രാഹുലിനെ കബളിപ്പിച്ചു;മൂവർ സംഘത്തെ രാഹുൽ ഗാന്ധി കൈവിട്ടു.സീറ്റ‌് കച്ചവടത്തിനുപിന്നിൽ ഉമ്മൻ ചാണ്ടിയുടെ ബ്ലാക്ക‌്മെയിൽ രാഷ്ട്രീയം

ന്യുഡൽഹി :രാജ്യസഭാ സീറ്റിൽ രാഹുൽ ഗാന്ധിയെ ഉമ്മൻ ചാണ്ടിയും ,ചെന്നിത്തലയും ഹാസനും കൂടി കബളിപ്പിച്ചതായി കോൺഗ്രസ് ഹൈക്കമാന്റ് .രാഹുൽ ഗാന്ധിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നു രാഹുലിനും ബോദ്ധ്യപ്പെട്ടു .അതിനാൽ രാഹുൽ കടുത്ത അതൃപ്തിയിലും ആണ് .ഇനിമുതൽ ഇവരുടെ തീരുമാനം നടപ്പിൽ വരുത്തണ്ട എന്ന തീരുമാനമാണ് രാഹുൽ ഗാന്ധിക്ക് .അടുത്ത് വരുന്ന നേതൃത്വമാറ്റത്തിൽ രമേശിനെ വരെ മാറ്റാൻ സാധ്യതയുണ്ട് .അതേസമയം കെ.പി.സി സി പ്രസിഡന്റിനെ തീരുമാനിക്കാൻ എല്ലാ ഡി.സി സി പ്രസിഡന്റുമാരുടെയും അഭിപ്രായം തെറ്റാണ് രാഹുൽ ഗാന്ധി നിർദേശം കൊടുത്തു.ദേശീയ നേതൃത്വം എല്ലാ പ്രമുഖ നേതാക്കളുടെയും അഭിപ്രായം തെടും .പി.ജെ കുര്യൻ ഉമ്മൻ ചാണ്ടിയുടെ ഗൂഡാലോചനയെക്കുറിച്ച് രാഹുൽ ഗാന്ധിയെ ബോധ്യപ്പെടുത്തിയതായാണ് സൂചന .ജോസ് കെ മാണി കോട്ടയത്ത് മാറിയതിനാൽ ആ സീറ്റിൽ ഉമ്മൻ ചാണ്ടി മത്സരിക്കാനും പകരം ഒഴിവു വരുന്ന പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മാനെ മത്സരിപ്പിക്കാനും നീക്കമുണ്ട് .രാഹുൽ ഗാന്ധിയെ വെറും പൊട്ടൻ ‘എന്ന ചിന്തയുളവാക്കുന്ന വിധത്തിൽ കബളിപ്പിച്ച് രാജ്യസഭാ സീറ്റ് കൈവശപ്പെടുത്തിയാഹിന് പിന്നിൽ ഉമ്മൻ ചാണ്ടിയുടെ ഗൂഢനീക്കം ആയിരുന്നു എന്നതും ഹൈക്കമാന്റിന് ബോധ്യമായി .അതിനാൽ ഇനി ഉമ്മൻ ചാണ്ടിയുടെ വാക്കിനു യാതൊരു വിലയും കല്പിക്കില്ല എന്നതാണ് വസ്തുത .

അതേസമയം മാണിയുമായി ഉമ്മൻചാണ്ടി‐കുഞ്ഞാലിക്കുട്ടി സഖ്യം കച്ചവടം ഉറപ്പിച്ചത‌് രമേശ‌് ചെന്നിത്തലയെ ബ്ലാക്ക‌്മെയിൽ ചെയ്താണ് . ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ തോറ്റാൽ പ്രതിപക്ഷസ്ഥാനത്തുനിന്ന‌് മാറേണ്ടിവരുമെന്ന‌ ഭീഷണിയിലാണ‌് ചെന്നിത്തലയെ ഒപ്പം നിർത്തിയത‌്. ഇതേ തന്ത്രത്തിലൂടെ എം എം ഹസ്സനെയും കൂടെ കൂട്ടി. കെപിസിസി പ്രസിഡന്റ‌് സ്ഥാനം നഷ്ടമാകുന്ന ഹസ്സന‌് യുഡിഎഫ‌് കൺവീനർ പദവിയായിരുന്നു വാഗ‌്ദാനം. മുന്നണിയിൽ ചേർന്നാൽ രാജ്യസഭാസീറ്റ‌് എന്ന ഡീൽ മാണിയുമായി ഉറപ്പിച്ചാണ‌് ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയെ ഒപ്പം നിർത്താൻ ശ്രമം തുടങ്ങിയത‌്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ‌് ഫലത്തെ ആശ്രയിച്ചാണ‌് ചെന്നിത്തലയുടെ ഭാവി എന്ന‌് ഇവർക്ക‌് ബോധ്യപ്പെടുത്താൻ കഴിഞ്ഞു. വരുതിയിലുള്ള മാധ്യമങ്ങളെ ഉപയോഗിച്ച‌് ഇക്കാര്യം സജീവ ചർച്ചയാക്കിയതിനുപുറമെ ഉപതെരഞ്ഞെടുപ്പ‌് ഫലം പ്രതിപക്ഷത്തിന്റെകൂടി വിലയിരുത്തലാണെന്ന‌് ഉമ്മൻചാണ്ടി പരസ്യമായി പറയുകയും ചെയ‌്തു. മാണി പിന്തുണച്ചിട്ടും യുഡിഎഫ‌് തോറ്റു.oc-mani-rc

