കാപ്പിക്കോ റിസോര്‍ട്ടിനും മരണമണി മുഴങ്ങുന്നു..സര്‍ക്കാര്‍ ഇനി പൊളിക്കല്‍ നടപടിയിലേക്കു നീങ്ങും.

ആലപ്പുഴ: തീരദേശ നിയമം ലംഘിച്ചു പണിത റിസോര്‍ട്ട് പൊളിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരേ ഉടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.ഇതോടെ മരടിനു പിന്നാലെ വേമ്പനാട്ടുകായലിലെ കാപ്പിക്കോ റിസോര്‍ട്ടിനും മരണമണി മുഴങ്ങി . സര്‍ക്കാര്‍ ഇനി പൊളിക്കല്‍ നടപടിയിലേക്കു നീങ്ങും.ആലപ്പുഴ ജില്ലയിലെ പാണാവള്ളി പഞ്ചായത്ത് നെടിയതുരുത്ത് ദ്വീപില്‍ കാപ്പിക്കോ ഗ്രൂപ്പ്, മിനി മുത്തൂറ്റ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിച്ചതാണ് ഈ റിസോര്‍ട്ട്. 1991 ലെ തീരദേശ പരിപാലനനിയമം ലംഘിച്ചാണ് റിസോര്‍ട്ട് നിര്‍മ്മിച്ചതെന്ന പരാതികളെത്തുടര്‍ന്നു മൂന്നു മാസത്തിനകം പൊളിച്ചുനീക്കാന്‍ 2013ല്‍ െഹെക്കോടതി ഉത്തരവിട്ടിരുന്നു. ആലപ്പുഴ ജില്ലാ കലക്ടറായിരുന്ന എന്‍. പദ്മകുമാര്‍ റിസോര്‍ട്ടിലെത്തി പൊളിക്കാനുള്ള നോട്ടീസും നല്‍കിയിരുന്നു. എന്നാല്‍, ഉടമകള്‍ നിയമയുദ്ധത്തിനു പോയതോടെ പൊളിക്കല്‍ നടപടി നിലച്ചു.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റിസോര്‍ട്ട് പൊളിച്ചുനീക്കുന്നതു പരിസ്ഥിതിക്കു വലിയ ദോഷം ചെയ്യുമെന്നായിരുന്നു ഉടമകളുടെ വാദം. ഇക്കാര്യം ഉന്നയിച്ച് അവര്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര-പരിസ്ഥിതി മന്ത്രാലയം മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു പരിശോധന നടത്തി. പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കാത്ത രീതിയില്‍ എങ്ങനെ പൊളിച്ചുനീക്കാമെന്ന റിപ്പോര്‍ട്ട് മൂന്നംഗ സംഘം നല്‍കിയതോടെയാണ് ഈ നീക്കം പൊളിഞ്ഞത്.


എന്നാല്‍, റിസോര്‍ട്ട് നിലനിര്‍ത്താന്‍ കേന്ദ്ര-പരിസ്ഥിതി മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും ഒത്തുകളി നടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. റിസോര്‍ട്ട് അനധികൃതമാണെന്ന തീരദേശ പരിപാലന അതോറിറ്റിയുടെ റിപ്പോര്‍ട്ട് ഒരു വര്‍ഷത്തിലേറെയായിട്ടും സുപ്രീം കോടതിയില്‍ ഹാജരാക്കാതിരുന്നതാണ് വിവാദമായത്. നെടിയതുരുത്തില്‍ 2.093 ഹെക്ടര്‍ സര്‍ക്കാര്‍ഭൂമി െകെയേറി 36 വില്ലകളാണ് നിര്‍മ്മിച്ചിട്ടുള്ളത്. റിസോര്‍ട്ട് അധികൃതര്‍ 7.0212 ഹെക്ടര്‍ സ്ഥലമാണ് െകെവശം വച്ചിട്ടുള്ളത്.

