‘സൂപ്പർ പവർ’ ഹേമചന്ദ്രനെ ഭയന്ന് പിണറായി സർക്കാർ!! സുപ്രീം കോടതിയിൽ നിരത്തുന്ന വാദങ്ങൾ ഇങ്ങനെ

ശബരിമലയിൽ സുഗമമായ തീർഥാടനം ഉറപ്പാക്കാൻ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷണ സമിതിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ. സമിതിയെ നിയോഗിച്ചുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ശബരിമലയിൽ ഇത്തരമൊരു സമിതി പ്രയോഗികമല്ലെന്നും സർക്കാർ ഹർജിയിൽ പറയുന്നു.

എന്നാൽ സർക്കാർ ഹർജി നൽകിയിരിക്കുന്നത് ശബരിമലയിൽ സൂപ്പർ പവറായി വന്ന ഹേമചന്ദ്രനെ പൂട്ടാനാണെന്ന് വ്യക്തമായിരിക്കുകയാണ്. ഡിജിപിയ്ക്കും മുകളിലാണ് ഹേമചന്ദ്രന് സ്ഥാനമുണ്ടാകുക എന്ന അറിവാണ് സർക്കാരിനെ പ്രകോപിപ്പിക്കുന്നതെന്ന് മാദ്ധ്യമപ്രവർത്തകൻ ബാലഗോപാൽ ബി നായർ എഴുതുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോസ്റ്റിൻ്റെ പൂർണ്ണരൂപം:

“ഹേമചന്ദ്രനെ പൂട്ടാൻ ഒരു ഹർജി”

******************************************

ശബരിമലയിൽ ഹൈകോടതി നിയമിച്ച നിരീക്ഷണ സമിതിക്ക് എതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ഒരു പാരഗ്രാഫ് ഇങ്ങനെ

“The Team of Observers, inclusive of a serving Indian Police Service Officer, have been given powers to issue instructions to all Government Departments as well as the Police. The same will result in a situation whereby an officer will be giving instructions to the Chief Secretary, State Police Chief, Head of Forest Force and other Department Heads in ranks above him”.

ലോക്‌നാഥ്‌ ബെഹ്‌റയ്‌ക്ക് മുകളിൽ ആണ് ശബരിമലയിൽ ഹേമചന്ദ്രൻ എന്ന് സംസ്ഥാന സർക്കാർ തിരിച്ച് അറിഞ്ഞിരിക്കുന്നു എന്ന് അർത്ഥം. അത് കൊണ്ട് ആകുമെല്ലോ തിങ്കളാഴ്ച ഡൽഹിയിൽ എത്തി ലോക്‌നാഥ്‌ ബെഹ്‌റ സംസ്ഥാന സർക്കാർ ഹർജിയുടെ നടപടികൾക്ക് സ്പീഡ് കൂട്ടിയത്

സംസ്ഥാന സർക്കാർ ഫയൽ ചെയ്തിരിക്കുന്ന ഹർജിയിലെ മറ്റ്‌ പോയിന്റുകൾ ഇവ

ശബരിമലയിൽ പോലീസിന്റെ അമിത ബലപ്രയോഗം ഉണ്ടായിട്ടുണ്ട് എന്ന് ഒരിക്കൽ പോലും കേരള ഹൈകോടതി പറഞ്ഞിട്ടില്ല. പോലീസിന്റെ അമിത ബല പ്രയോഗത്തിന്റെ ഒരു തെളിവോ, രേഖയോ ഹൈകോടതിയുടെ പരിഗണനയിൽ വന്നിട്ടില്ല.

ശബരിമലയിലെ സ്ഥിഗതികൾ നിരീക്ഷിക്കാൻ ജില്ലാ ജഡ്ജിയെ സ്പെഷ്യൽ കമ്മീഷ്ണർ ആയി നിയമിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിരമിച്ച ജഡ്ജി ആയ ദേവസ്വം ഓംബുഡ്സ്മാൻ ഉൾപ്പടെ ഉള്ളവരെ പ്രത്യേക നിരീക്ഷണ സമിതി ആയി നിയമിച്ച നടപടി തെറ്റ്.

തീർത്ഥാടകന്റെ വേഷത്തിൽ ശബരിമലയിൽ പ്രശനങ്ങൾ സൃഷ്ടിക്കാൻ വരുന്നവരെ മാത്രം ആണ് പോലീസ് തടഞ്ഞിട്ടുള്ളു. ഇത് ക്രമസമാധാന പാലനത്തിന്റെ ഭാഗം ആണ്. ഈ ചുമതല നിരീക്ഷണ സമിതിക്ക് കൈമാറാൻ സാധിക്കില്ല.

ക്രമസമാധാന പാലനം, തിരക്ക് നിയന്ത്രിക്കൽ തുടങ്ങി കേരള പോലീസിൽ നിക്ഷിപ്തമായ ഉത്തരവാദിത്വത്തിൽ തീരുമാനം എടുക്കാനും ഇടപെടാനും നിരീക്ഷണ സമിതിക്ക് ഹൈകോടതി അനുമതി നൽകിയിരുന്നു. ഇത് പോലീസിന്റെ സ്വാതന്ത്രമായ പ്രവർത്തനനത്തെ ബാധിക്കും.

സാധാരണ ക്രമ സമാധാന വിഷയങ്ങളിൽ കോടതി ഇടപെടാറില്ല. എന്നാൽ ശബരിമലയിൽ നിരീക്ഷണ സമിതിയെ നിയമിക്കുക വഴി കേരള ഹൈകോടതി പോലീസിന്റെ അധികാര പരിധിയിൽ ഉള്ള വിഷയത്തിൽ ഇടപെടുക ആണ് ചെയ്തിരിക്കുന്നത്.

യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാൻ ആണ് മുൻ കാലങ്ങളിൽ നിന്ന് വിഭിന്നമായി ഇത്തവണ ശബരിമലയിലെ സുരക്ഷ വർധിപ്പിക്കുകയും, ചില നടപടികൾ ഏർപ്പെടുത്തുകയും ചെയ്തത്.

Top