സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് താല്‍ക്കാലികാശ്വാസം; 1.61 കോടി നല്‍കണമെന്ന വിധി റദ്ദാക്കി

ബംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിയായ സോളാര്‍ കേസ് വിധി ബംഗളൂരു കോടതി റദ്ദാക്കി. വിധി അസ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിച്ചാണ് കോടതി വിധി റദ്ദാക്കിയത്.

തന്റെ ഭാഗം കേള്‍ക്കാതെയാണ് വിധി വന്നതെന്ന് ഉമ്മന്‍ ചാണ്ടി കോടതിയെ ബോധിപ്പിച്ചിരുന്നു. ജൂണ്‍ ഒന്ന് മുതല്‍ കേസില്‍ വീണ്ടും വാദം കേള്‍ക്കും.
സോളാര്‍ പ്ലാന്റ് സ്ഥാപിക്കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയെന്ന ബംഗളൂരു വ്യവസ്ഥായി തോമസ് കുരുവിള നല്‍കിയ പരാതിയില്‍ 1.70 കോടി രൂപ ഉമ്മന്‍ ചാണ്ടി തോമസ് കുരുവിളയ്ക്കു നല്‍കണമെന്നായിരുന്നു കോടതി വിധി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top