കോട്ടയം: ഉമ്മന്‍ ചാണ്ടി വീണ്ടും മുഖ്യമന്ത്രികുപ്പായമണിയുന്നുവെന്ന് കേട്ടപ്പോള്‍ പലരു ഞെട്ടി! രാഷ്ട്രീയത്തിലെ ഇടവേളയില്‍ വെള്ളിത്തിരയില്‍ ഒരു കൈനോക്കാനാണ് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ ശ്രമം. ഒരു ന്യൂജനറേഷന്‍ സിനിമയില്‍ മുഖ്യമന്ത്രിയാകാനുള്ള തയ്യാറെടുപ്പിലാണ് ഉമ്മന്‍ ചാണ്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
സണ്‍പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ സൈമണും അജ്‌ലിന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന പീറ്റര്‍ എന്ന സിനിമയിലാണ് പുതുപ്പള്ളിക്കാരുടെ കുഞ്ഞുഞ്ഞ് മുഖ്യമന്ത്രി വേഷം അണിയുന്നത്. ഞായറാഴ്ച രാവിലെ 7.30ന് പുതുപ്പള്ളി പള്ളിയുടെ മുന്‍പിലെ കല്‍കുരിശിങ്കല്‍ മെഴുകുതിരി തെളിച്ച് സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും. ഞായറാഴ്ച പുതുപ്പള്ളി പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കുര്‍ബാനയ്ക്ക് എന്ന ഭാഗങ്ങളും പുതുപ്പള്ളിയിലെ നിവേദനത്തിരക്കുംമറ്റുമാണ് ഷൂട്ട് ചെയ്യുന്നത്.
ന്യൂജനറേഷന്‍ ഫിച്ചര്‍ സിനിമായാണെങ്കിലും ഉമ്മന്‍ ചാണ്ടി പതിവ് കുഞ്ഞുഞ്ഞ് ശൈലിയില്‍ തന്നെയായിരിക്കും. കുട്ടികളുടെയും പരാതികളും വിക്ഷമതകളും കേട്ട് പരിഹാരം കാണുന്ന മുഖ്യമന്ത്രിയുടെ റോളാണ് ഉമ്മന്‍ ചാണ്ടിക്ക് ഉള്ളത്. കോഴിക്കോട്,ഡല്‍ഹി,കുട്ടിക്കാനം,കോട്ടയം എന്നിവിടങ്ങളിലും പുതുപ്പള്ളിക്ക് പുറമെ ഷൂട്ടിങ് ഉണ്ട്.
രാഹുല്‍ നായര്‍ മുംബൈയാണ് മ്യൂസിക്ക്.എബ്രഹാം മാത്യൂ,സി.കെ ശശി എന്നിവരുടെയാണ് തിരക്കഥ.രണ്ട്‌കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രം ഓണത്തോടനുബന്ധിച്ച് പുറത്തിറക്കാനാണ് ഉദേശിക്കുന്നത്.