കണ്ണടച്ചു തുറക്കുന്നതിനിടെ തകർന്നടിഞ്ഞു, 11:19ന് ഹോ​​​ളി ​ഫെ​​​യ്ത്ത് നിലംപൊത്തി; അരമണിക്കൂറിന്‍റെ വ്യത്യാസത്തിൽ രണ്ടാമത്തെ ഫ്ളാറ്റായ അൽഫയും നിലം പൊത്തി. ആർപ്പ് വിളിച്ച് ജനക്കൂട്ടം

കൊച്ചി:കണ്ണടച്ചു തുറക്കുന്നതിനിടെ ഹോളിഫെയ്‌ത്ത് തകർന്നടിഞ്ഞു..തീരദേശ പരിപാലന നിയമം ലംഘിച്ച് മരടിൽ കെട്ടിപ്പൊക്കിയ അഞ്ച് ഫ്ലാറ്റുകളിൽ ആദ്യത്തെ ഫ്ലാറ്റുകളിൽ ഒന്ന് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചു. മരട് നഗരസഭയ്‌ക്ക് സമീപമുള്ള ഹോളിഫെയ്‌ത്ത് ഫ്ലാറ്റാണ് ആദ്യം പൊളിച്ചത്. 11 മണിക്ക് ആദ്യത്തെ ഫ്ലാറ്റ് പൊളിക്കാനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും സുരക്ഷ വിലയിരുത്താൻ സമയം എടുത്തതിനെ തുടർന്ന് 11.19നാണ് ഹോളി ഫെയ്ത്ത് തകർന്നടിഞ്ഞത്.കേരളത്തിൽ ഇത്തരത്തിൽ പൊളിച്ചു നീക്കുന്ന ആദ്യ ഫ്ലാറ്റാണ് ഹോളിഫെയ്ത്ത്.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടാം സൈറൺ പത്തു മിനിറ്റോളം വൈകിയാണ് മുഴങ്ങിയത്. തുടർന്ന് മൂന്നാം സൈറണും മുഴങ്ങിയതോടെയാണ് ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തത്. ഫ്ലാറ്റിന്റെ അവശിഷ്ടങ്ങൾ കായലിലും വന്ന് പതിച്ചിട്ടുണ്ട്. ഹോളിഫെയ്‌ത്ത് പൊളിക്കൽ വിജയകരമായിരുന്നെന്ന് സ്ഫോടനം നടത്തിയ എഡിഫൈസ് കമ്പനി എം.ഡി മാദ്ധ്യമങ്ങളോട് പറഞ്ഞു.

നി​യ​ന്ത്രി​ത സ്ഫോ​ട​ന​ത്തി​ലൂ​ടെ ഇ​ന്നു രാ​വി​ലെ 11.16 ഓ​ടെ എ​ച്ച്2​ഒ ഹോ​ളി​ഫെ​യ്ത്തും തു​ട​ർ​ന്ന് ആ​ൽ​ഫ സെ​റീ​ന്‍റെ ഇ​ര​ട്ട കെ​ട്ടി​ട സ​മു​ച്ച​യ​ങ്ങ​ളു​മാ​ണു ത​ക​ർ​ത്ത​ത്.ഒ​ാരോ​രു​ത്ത​രെ​യും ആ​കാം​ക്ഷ​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ ന​ട​പ​ടി​ക​ൾ ഏ​താ​നും സെ​ക്ക​ൻ​ഡു​ക​ൾ മാ​ത്രം നീ​ണ്ടു​നി​ന്നു. ആ​ദ്യ സ്ഫോ​ട​ന​ത്തി​നു​ശേ​ഷം എ​ല്ലാം കൃ​ത്യ​മാ​യി​രു​ന്നു​വെ​ന്ന് വി​ല​യി​രു​ത്തി​യ​ശേ​ഷ​മാ​യി​രു​ന്നു ആ​ൽ​ഫ സെ​റീ​ന്‍റെ ഇ​ര​ട്ട കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ൽ സ്ഫോ​ട​ന​ത്തി​നു ക​ണ്‍​ട്രോ​ൾ റൂ​മി​ൽ​നി​ന്ന് അ​നു​മ​തി ന​ൽ​കി​യ​ത്. മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച സ​മ​യ​ക്ര​മ​ത്തി​ൽ​നി​ന്ന് ഏ​താ​നും മി​നി​ട്ടു​ക​ൾ വൈ​കി മാ​ത്ര​മാ​ണു സ്ഫോ​ട​നം ന​ട​ത്തി​യ​ത്.

ഫ്ളാ​റ്റു​ക​ൾ നി​ലം​പൊ​ത്തി​യ​തോ​ടെ സം​സ്ഥാ​ന ച​രി​ത്ര​ത്തി​ൽ ഫ്ളാ​റ്റ് പൊ​ളി​ക്കു​ന്ന ആ​ദ്യ സം​ഭ​വ​മാ​യി മ​ര​ട് മാ​റി. ഹോ​ളി ഫെ​യ്ത്ത് രാ​വി​ലെ 11 ന് ​പൊ​ളി​ക്കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നതെെ​ങ്കി​ലും വൈ​കി​യ​തി​നെ​ത്തു​ട​ർ​ന്ന ആ​ൽ​ഫ സെ​റീ​ന്‍റെ ഇ​ര​ട്ട കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തും വൈ​കി.

