ജസ്റ്റിസ് കര്‍ണ്ണന്റെ മനോനില പരിശോധിക്കണമെന്ന് സുപ്രീം കോടതി; കര്‍ണ്ണന്റെ എല്ലാ ഉത്തരവുകളും മരവിപ്പിക്കാനും കോടതി

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് എതിരെ സ്വമേധയാ ഉത്തരവ് പുറപ്പെടുവിച്ച കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സി എസ് കര്‍ണനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് ജെ.എസ്. കെഹാര്‍ തലവനായ ഏഴംഗ ബെഞ്ചാണ് ഉത്തരവിട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള ജഡ്ജിമാര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതുള്‍പ്പെടെ വിവാദ ഉത്തരവുകള്‍ പുറപ്പെടുവിച്ച ബംഗാള്‍ ഹൈക്കോടതി ജഡ്ജി പി.എസ്.കര്‍ണനെതിരെയാണ് കോടതി വിധി. കര്‍ണന് വൈദ്യപരിശോധന നടത്തണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബഞ്ചാണ് നിര്‍ണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്.

ജസ്റ്റിസ് പി.എസ്.കര്‍ണനെ പരിശോധിക്കാന്‍ കൊല്‍ക്കത്തയില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണം. ബംഗാള്‍ ഡിജിപിയും സംസ്ഥാന സര്‍ക്കാരും ഇതിനായി സൗകര്യമൊരുക്കണം. മെഡിക്കല്‍ പരിശോധനാ ഫലം മെയ് എട്ടിന് കോടതിയില്‍ സമര്‍പ്പിക്കണം. 2017 ഫെബ്രുവരി എട്ടിനു ശേഷം ജസ്റ്റിസ് കര്‍ണന്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളൊന്നും പരിഗണിക്കേണ്ടെന്ന് കോടതികള്‍ക്കും മറ്റും സുപ്രീം കോടതി നിര്‍ദ്ദേശവും നല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോടതിയലക്ഷ്യക്കേസില്‍ നടപടി നേരിടുന്ന ജസ്റ്റിസ് പി.എസ്. കര്‍ണന്‍, തനിക്ക് സുപ്രീം കോടതിയിലെ മുതിര്‍ന്ന ഏഴ് ജഡ്ജിമാര്‍ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്ന് വിവാദം സൃഷ്ടിച്ചിരുന്നു. കോടതിയലക്ഷ്യക്കേസില്‍ ഹാജരാകണമെന്ന ഉത്തരവ് അനുസരിക്കാത്ത ജഡ്ജി സി.എസ്.കര്‍ണനെതിരെ സുപ്രീം കോടതിയുടെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതും ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിലെ അത്യപൂര്‍വ സംഭവമായിരുന്നു.
സുപ്രീം കോടതിയിലെ ജഡ്ജിമാരെയും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയും പരസ്യമായി വിമര്‍ശിച്ചതിനാണ് ജസ്റ്റിസ് കര്‍ണനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാന്‍ സുപ്രീം കോടതി സ്വമേധയാ തീരുമാനിച്ചത്. പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ് തുടങ്ങിയവര്‍ക്കുള്ള കത്തുകളിലാണ് ജഡ്ജിമാര്‍ക്കെതിരെ ആക്ഷേപങ്ങളുന്നയിച്ചത്.

എന്നും വിവാദങ്ങളുടെ തോഴനായിരുന്നു ജസ്റ്റിസ് കര്‍ണന്‍. 2015 ല്‍ മദ്രാസ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് സഞ്ജയ് കെ കൗളിനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന ഭീഷണിയുമായി അതേ കോടതിയിലെ ജഡ്ജിയായ ജസ്റ്റിസ് സിഎസ് കര്‍ണന്‍ രംഗത്തുവന്നുത്തായിരുന്നു സംഭവത്തിന്റെ തുടക്കം. തന്റെ ജൂഡീഷ്യല്‍ പ്രവൃത്തികളില്‍ ചീഫ് ജസ്റ്റിസ് കൈകടത്തുന്നുവെന്നാരോപിച്ചാണ് ചീഫ് ജസ്റ്റിസിനെതിരെ കോടതിയലക്ഷ്യനടപടിയെടുക്കുമെന്ന് ജസ്റ്റിസ് സിഎസ് കര്‍ണന്‍ ഭീഷണി മുഴക്കിയത്. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പരിഹാരത്തിനായി മദ്രാസ് ഹൈക്കോടതി സുപ്രീ കോടതിയുടെ സഹായം തേടിയിരിക്കുകയായിരുന്നു. ഒരു ദളിതന്‍ കൂടിയായ തന്നെ ചീഫ് ജസ്റ്റിസ് സഞ്ജയ് കൗള്‍ അധിക്ഷേപിച്ചുവെന്ന് കാണിച്ച് അന്വേഷണം ആവശ്യപ്പെട്ട് ദേശീയ പട്ടികജാതി/പട്ടികവര്‍ഗ കമ്മീഷനെ സമീപിക്കുമെന്നും ജസ്റ്റിസ് കര്‍ണന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

ഫ്രെബ്രുവരി ഏഴിനാണ് മുന്‍ സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെയും മദ്രാസ് ഹൈക്കോടതി ജഡ്ജിക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ച ജസ്റ്റിസ് സിഎച്ച് കര്‍ണ്ണനെതിരെ സുപ്രീംകോടതിയുടെ കോടതീയലക്ഷ്യ നോട്ടീസ് അയച്ചത്. കൊല്‍ക്കത്ത ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയുടെ ജുഡീഷ്യല്‍ അധികാരങ്ങളും സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഫെബ്രുവരി പതിമൂന്നിന് ജസ്റ്റിസ് കര്‍ണ്ണന്‍ കോടതിക്ക് മുമ്പില്‍ ഹാജരായി വിശദീകരണം നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ അടങ്ങുന്ന ഏഴംഗ ബെഞ്ച് ഉത്തരവിട്ടിരുന്നെങ്കിലും ജസ്റ്റിസ് കര്‍ണ്ണന്‍ കോടതി നടപടിയെ നിഷേധിക്കുകയായിരുന്നു.

Top