊപ്പം ഡിസിസിയിലും പുനഃസംഘടനയാണ് എഐസിസി ലക്ഷ്യം വെക്കുന്നത്. ഇത് സൂചനകള്‍ ഇതിനടകം പുറത്ത് വന്നു കഴിഞ്ഞു .പുനഃസംഘടനയുടെ ആദ്യപടിയായി മുഴുവന്‍ ഡിസിസി പ്രസിഡന്‍റ് മാരേയും മാറ്റും. ചിലര്‍ ഇതിനോടകം തന്നെ ഒഴിയാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇവരോട് പുനഃസംഘടന വരെ തല്‍ക്കാലം പദവിയില്‍ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസിസിയിലും തലമുറ മാറ്റമാണ് പാര്‍ട്ടി ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്.
യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടാവും പുനഃസംഘടന. ഇതോടൊപ്പം തന്നെ താഴെത്തട്ട് മുതലുള്ള അഴിച്ച് പണിയിലേക്കും കോണ്‍ഗ്രസ് കടക്കും. കെപിസിസി അധ്യക്ഷന്‍, യുഡിഎഫ് കണ്‍വീനര്‍ സ്ഥാനങ്ങളിലും മാറ്റം ഉണ്ടാവും. ഏറ്റവും ആദ്യം പരിഗണിക്കുക കെപിസിസി അധ്യക്ഷന്‍റെ കാര്യമാവും.പദവി ഒഴിയാന്‍ തയ്യാറാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇതിനോടകം അറിയിച്ചിട്ടുണ്ട്. പകരം കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, പിടി തോമസ്, കെ മുരളീധരന്‍ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. കെ സുധാകരന് പാര്‍ട്ടി അണികളില്‍ വലിയ പിന്തുണയുണ്ടെങ്കിലും എ, ഐ ഗ്രൂപ്പുകള്‍ക്ക് അത്ര താല്‍പര്യം പോര.
നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയത്തില്‍ ജില്ലാ ഘടകങ്ങള്‍ക്കുള്‍പ്പടെ പ്രധാന പങ്കുണ്ടെന്ന റിപ്പോര്‍ട്ട് കേരളത്തിന്‍റെ ചുമതലയുള്ള താരിഖ് അന്‍വര്‍ എഐസിസിസി നല്‍കിയിരുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ഡിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള മാറ്റത്തിന് പാര്‍ട്ടി നേതൃത്വം മുന്‍കൈ എടുക്കുന്നത്.താഴെത്തട്ട് മുതല്‍ അഴിച്ചു പണി വേണമെന്ന നിര്‍ദേശവും താരീഖ് അന്‍വര്‍ എഐസിസിക്ക് നല്‍കിയിരുന്നു. ഈ റിപ്പോർട്ടിന്മേലാണ് ഡിസിസികൾ പുനസംഘടിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് എഐസിസി എത്തിയത്. നേതൃമാറ്റം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി അശോക് ചവാന‍് സമിതിയും ഉടന്‍ കേരളത്തില്‍ എത്തുന്നുണ്ട്.
തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി സംബന്ധിച്ച കാര്യങ്ങള്‍ പരിഗണിക്കുന്നതിനോടൊപ്പം തന്നെ ജില്ലാ ഘടകങ്ങളുടെ വീഴ്ചയും വിലയിരുത്തും. നേതൃതലത്തില്‍ ഏകോപനമുണ്ടായില്ലെന്ന വിലയിരുത്തല്‍ ശക്തമാണ്. താഴേക്കിടയിലേക്ക് പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ജില്ലാ നേതൃത്വങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നതാണ് പ്രധാന വിമര്‍ശനം. മിക്ക ഡിസിസി പ്രസിഡന്‍റുമാരുടേയും പ്രകടനം നിരാശാ ജനകമായിരുന്നു. പലയിടത്തും ഡിസിസി പ്രസിഡന്റുമാർ പക്ഷപാതചപരമായ സമീപനം സ്വീകരിച്ചു. സ്ഥാനാര്‍ത്ഥികള്‍ തന്നെ ഇത്തരം ആക്ഷപവുമായി രംഗത്ത് എത്തി. ഇക്കാര്യം ഇവര്‍ കെപിസിസി, എഐസിസി ഘടകത്തേയും അറിയിച്ചിരുന്നെങ്കിലും കാര്യമായ നടപടികളൊന്നുമുണ്ടായില്ല.