സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സാകുന്നത് വിമര്‍ശിച്ച് പത്രസമ്മേളനം നടത്തിയ ജസ്റ്റിസ്; രഞ്ജന്‍ ഗൊഗോയ്‌യുടെ പേര് ശുപാര്‍ശ ചെയ്തു

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ വീഴ്ച്ച ചൂണ്ടിക്കാണിച്ച് പത്രസമ്മേളനം നടത്തിയ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും. നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഗൊഗോയ്‌യുടെ പേര് ശുപാര്‍ശ ചെയ്തു. അഭിപ്രായം ചോദിച്ചു കേന്ദ്രസര്‍ക്കാര്‍ നല്‍കിയ കത്തിനാണു മറുപടി.

സുപ്രീംകോടതിയിലെ ഭരണപരമായ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് പത്രസമ്മേളനം നടത്തിയ ജഡ്ജിമാരിലൊരാളാണ് രഞ്ജന്‍ ഗൊഗോയ്. ജസ്റ്റിസുമാരായ ചെലമേശ്വര്‍, എം.ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ക്കൊപ്പം ഗൊഗോയ് സുപ്രീംകോടതിയ്ക്ക് പുറത്ത് വാര്‍ത്താസമ്മേളനം നടത്തിയത് ദേശീയ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സീനിയോറിറ്റി മാനദണ്ഡമാക്കിയാണ് രഞ്ജന്‍ ഗൊഗോയിലെ ചീഫ് സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഗൊഗോയിയെ ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനായി നിയമമന്ത്രാലയത്തോട് ദീപക് മിശ്ര ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Top