ഉമ്മൻ ചാണ്ടി കുരുക്കിൽ !!പാലാരിവട്ടം മേല്‍പ്പാലം പുതുക്കിപ്പണിയാന്‍ സര്‍ക്കാര്‍ തീരുമാനം

 

പാലാരിവട്ടം മേല്‍പ്പാലം പൂര്‍ണമായി പൊളിച്ചു പണിയും. അറ്റകുറ്റപ്പണികള്‍ കൊണ്ട് ബലക്ഷയം പരിഹരിക്കാനാവില്ലെന്ന വിലയിരുത്തലിലാണ് പാലം പൂര്‍ണമായി പൊളിച്ചുപണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിര്‍മാണത്തിന്റെ മേല്‍നോട്ട ചുമതല ഡി. എം.ആര്‍.സി ഉപദേഷ്ടാവ് ഇ. ശ്രീധരനെ ഏല്‍പ്പിച്ചു.പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ബലക്ഷയം പരിശോധിച്ച ഇ. ശ്രീധരനും ചെന്നൈ ഐ.ഐ.ടിയും പുനരുദ്ധാരണം പ്രായോഗികമല്ലെന്ന റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് നല്‍കിയത്. അറ്റകുറ്റപ്പണികള്‍ കൊണ്ട് പരിഹരിക്കാന്‍ കഴിയാത്ത വിധം ദുര്‍ബലമാണ് പാലം. പൊളിച്ചുപണിയുന്നതാണ് സാമ്പത്തികമായും സുരക്ഷാപരമായും അഭികാമ്യം. മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ഇ. ശ്രീധരനും തമ്മില്‍ ഇന്ന് നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായത്.

പാലാരിവട്ടം പാലത്തിന്റെ 30 ശതമാനം പണി പൂര്‍ത്തിയാക്കിയത് എല്‍.ഡി.എഫിന്റെ കാലത്താണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഏത് അന്വേഷണവും നടത്താം. ഏത് വിധത്തിലുള്ള പരിഹാരമാണ് വേണ്ടതെന്ന് സര്‍ക്കാര്‍ തീരുമാനിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

നിര്‍മാണത്തിനും മേല്‍നോട്ടത്തിനും വിദഗ്ധ ഏജന്‍സിയെ ഏല്‍പിക്കും. പൊതുവായ മേല്‍നോട്ടം, പാലം രൂപകല്‍പന, എസ്റ്റിമേറ്റ് തയ്യാറാക്കല്‍ എന്നിവ ഇ ശ്രീധരനെ ഏല്‍പിച്ചു. ഒക്ടോബറില്‍ തുടങ്ങി ഒരു വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

മരട് ഫ്ലാറ്റിൽ 20 കോടിയുടെ വൻ അഴിമതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത് വന്നപ്പോൾ മരട് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബഹുജന മാര്‍ച്ചുമായി ഉമ്മൻ ചാണ്ടിയും കോണ്‍ഗ്രസും.ടൈറ്റാനിയം അഴിമതിയും പാലാരിവട്ടം പാലം അഴിമതിക്കും പുറമെ മരടും കോൺഗ്രസിന് വിനയാകുമോ ?