ഇതില്‍ 4.927 ഹെക്ടര്‍ ഭൂമിയുടെ ഉടമസ്ഥത തെളിയിക്കാന്‍മാത്രമേ അവര്‍ക്കു കഴിഞ്ഞുള്ളൂ. 2013 ഫെബ്രുവരിയില്‍തന്നെ ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ആലപ്പുഴ സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ ജില്ലാ കലക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, തുടര്‍നടപടികള്‍ സ്വീകരിക്കാതെ സര്‍ക്കാര്‍ പിന്‍വാങ്ങി. 1957ലെ കേരള ഭൂസംരക്ഷണ നിയമപ്രകാരം റിസോര്‍ട്ടുകാരുടെ െകെയേറ്റം ഒഴിപ്പിക്കാന്‍ ചേര്‍ത്തല അഡീഷണല്‍ തഹസീല്‍ദാര്‍ക്ക് ആലപ്പുഴ ആര്‍.ഡി.ഒ. 2013 സെപ്റ്റംബര്‍ ആറിന് ഉത്തരവ് നല്‍കിയിരുന്നെങ്കിലും അതും നടപ്പായില്ല. പിന്നീടു റിസോര്‍ട്ട് പൊളിക്കുന്നതിനെതിരേ സുപ്രീം കോടതിയില്‍നിന്നു സ്‌റ്റേ ഉത്തരവ് ലഭിക്കുന്നതിന് ഈ കാലതാമസം ഉടമകള്‍ക്കു സഹായകരമാകുകയും ചെയ്തു.

2013 ല്‍ നെടിയതുരുത്തിലെ കാപ്പിക്കോ റിസോര്‍ട്ടിനൊപ്പം തൊട്ടടുത്തുള്ള വെറ്റിലത്തുരുത്തിലെ വാമിക റിസോര്‍ട്ടും പൊളിച്ച് നീക്കാന്‍ െഹെക്കോടതി ഉത്തരവിട്ടിരുന്നു. സുപ്രീം കോടതി, െഹെക്കോടതി ഉത്തരവ് ശരിവച്ചതോടെ വാമിക റിസോര്‍ട്ട് പൊളിച്ചുനീക്കി. കാപ്പിക്കോ റിസോര്‍ട്ടിനും ബാധകമായ വിധിയില്‍ നടപടിയുണ്ടായില്ല. റിസോര്‍ട്ടിനെതിരേ നടപടിയെടുക്കരുതെന്ന് ആവശ്യപ്പെട്ട് മുന്‍ സര്‍ക്കാരിന്റെ കാലത്തു ജനപ്രതിനിധികളും മതമേലധ്യക്ഷന്മാരും ഉള്‍പ്പെടെ കത്ത് നല്‍കിയത് വന്‍ വിവാദമായിരുന്നു.

നിയമം ലംഘിച്ച്, ആലപ്പുഴ വേമ്പനാട് കായലിലെ നെടിയത്തുരുത്ത് ദ്വീപില്‍ നിര്‍മിച്ച ”കാപ്പിക്കോ” റിസോര്‍ട്ട് പൊളിച്ചുനീക്കണമെന്ന െഹെക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചത് മരടിലെ ഫഌറ്റുകള്‍ പൊളിച്ചുനീക്കുന്നതിനു തലേന്നാണ്. റിസോര്‍ട്ട് പൊളിച്ചുനീക്കണമെന്ന െഹെക്കോടതി ഉത്തരവിനെതിരേ ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, വി. രാമസുബ്രഹ്മണ്യം എന്നിവരുള്‍പ്പെട്ട സുപ്രീം കോടതി ബെഞ്ച് തീര്‍പ്പുകല്‍പ്പിച്ചത്.

നിലവില്‍ സുപ്രീംകോടതി ജഡ്ജിയായ കെ.എം. ജോസഫിന്റെ നേതൃത്വത്തിലുള്ള െഹെക്കോടതി ഡിവിഷന്‍ ബെഞ്ച് 2013-ലാണ് റിസോര്‍ട്ട് പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടത്. വേമ്പനാട്ട് കായല്‍ അതീവ പരിസ്ഥിതി ദുര്‍ബലമേഖലയാണെന്ന 2011-ലെ വിജ്ഞാപനം, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിയമലംഘനവും പൊതുതാത്പര്യത്തിന് എതിരുമാണെന്ന കേരളസര്‍ക്കാരിന്റെ സത്യവാങ്മൂലം എന്നിവ പരിഗണിച്ചാണു സുപ്രീം കോടതി വിധി.

Top