പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയെത്തും;തീരുമാനം ഹൈക്കമാന്റ് പ്രഖ്യാപിക്കും

തിരുവനന്തപുരം: പരാജയത്തിന്റ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി നേതൃസ്ഥാനം ഏറ്റെടുക്കാതിരിക്കുന്നതോടെ പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല എത്തും. ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാന്‍ അടുത്ത ദിവസം തന്നെ ഹൈക്കമാന്റ് തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുഖ്യമന്ത്രി ആയിരുന്നിട്ടും ഇത്തവണ ഉമ്മന്‍ചാണ്ടിയെ നേതാവായി ഉയര്‍ത്തി കാട്ടിയല്ല കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു നേരിട്ടത്. ഉമ്മന്‍ചാണ്ടിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു അങ്ങനെയൊരു തീരുമാനം. ഡല്‍ഹിയില്‍ സോണിയാഗാന്ധി , രാഹുല്‍ ഗാന്ധി, എ.കെ ആന്റണി, മുകുള്‍ വാസ്‌നിക്, ഗുലാംനബി ആസാദ് എന്നിവരുടെ സാന്നിധ്യത്തില്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി.എം സുധീരന്‍ എന്നിവര്‍ നടത്തിയ കൂടിയാലോചനയിലാണ് ആരെയും നേതാവായി ഉയര്‍ത്തി കാട്ടേണ്ടെന്നും തെരഞ്ഞെടുപ്പിന് ശേഷം അക്കാര്യം തീരുമാനിക്കാമെന്നും തീര്‍ച്ചപ്പെടുത്തിയത്. അഴിമതി ആരോപണം തിരിച്ചടിയാകുമെന്ന് ഹൈക്കമാന്റ് ആശങ്കപ്പെട്ടിരുന്നു.

തുടര്‍ ഭരണം ലഭിക്കുമെന്ന് ഉമ്മന്‍ചാണ്ടി ഉറപ്പു നല്‍കിയെങ്കിലും അതിനു സാധ്യതയില്ലെന്ന സൂചനയാണ് ചെന്നിത്തലയും സുധീരനും ഹൈകമാന്റിനു നല്‍കിയത്. അഴിമതി ആരോപണം നേരിടുന്ന ചില മന്ത്രിമാരെ മാറ്റി നിര്‍ത്തണമെന്ന സുധീരന്റെ ആവശ്യത്തെ ഉമ്മന്‍ചാണ്ടി അതിശക്തമായി എതിര്‍ത്തു . അങ്ങിനെയെങ്കില്‍ താനും മത്സരിക്കില്‌ളെന്ന കടുത്ത നിലപാട് അദ്ദേഹം സ്വീകരിച്ചു. അതോടെ ഹൈകമാന്റിനു വഴങ്ങണ്ടേി വന്നു. തെരഞ്ഞെടുപ്പിലെ വന്‍ തിരിച്ചടിയുടെ പ്രധാന ഉത്തരവാദിത്തം ഉമ്മന്‍ ചാണ്ടി സ്വയം ഏറ്റെടുക്കേണ്ട സ്ഥിതിയാണിപ്പോള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top