ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ഇന്ന് 2600 ഇന്ത്യക്കാരെ തിരിച്ചെത്തിക്കും.150 മലയാളികള്‍ കൂടി ദില്ലിയില്‍ തിരിച്ചെത്തി.
സുമിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുളള ശ്രമങ്ങള്‍ തുടരുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ക്രീയാത്മകമായി ഇടപെടുന്നില്ലെന്ന് ഇവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി 13 വിമാനങ്ങളിലാണ് ഇന്ന് ഇന്ത്യാക്കാര്‍ തിരിച്ചെത്തുന്നത്. 2600 ഇന്ത്യാക്കാരെയാണ് തിരിച്ചെത്തിക്കുക.റൊമേനിയ, ഹംഗറി, പോളണ്ട്, സ്ലൊവാക്യ , മാള്‍ഡോവ രാജ്യങ്ങളില്‍ നിന്നും ,
ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന ദൗത്യം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.
അതേ സമയം സുമി മേഖലയിലെ ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുയാണെന്നും റഷ്യയോടും യുക്രൈനോടും വെടിനിര്‍ത്തലിന് ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ആക്രമണം തുടരുന്നതിനിടെ ഒഴിപ്പിക്കല്‍ അപകടകരമാകുമെന്നും സുമി മേഖലയിലുള്ളവര്‍ അവിടെ തന്നെ സുരക്ഷിതരായി തുടരണമെന്നും ഇന്ത്യന്‍ എംബസിയും അറിയിച്ചിട്ടുണ്ട്. 700 ഓളം വിദ്യാര്‍ഥികള്‍ സുമിയില്‍ കുടുങ്ങിക്കിടക്കുനതായാണ് വിവരം.
അതിനിടെ രക്ഷാ ദൗത്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ക്രീയാത്മകമായി ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സുമിയില്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവും ശക്തമാക്കി.അതിനിടെ റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ദില്ലിയില്‍ വിദേശ പൗരന്‍മാര്‍ പ്രതിഷേധം നടത്തി. വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ജന്തര്‍മന്ദറില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.