കൊച്ചി:മരട് ഫ്ലാറ്റിൽ 20 കോടിയുടെ വൻ അഴിമതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ വാർത്ത പുറത്ത് വരുന്നതിനിടെ മരട് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബഹുജന മാര്‍ച്ചുമായി ഉമ്മൻ ചാണ്ടിയും കോണ്‍ഗ്രസും രംഗത്ത് .പാലാരിവട്ടം പാലം അഴിമതിയും ,ടൈറ്റാനിയം അഴിമതിക്കേസും കുരുക്കായി കോൺഗ്രസിനും ഉമ്മൻ ചാണ്ടിക്കും ടീമിനും നിൽക്കുമ്പോൾ മരട് ഫ്‌ലാറ്റ് വിവാദവും കുരുക്കാകുന്നുവോ എന്നാണ് നോക്കിക്കാണേണ്ടത് . മരടിൽ പണം പിരിക്കാൻ താപ്പാനകൾ രംഗത്ത് ഉണ്ട് എന്ന വെളിപ്പെടുത്തൽ വാർത്ത ഹെറാൾഡ് ന്യുസ് ടിവി പുറത്ത് വിട്ടിരുന്നു . രാഷ്ട്രീയ അഴിമതി എന്ന് ആരോപണവും ഉയരുന്നു . സുപ്രീം കോടതി വിധി അട്ടിമറിക്കാൻ പണം വീതിച്ച് കൊടുക്കുന്നത് ആർക്കൊക്കെഎന്നും അന്വേഷണം നടന്നാൽ രാഷ്ട്രീയ മുഖങ്ങൾ അഴി എണ്ണുമെന്ന് അടക്കം പറച്ചിൽ ഉണ്ട് എന്നും ഹെറാൾഡ് ന്യുസ് ടിവി റിപ്പോർട്ട് ചെയ്യുന്നു .

അതേസമയമാണ് ഫ്ലാറ്റുകൾ പൊളിച്ചു നീക്കാനുള്ള തീരുമാനത്തെ കേരളം ഒറ്റക്കെട്ടായി നേരിടണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നത് . മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. മരടിൽ ഫ്ലാറ്റ്നിവാസികളുടെ സമരപന്തലിലേക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എറണാകുളം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി നടത്തിയ ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർവകക്ഷി യോഗത്തില്‍ അഭിപ്രായ ഐക്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം ഡല്‍ഹിക്ക് പോയി കേന്ദ്ര സര്‍ക്കാരിനെ കാര്യങ്ങള്‍ ധരിപ്പിക്കണമെന്ന് ആവശ്യപ്പെടുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. മരടിലെ ഫ്ലാറ്റുടമകളുടെ സമര വേദിയിൽ സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.

സങ്കട കണ്ണീരോടെയാണ് ഉമ്മൻ ചാണ്ടിക്ക് മുന്നിൽ ഫ്ലാറ്റ് നിവാസികൾ തങ്ങളുടെ ആവലാതികൾ പങ്കുവെച്ചത്. കോൺഗ്രസിന്‍റെയും യു.ഡി.എഫിന്‍റെയും പൂർണ പിന്തുണ അദേഹം ഉറപ്പ് നൽകി. ഏത് കാര്യം ചെയ്യുമ്പോഴും മനുഷ്യത്വം നോക്കേണ്ടതുണ്ട്. ഏത് നിയമവും നടപ്പാക്കുമ്പോള്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കൂടി പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സംരക്ഷണം ആവശ്യമാണ്, പക്ഷെ അത് നടപ്പിലാക്കുമ്പോൾ അതിന് ഇരകളാകുന്ന ജനങ്ങളെ കൂടി കണക്കിലെടുക്കണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

സംസ്ഥാനം ഒറ്റകെട്ടായി നിന്ന് പ്രശ്‌നത്തെ നേരിടണമെന്ന് പരിപാടിയിൽ സംസാരിച്ച പി.കെ കുഞ്ഞാലികുട്ടി എം.പി പറഞ്ഞു. ഫ്ലാറ്റുടമകളുടെ ഭാഗം കേള്‍ക്കാത്തത് ശരിയല്ലെന്നും പൊളിക്കല്‍ നടപടി പാരിസ്ഥിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫ്ലാറ്റ് ഉടമകളുടെ പ്രശ്‌നങ്ങള്‍ കാണിച്ച് പ്രധാനമന്ത്രിക്ക് ഹർജി നൽകുമെന്ന് ഹൈബി ഈഡൻ എം.പിയും അറിയിച്ചു. മുൻ മന്ത്രിമാരായ കെ.വി തോമസ്, കെ ബാബു, ഇബ്രാഹിംകുഞ്ഞ് എം.എൽ.എ, ഡൊമിനിക് പ്രസന്‍റേഷൻ ഉൾപ്പടെയുള്ള യു.ഡി.എഫ്‌- കോൺഗ്രസ് നേതാക്കളും പ്രവർത്തകരും മാർച്ചിൽ പങ്കാളികളായി.

Top