ഫ്‌ലാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നൽകണം: സുപ്രീം കോടതി; 25 ലക്ഷമെങ്കിലും ആദ്യ ഘട്ടത്തില്‍ നല്‍കണം

മരട് ഫ്‌ലാറ്റുകള്‍ പൊളിക്കുമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് പൊളിക്കാനുള്ള പദ്ധതിയെക്കുറിച്ച് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. 120 ദിവസത്തിനകം എല്ലാ നടപടിയും പൂര്‍ത്തിയാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഫ്‌ലാറ്റ് നിര്‍മ്മാതാക്കളില്‍ നിന്നും നഷ്ടപരിഹാരം ഉടമകള്‍ക്ക് വാങ്ങി നല്‍കുമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഇതിന് സര്‍ക്കാരിന് കഴിയുമെന്ന് തോന്നുന്നില്ലെന്നാണ് കോടതി ഇതിനോട് പ്രതികരിച്ചത്.

ഫ്‌ലാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരത്തിന് അവകാശമുണ്ടെന്ന തരത്തിലാണ് കോടതി പറഞ്ഞിരിക്കുന്നത്. ഫ്‌ലാറ്റ് നിര്‍മ്മാതാക്കളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുക. 25 ലക്ഷം എങ്കിലും വഞ്ചിക്കപ്പെട്ട ഫ്‌ലാറ്റ് ഉടമകള്‍ക്ക് ലഭിക്കുന്ന തരത്തിലാണ് സുപ്രീം കോടതി പരാമര്‍ശം വന്നിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദ്യ ഘട്ടത്തിൽ 25 ലക്ഷം രൂപ സർക്കാർ ഫ്ലാറ്റ് ഉടമകൾക്ക് നൽകും. ശേഷം ഇത് നിർമ്മാതാക്കളിൽ നിന്നും ഈടാക്കുമെന്നും സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു.

Top