ബെംഗളൂരു: മലയാളി കായികതാരം ഒ.പി ജെയ്ഷക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു. റിയോ ഒളിമ്പിക്സില്‍ പങ്കെടുത്ത് തിരിച്ചെത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ബംഗളൂരുവിലെ ബെന്നാര്‍ഗട്ട ഫോര്‍ട്ടിസ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് ജെയ്ഷ.
രക്തസാമ്പിള്‍ പരിശോധനയിലാണ് ജെയ്ഷക്ക് എച്ച് 1 എന്‍ 1 വൈറസ് കണ്ടെത്തിയത്. റിയോയില്‍ ജെയ്ഷക്കൊപ്പം ഉണ്ടായിരുന്ന സുധാ സിംഗിന് സിക വൈറസ് ബാധയുണ്ടെന്ന സംശയം ഉണ്ടായിരുന്നെങ്കിലും എച്ച് 1 എന്‍ 1 വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആഗസ്റ്റ് 20ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കടുത്ത ശരീരവേദനയുമായി നാട്ടിലെത്തിയ സുധാ സിംഗിന് സിക വൈറസ് ബാധയുണ്ടെന്ന സംശയം ഉണ്ടായിരുന്നെങ്കിലും പിന്നീട് എച്ച് 1 എന്‍ 1 ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് സുധയുടെ സഹവാസികളായ ജെയ്ഷ, കവിതാ റൗത്ത് എന്നിവരെപരിശോധനക്ക് വിധേയമാക്കിയത്. ഈ പരിശോധനയിലാണ് ജെയ്ഷക്ക് എച്ച് 1 എന്‍ 1 വൈറസ് സ്ഥിരീകരിച്ചത്.
റിയോയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ടീം അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ജെയ്ഷ രംഗത്തെത്തിയിരുന്നു. റിയോയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ടീം അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ജെയ്ഷ രംഗത്തെത്തിയിരുന്നു. മാരത്തോണ്‍ മത്സരത്തിനിടെ കുടിക്കാന്‍ വെള്ളം എത്തിക്കാന്‍ റിയോയില്‍ ദീര്‍ഘദൂര മത്സരത്തിനിടെ കുടിക്കാന്‍ വെള്ളം എത്തിക്കാന്‍ അത്ലറ്റിക് ഫെഡറേഷന്‍ തയാറായില്ലെന്ന് ജെയ്ഷയുടെ ആരോപണം. പിന്നീട് ആരോപണങ്ങളില്‍ തിരുത്തല്‍ വരുത്തുകയും ചെയ്തിരുന്നു. ജെയ്ഷയുടെ ആരോപണം അന്വേഷിക്കാന്‍ കേന്ദ്ര കായിക മന്ത്രാലയം രണ്ടംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഒളിമ്പിക്സ് മാരത്തോണില്‍ 89മതായാണ് ജെയ്ഷ ഫിനിഷ് ചെയ്തത്