തിരുവനന്തപുരം:ഡി.സി.സി പുനഃസംഘടനയില്‍ അതൃപ്തി പരസ്യമാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത് .കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തിച്ച് കെ.പി.സി.സി പ്രസിഡണ്ട് സ്ഥാനം പിടിച്ചേടുക്കാന്‍ നീക്കം തുടങ്ങിയതായും സൂചനയുണ്ട്.അതു വ്യക്ത്മാക്കി ഉമ്മന്‍ ചാണ്ടി പ്രതികരിക്കുകയും ചെയ്തു.കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് പ്രവര്‍ത്തകരുടെ വികാരം. ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഡി.സി.സി പുനഃസംഘടനയില്‍ അര്‍ഹതയുള്ളവര്‍ തഴയപ്പെട്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് ഉമ്മന്‍ ചാണ്ടി ഇക്കാര്യം പറഞ്ഞത്. അര്‍ഹതയുള്ളവര്‍ പാര്‍ട്ടിയില്‍ ഏറെയുണ്ട്. കോണ്‍ഗ്രസ് ധാരാളം നേതാക്കളുള്ള പാര്‍ട്ടിയാണ്. സംഘടന തെരഞ്ഞെടുപ്പ് നടത്തണമെന്ന് നേരത്തെ ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നതാണ്. ഇപ്പോഴും നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്കൊപ്പം നില്‍ക്കുന്നവരുടെ പ്രാധിനിധ്യം അഞ്ചില്‍ താഴെ ജില്ലകളിലായി ചുരുങ്ങിയതില്‍ വ്യാകുലനാണ് ഉമ്മന്‍ ചാണ്ടി.അതിനാല്‍ തന്നെ സംഘടനാ തിരഞ്ഞെടുപ്പ് നടത്തണം എന്ന വാദം ശക്തമാക്കാന്‍ ഉമ്മന്‍ ചാണ്ടിയും കൂട്ടരും ശ്രമിക്കുന്നത് .കേരളത്തില്‍ എല്ലാ ജില്ലയിലും അതി ശക്തമായ അണികളുടെ സ്വാധീനമുള്ള ഉമ്മന്‍ ചാണ്ടി തന്നെ മുന്നില്‍ നിന്ന് നയിച്ച് പാര്‍ട്ടി പിടിച്ചെടുക്കാനുള്ള നീക്കം നടത്തുമെന്നും സൂചകള്‍ . ഡി.സി.സി പുനഃസംഘടനയില്‍ ഐ ഗ്രൂപ്പിനാണ് മേല്‍ക്കെ ലഭിച്ചത് എന്ന വികാരം ഉമ്മന്‍ ചാണ്ടി പിന്തുണക്കരെ അലോസരപ്പെടുത്തുന്നുമുണ്ട്.