മേയർ‍ ആര്യാ രാജേന്ദ്രൻെറ ഭർത്താവ് സച്ചിൻ ദേവിനെ മന്ത്രിയാക്കാൻ ചരടുവലിച്ച മന്ത്രി മുഹമ്മദ് റിയാസീനിന്റെ നീക്കം പൊളിഞ്ഞു !കെ രാധാകൃഷ്ണന് പകരം ഒ ആർ കേളു മന്ത്രി. ശ്രീനിജനുവേണ്ടി നടത്തിയ ചരടുവലികളും പാളി..പരിചയസമ്പത്തിന്റെ അടിസ്ഥാനത്തിലാവാം വകുപ്പ് വിഭജനമെന്ന് ഒ ആര്‍ കേളു

തിരുവനന്തപുരം: മേയർ‍ ആര്യാ രാജേന്ദ്രൻെറ ഭർത്താവ് സച്ചിൻ ദേവിനെ മന്ത്രിയാക്കാൻ ചരടുവലിച്ച മന്ത്രി മുഹമ്മദ് റിയാസീനിന്റെ നീക്കം പൊളിഞ്ഞു ! ലോക്സഭാ എംപിയായി കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണന് പകരം മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു മന്ത്രിയായി ചുമതലയേല്‍ക്കും. പട്ടിക ജാതി ക്ഷേമ വകുപ്പായിരിക്കും കേളുവിന് നല്‍കുക. സിപിഎം സംസ്ഥാന സമിതിയംഗമാണ് ഒ ആര്‍ കേളു. അതേസമയം, കേരള മന്ത്രി സഭയില്‍ ചെറിയ മാറ്റങ്ങളും ഉണ്ടാവും. വി എന്‍ വാസവന് ദേവസ്വം വകുപ്പിന്‍റെ ചുമതല നല്‍കും. പാര്‍ലമെന്‍ററി കാര്യ വരുപ്പ് എം ബി രാജേഷിന് നല്‍കും.

ഭാരിച്ച ഉത്തരവാദിത്തമാണ് വന്നുചേര്‍ന്നിരിക്കുന്നതെന്ന് പട്ടികജാതി-വര്‍ഗ ക്ഷേമ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഒ ആര്‍ കേളു പറഞ്ഞു . അടിസ്ഥാന വിഭാഗത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിക്കും. അവരുടെ കാര്യങ്ങള്‍ ശാശ്വതമായ രീതിയില്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. ആ നിലയ്ക്ക് ഏറ്റവും സങ്കീര്‍ണ്ണമായ മേഖലയാണ്. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഒ ആര്‍ കേളു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോക്സഭാ എംപിയായി രാധാകൃഷ്ണൻ തെര‍ഞ്ഞെടുക്കപ്പെട്ടതോടെയാണ് മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവും രാജിവെച്ചത്. പട്ടികജാതി വികസനം, ദേവസ്വം തുടങ്ങിയ പ്രധാന വകുപ്പുകളാണ് കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്നത്. ആലത്തൂരിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിൽ വിജയിച്ച സിപിഎമ്മിന്റെ ഏക സ്ഥാനാർത്ഥിയാണ് കെ രാധാകൃഷ്ണൻ.

സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പ് പട്ടിക വിഭാഗക്കാർ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളുടെ പേരുകൾ മാറ്റാനുള്ള ഉത്തരവിൽ രാധാകൃഷ്ണൻ ഒപ്പിട്ടിരുന്നു. കോളനി, സങ്കേതം, ഊര് എന്നീ പേരുകൾ ഒഴിവാക്കും. സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ഉത്തരവ് പുറത്തിറക്കിയത്. കോളനി എന്ന പേര് അവമതിപ്പ് ഉണ്ടാക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പേരുമാറ്റം സംബന്ധിച്ച നിർദേശം. കോളനി, സങ്കേതം, ഊര് എന്നീ പേരുകൾക്ക് പകരം കാലാനുസൃതമായി മറ്റ് പേരുകൾ നൽകണമെന്ന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ സർക്കാറിനോട് ശുപാർശ ചെയ്തിരുന്നു.

Top