തിരുവനന്തപുരം : ഉമ്മന്‍ചാണ്ടിയുടെ ഗൂഢമായ നീക്കം വിജയത്തിലേക്ക് എന്ന ആരോപണം .ഗ്രൂപ്പ് കലഹം സൃഷ്ടിച്ച് സാക്ഷാൽ ലീഡറേ വരെ മുട്ടുകുത്തിച്ച ഉമ്മൻ ചാണ്ടിയുടെ രഹസ്യ നീക്കമാണ് ഇപ്പോൾ യു.ഡി.എഫിലും പിന്നാലെ കോൺഗ്രസ്സിലും കലാപ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്ന പ്രതിപക്ഷനേതൃസ്ഥാനം !.പ്രതിപക്ഷ നേതൃമാറ്റം തല്‍ക്കാലം പരിഗണനയില്‍ ഇല്ലെന്ന് വിഡി സതീശന്‍ എംഎല്‍എ. അനാവശ്യ ചര്‍ച്ചകള്‍ നടത്തി കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കരുത്. ഉമ്മന്‍ ചാണ്ടിയുടെ പേര് വലിച്ചിഴച്ച് അദ്ദേഹത്തെ അപമാനിക്കുകയാണ് ചിലര്‍ ചെയ്യുന്നതെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.
നേരത്തെ ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരാന്‍ യോഗ്യനാണെന്ന് കെ.മുരളീധരന്‍ പറഞ്ഞിരുന്നു. പ്രവര്‍ത്തകരുടെ വികാരമാണ് താന്‍ പറഞ്ഞതെന്നും അസീസിന്റെ പ്രസ്താവനയിലെ വികാരം ഉള്‍ക്കൊള്ളുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.പ്രതിപക്ഷനേതൃപദവിയില്‍ രമേശ് ചെന്നിത്തലയുടെ കാര്യക്ഷമത ചോദ്യംചെയ്ത് ആര്‍എസ്പി സംസ്ഥാനസെക്രട്ടറി എ.എ.അസീസ് സംസാരിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മുരളീധരന്‍ തന്റെ അഭിപ്രായം പറഞ്ഞത്.അതേസമയം അസീസിന്റെ പ്രസ്താവന പിന്നീട് വിവാദമാകുകയും ചെയ്തു. ഉമ്മന്‍ചാണ്ടിയാണ് ചെന്നിത്തലയേക്കാള്‍ നല്ലത് എന്ന പരാമര്‍ശമാണ് അസീസിനെ കുടുക്കിയത്. സംഗതി വിവാദമായതോടെ അസീസ് പ്രസ്താവന പിന്‍വലിക്കുകയായിരുന്നു.