വ​ൻ ശ​ബ്ദ​ത്തോ​ടെ മ​ണ്ണ​ടി​ഞ്ഞ ഫ്ളാ​റ്റു​ക​ളി​ൽ​നി​ന്ന് മീ​റ്റ​റു​ക​ൾ ദൂ​രെ പൊ​ടി ഉ​യ​ർ​ന്നു. ഏ​താ​നും സ​മ​യം പ്ര​ദേ​ശം മു​ഴു​വ​ൻ പൊ​ടി​യി​ൽ കു​ളി​ച്ച നി​ല​യി​ലാ​യി​രു​ന്നു. സ​മീ​പ​ത്താ​യി ത​ന്പ​ടി​ച്ചി​രു​ന്ന നി​ര​വ​ധി യൂ​ണിറ്റ് ഫ​യ​ർ​ഫോ​ഴ്സു​ക​ൾ വേ​ഗ​ത്തി​ൽ​ത​ന്നെ പൊ​ടി​ശ​ല്യം ഒ​ഴി​വാ​ക്കി. ദി​വ​സ​ങ്ങ​ൾ നീ​ണ്ടു​നി​ന്ന ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​യി​രു​ന്നു ഇ​ന്നു രാ​വി​ലെ പൊ​ളി​ക്ക​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. എ​ട്ടോ​ടെ ഫ്ളാ​റ്റു​ക​ളു​ടെ 200 മീ​റ്റ​ർ ചു​റ്റ​ള​വി​ൽ നി​രോ​ധ​നാ​ജ്ഞ നി​ല​വി​ൽ വ​ന്നു.

ഇ​തി​നു പി​ന്നാ​ലെ ഫ്ളാ​റ്റു​ക​ൾ​ക്കു സ​മീ​പ​മു​ള്ള താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ച്ചു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രോ വീ​ടു​ക​ളും ക​യ​റി​യി​റ​ങ്ങി ആ​രു​മി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി​യാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. എ​ട്ട​ര​യോ​ടെ വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ സു​ര​ക്ഷ​യ്ക്കാ​യി വി​ന്യ​സി​ച്ചു.

ഈ ​സ​മ​യ​ത്തി​നോ​ട​കം നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ ഫ്ളാ​റ്റ് പൊ​ളി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ത​ത്സ​മ​യം വീ​ക്ഷി​ക്കു​ന്ന​തി​നാ​യി വി​വി​ധ കോ​ണു​ക​ളിൽ ത​ന്പ​ടി​ച്ചി​രു​ന്നു. രാ​വി​ലെ ആ​റു മു​ത​ൽ​ക്കേ പ​രി​സ​ര​ത്തേ​യ്ക്ക് എ​ത്തി​ക്കൊ​ണ്ടി​രു​ന്ന ആ​ളു​ക​ളു​ടെ ഒ​ഴു​ക്ക് ഒ​രോ മ​ണീ​ക്കൂ​റി​ലും കൂ​ടി​വ​ന്നു.

എ​ട്ട​ര​യോ​ടെ കാ​യ​ൽ മേ​ഖ​ല​ക​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. കാ​യ​ൽ മാ​ർ​ഗം ഫ്ളാ​റ്റു​ക​ളു​ടെ സ​മീ​പ​ത്തേ​ക്ക് ആ​ളു​ക​ൾ എ​ത്തു​ന്ന​ത് ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന​ക​ൾ. പൊ​ളി​ക്ക​ൽ ന​ട​പ​ടി​ക​ൾ​ക്കു മു​ന്നോ​ടി​യാ​യി എ​ച്ച്ടു​ഒ ഹോ​ളി​ഫെ​യ്ത്തി​നു മു​ന്നി​ൽ പൊ​ളി​ക്ക​ൽ ന​ട​പ​ടി​ക​ൾ ഏ​റ്റെ​ടു​ത്ത എ​ഡി​ഫൈ​സ് ക​ന്പ​നി പൂ​ജ ന​ട​ത്തി. മു​ഴു​വ​ൻ ക​ന്പ​നി പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്ത പൂ​ജ ഏ​താ​നും മി​നി​ട്ടു​ക​ൾ നീ​ണ്ടു​നി​ന്നു.

ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ര​ട് ന​ഗ​ര​സ​ഭ​യ്ക്കു ചു​റ്റും 8.48 ഓ​ടെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. 8.55ന് ​സ്ഫോ​ട​ന വി​ദ​ഗ്ധ​രും സ​ബ് ക​ള​ക്ട​റും ക​ണ്‍​ട്രോ​ൾ റൂ​മി​ലേ​ക്ക് എ​ത്തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി. ഒ​ൻ​പ​തോ​ടെ ത​ഹ​സി​ൽ​ദാ​ർ ആ​ൽ​ഫാ സെ​റീ​ൻ ഫ്ളാ​റ്റി​ലെ​ത്തി ഇ​വി​ട​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പിച്ചു. സ്ഫോ​ട​ന​ങ്ങ​ൾ​ക്കു മു​ന്നോ​ടി​യാ​യി ആ​ൽ​ഫ സെ​റി​നി​ൽ ബ്ലാ​സ്റ്റി​ക്ക് സ്വി​ച്ചു​ക​ളും ഘ​ടി​പ്പി​ച്ചു.

Top