
തിരുവനന്തപുരം: പൂവാലന്‍മാര്‍ക്ക് കെണിയൊരുക്കി ‘ഓപ്പറേഷന്‍ റോമിയോ’യുമായി പോലീസ്. തിരുവനന്തപുരം സിറ്റി പൊലീസ് നടത്തിയ ‘ഓപ്പറേഷന്‍ റോമിയോയില്‍’ 89 പേരാണ് വലയിലായത്. സ്‌കൂള്‍, കോളജ് പരിസരങ്ങള്‍ എന്നിവിടങ്ങളിലാണ് പോലീസ് പ്രധാനമായും വലവിരിച്ചത്. തിരക്കുള്ള സമയങ്ങളില്‍ വിദ്യാലയങ്ങളുടെ സമീപത്തും ബസ് സ്റ്റോപ്പുകളിലും പൂവാലശല്യം രൂക്ഷമാണെന്നുള്ള പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. വനിതാ പോലീസുകാര്‍ ഉള്‍പ്പെടെ വേഷം മാറിയാണ് ഓപ്പറേഷന്‍ റോമിയോയില്‍ പങ്കെടുത്തത്. പോലീസ് നീക്കം വരും ദിവസങ്ങളിലും തുടരും.
Tags: operation romeo