ഉമ്മൻ ചാണ്ടി ഇടുക്കിയിൽ നിന്ന് മൽസരിക്കും…! കളം ദേശീയ രാഷ്ട്രീയത്തിലേക്ക് മാറ്റുന്നു

ദേശീയതലത്തില്‍ കോണ്‍ഗ്രസ് വീണ്ടു ചുവടുറപ്പിക്കുന്ന ചിത്രമാണ് കാണുന്നത്. മോദി സര്‍ക്കാരിന്റെ പല നടപടികളും ജനങ്ങളിലുണ്ടാക്കുന്ന മടുപ്പിനെ വോട്ടാക്കി മാറ്റാന്‍ കോണ്‍ഗസിനും രാഹുല്‍ ഗാന്ധിക്കും കഴിയുമെന്നാണ് നടന്ന തെരഞ്ഞെടുപ്പുകളിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം രാഹുല്‍ ഗാന്ധിയിലേക്ക് ചുരുങ്ങുന്നു എന്നത് ഒരു പോരായ്മയാണ്.

ദേശീയ തലത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിന് കരുത്ത് പകരാന്‍ മുതിര്‍ന്ന, പരിചയസമ്പന്നരായ നേതാക്കളുടെ സാന്നിധ്യം പാര്‍ട്ടി ആവശ്യപ്പടുന്നുണ്ട്. കേരളത്തിലെ ഏറ്റവും ശക്തനായ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയെ ആന്ധ്ര പ്രദേശിലേക്ക് കളം മാറ്റിച്ചത് അതിനൊരു തുടക്കം മാത്രമാണ്. ഇത്തവണ ഇടുക്കിയിലോ കോട്ടയത്തോ മത്സരിച്ച് ഉമ്മന്‍ചാണ്ടി ലോക്‌സഭയിലെത്താനുളള സാധ്യത തള്ളിക്കളയാനാവില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുഡിഎഫ് സഖ്യകക്ഷിയായ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് വിട്ട് കൊടുത്തിരിക്കുന്ന സീറ്റാണ് കോട്ടയം ലോക്‌സഭാ സീറ്റ്. കെഎം മാണി മകന്‍ ജോസ് കെ മാണിക്ക് വേണ്ടി മുറുകെ പിടിച്ചിരിക്കുന്ന സീറ്റ്. മുന്‍പ് കോണ്‍ഗ്രസുമായി കോട്ടയം സീറ്റ് ഇടുക്കി സീറ്റുമായി വെച്ച് മാറാമെന്ന ചര്‍ച്ചകള്‍ വന്നപ്പോഴൊന്നും മാണി അംഗീകരിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മാറി മറിയും എന്ന സൂചനയാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

എന്നാല്‍ ഇടുക്കിയില്‍ നിന്നും മത്സരിക്കാനുള്ള സാധ്യതയും തെളിയുന്നുണ്ട്. ഇടുക്കി സീറ്റ് തിരിച്ചു പിടിക്കുക എന്ന ഉത്തരവാദിത്വവും ഇതോടെ ഉമ്മന്‍ ചാണ്ടിയില്‍ വന്നുചേരും. കഴിഞ്ഞ തവണ ഡിന്‍ കുര്യാക്കോസ് മത്സരിച്ചതുപോലാവില്ല ഉമ്മന്‍ ചാണ്ടി എത്തിയാല്‍ എന്നത് പരിഗണിക്കുമ്പോള്‍ കോണ്‍ഗ്‌സിന്റെ കുത്തക സീറ്റ് കൈക്കലാക്കി ഉമ്മന്‍ചാണ്ടി ലോക്‌സഭയിലെത്തുമെന്ന് തരുതാം.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയോടെ ഉമ്മന്‍ചാണ്ടിയെ ദേശീയനേതൃത്വം കൈവിട്ട മട്ടായിരുന്നു. വിഎം സുധീരനെ രാഹുല്‍ ഗാന്ധി കെപിസിസി അധ്യക്ഷനാക്കിയത് ഉമ്മന്‍ചാണ്ടിയുടെ എതിര്‍പ്പ് മറികടന്നായിരുന്നു. എന്നാല്‍ പിന്നീട് ഉമ്മന്‍ചാണ്ടിയെ അവഗണിച്ച് കൊണ്ടൊരു മുന്നോട്ട് പോക്ക് സാധ്യമല്ല എന്ന തിരിച്ചറിവ് ദേശീയ നേതൃത്വത്തിനുണ്ടായി.

കേന്ദ്രത്തില്‍ ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോകുന്ന രാഹുല്‍ ഗാന്ധി ഉമ്മന്‍ചാണ്ടിയെന്ന, കളിയേറെ കണ്ടിട്ടുളള രാഷ്ട്രീയ ചാണക്യനെ ആന്ധ്ര പ്രദേശില്‍ നിയോഗിച്ചത് ഒന്നും കാണാതെ അല്ല. ഇരുവരും തമ്മിലുളള മഞ്ഞുരുക്കത്തിന്റെ കൂടി സൂചനയായിരുന്നു അത്. അടപടലം താളം തെറ്റിയ കോണ്‍ഗ്രസിനെ ആന്ധ്രയില്‍ നേര നിര്‍ത്താന്‍ ഉമ്മന്‍ചാണ്ടിക്കായി. ചാണ്ടിക്ക് താല്‍പര്യം കേരളമാണെങ്കിലും ദേശീയ ഗോദയാവും രാഹുല്‍ ഒരുക്കുക എന്ന് വേണം കരുതാന്‍.

ഇടുക്കിയില്‍ മത്സരിപ്പിച്ച് ഉമ്മന്‍ചാണ്ടിയെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുപോയേക്കും രാഹുല്‍ എന്നുളള ചര്‍ച്ചകള്‍ അണിയറയില്‍ കൊണ്ട് പിടിച്ച് നടക്കുന്നുണ്ട് . രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ഒരു സര്‍ക്കാര്‍ വന്നാല്‍ അതില്‍ ഉമ്മന്‍ചാണ്ടിക്ക് ഒരു മന്ത്രിക്കസേര ഉറപ്പാണ് താനും. ഇടുക്കിയിലെ നഷ്ടപ്രതാപം തിരിച്ചുപിടിക്കുകയുമാകാം.

Top