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതോടെ മാണിയുമായുള്ള ഡീൽ നടപ്പാക്കാൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും സമ്മർദം കൂട്ടി. ചെന്നിത്തലയെ മാറ്റാൻ നീക്കമെന്ന‌് ഒരുപ്രമുഖ പത്രത്തിന്റെ ചാനലിലും ഓൺലൈനിലും രാവിലെമുതൽ പ്രചാരണം നടത്തി. ഈ ബ്ലാക്ക‌്മെയിലിൽ വീണ ചെന്നിത്തല സീറ്റ‌്കച്ചവടത്തിന‌്‌ കൂട്ടുനിന്നു. ജനരക്ഷായാത്രയ‌്ക്കിടെയാണ‌് ഹസ്സനെ ചാക്കിലാക്കിയത‌്. കെപിസിസി പ്രസിഡന്റിനെ മാറ്റാൻ ഡൽഹിയിൽ നീക്കം സജീവമാണെന്ന ചർച്ചയ‌്ക്ക‌് ഉമ്മൻചാണ്ടി തന്നെ തുടക്കമിട്ടു. പ്രസിഡന്റിനെ മാറ്റുന്നെന്ന പ്രചാരണം യാത്രയ‌്ക്കിടെ ഉയർത്തിക്കൊണ്ടുവന്നത‌് പാർടിയിലെ ചില കേന്ദ്രങ്ങളാണെന്ന‌് ഹസ്സൻ കൊല്ലത്ത‌് പ്രസംഗിക്കുകയും ചെയ‌്തു.

ചെങ്ങന്നൂർ തെരഞ്ഞെടുപ്പിനുമുമ്പ‌് വിഷയം വീണ്ടും സജീവമാക്കി. കെപിസിസി പ്രസിഡന്റ‌് പദവി നഷ്ടമാകുന്ന ഹസ്സന‌് യുഡിഎഫ‌് കൺവീനർ സ്ഥാനം വാഗ‌്ദാനംചെയ‌്തു. ഇതോടെ ഹസ്സനും ചാണ്ടി﹣കുഞ്ഞാലിക്കുട്ടി സഖ്യത്തിനൊപ്പമായി.പിന്നാലെ മാണിയെ മുന്നണിയിലെടുക്കാനും രാജ്യസഭാ സീറ്റു നൽകാനും സംസ്ഥാനനേതൃത്വം ഒറ്റക്കെട്ടാണെന്ന‌് കേരളത്തിന്റെ ചുമതലയുള്ള മുകുൾ വാാസ‌്നിക്കിനെ അറിയിച്ചു. തീർന്നില്ല, ചെന്നിത്തലയെയും ഹസ്സനെയും രാഹുൽ ഗാന്ധിക്കു മുന്നിൽ ഉമ്മൻചാണ്ടി നേരിട്ട‌് ഹാജരാക്കി. ഇതോടെ ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്ന‌് തെറ്റിദ്ധരിച്ച രാഹുൽ സീറ്റ‌് കച്ചവടത്തിന‌് പച്ചക്കൊടി വീശി.

ബ്ലാക്ക‌്മെയിൽ വിജയിച്ചെങ്കിലും കോൺഗ്രസിൽ ഇത് സൃഷ്ടിച്ചത‌് മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത പൊട്ടിത്തെറിയും പ്രതിസന്ധിയുമാണ‌്. ഉമ്മൻചാണ്ടിയെയും ഹസ്സനെയും ചെന്നിത്തലയെയും പ്രതിക്കൂട്ടിൽ നിർത്തി നേതാക്കളും അണികളും ഒറ്റക്കെട്ടായി കലാപത്തിലാണ‌്. വി എം സുധീരനും ഒരുകൂട്ടം എംഎൽഎമാരും സീറ്റ‌് കച്ചവടത്തിനെതിരെ പരസ്യമായി രംഗത്തുവന്നപ്പോൾ ഹസ്സനും ചെന്നിത്തലയ‌്ക്കും റീത്തും ശവപ്പെട്ടിയും സമർപ്പിച്ച‌് അണികളും പ്രതിഷേധം അറിയിച്ചു. വ്യാപകമായ കോലംകത്തിക്കലും തുടരുന്നു.

അതേസമയം ഉയർന്നുവരുന്ന വിമർശത്തിന‌് മറുപടിപറയാനാകാതെ മുക്കൂട്ടുമുന്നണി പ്രതിസന്ധിയിലുമായി. സീറ്റ‌് കച്ചവടത്തെ ന്യായീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾക്ക‌് മറുപടി പറയാനാകാതെ ഹസ്സൻ വിയർത്തു. പി ജെ കുര്യനെ അനുനയിപ്പിക്കാൻ പോയ ചെന്നിത്തല നിരാശനായി മടങ്ങി. സൂത്രധാരനായ ഉമ്മൻചാണ്ടിയാകട്ടെ സ്വന്തം ചാവേറുകളെ രംഗത്തിറക്കി പ്രതിരോധിക്കാൻ തുടങ്ങി .കെ.സി ജോസഫ്ഉം ഷാഫി പറമ്പിലും ,പരസ്യമായി രംഗത്ത് എത്തി .തിരുവാഞ്ചുരും ഉമ്മൻ ചാണ്ടിക്ക് പിന്തുണയുമായി രംഗത്ത് വന്നു .

Top