പ്രായപൂർത്തിയാകുന്നതിന് മുൻപ് ഒരു വൈദികൻ പീഡിപ്പിച്ചിരുന്നത് കുമ്പസാരിച്ചു ,യുവതിയെ 5വൈദികർ പീഡിപ്പിച്ചു !..യുവതിയുടെ മൊഴി

തിരുവനന്തപുരം: വീട്ടമ്മയെ ബാലംസംഗം ചെയ്ത സംഭവത്തിൽ  ഓർത്തഡോക്സ് സഭയിലെ നാല് വൈദികർക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു. കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്ന ബലാൽസംഗമെന്നാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.  പ്രായപൂർത്തിയാകുന്നതിന് മുൻപും ഒരു വൈദികൻ തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് വീട്ടമ്മ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി.

 അഞ്ച് വൈദികർക്കെതിരയാണ് ലൈംഗിക പീഡനം സംബന്ധിച്ച ആരോപണം ഉയർന്നത്. എന്നാല്‍ ഫാ. ജെയ്സ് കെ.ജോർജ്ജ്, ഫാ. എബ്രാഹം വർഗ്ഗീസ്, ഫാ.ജോണ്‍സണ്‍ വി.മാത്യു, ഫാ.ജോബ് മാത്യു എന്നീ നാല് പേര്‍ക്കെതിരെ മാത്രമാണ് വീട്ടമ്മ മൊഴി നൽകിയത്. ഇടവക വികാരിയായിരുന്ന എബ്രാഹം വർഗീസ് 16 വയസ്സുമുതൽ തന്നെ പീഡിപ്പിച്ചിരുന്നു. ഇക്കാര്യം വിവാഹ ശേഷം ഫാ.ജോബ് മാത്യുവിനോട് കുമ്പസാരിച്ചു. ഇതിന് ശേഷം ഇക്കാര്യം ഭർത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തി പലവട്ടം ജോബ് മാത്യു പീഡിപ്പിച്ചു. ഒപ്പം പഠിച്ച ഫാദര്‍ ജോണ്‍സണ്‍ വി.മാത്യുവിട് വൈദികരുടെ ചൂഷണം തുറന്നുപറഞ്ഞതായി സ്ത്രീ മൊഴി നൽകി. ഇതോടെ ഇവരുടെ ചിത്രം മോര്‍ഫ് ചെയ്ത് ഭീഷിണിപ്പെടുത്തി ഫാ.ജോണ്‍സണ്‍ വി.മാത്യുവും പീഡിപ്പിച്ചെന്ന് ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ മോ‌ർഫ് ചെയ്ത ചിത്രങ്ങൾ ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. മാനസികനില തെറ്റുമെന്ന സ്ഥിതിയായപ്പോള്‍ഴാണ് ഫാ.ജെയ്സ് കെ.ജോർജ്ജിന് മുന്നിൽ കൗണ്‍സിലിങിന് പോയയത്. ഇതോടെ പീഡന വിവരങ്ങള്‍ പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി, കൊച്ചിയിലെ ഹോട്ടലിൽ വെച്ച് ഈ വൈദികനും പീഡിപ്പിച്ചുവെന്നാണ് കേസ്. ഹോട്ടൽ ബില്ല് നൽകാനായി ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്നും ഏഴര പവൻ സ്വര്‍ണ്ണം മോഷ്ടിക്കേണ്ടിവന്നുവെന്നും സ്ത്രീയുടെ മൊഴിയിലുണ്ട്.

ഹോട്ടൽ ബില്ല് ഇ-മെയിലിൽ കണ്ടതോടെയാണ് വൈദികരുടെ ചൂഷണം ഭ‍ര്‍ത്താവ് തിരിച്ചറിയുന്നത്. വീട്ടമ്മയുടെ   രഹസ്യമൊഴി  വൈകാതെ രേഖപ്പെടുത്തും. കേസെടുത്ത സാഹചര്യത്തിൽ വൈദികരുടെ അറസ്റ്റ് വൈകാതെയുണ്ടാകുമെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേ സമയം   കുമ്പസാര രഹസ്യം ചൂഷണം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന ഭര്‍ത്താവിന്‍റെ പരാതിയില്‍ ഓര്‍ത്തഡോക്സ് സഭയിലെ നാല് വൈദികരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസെടുത്ത്. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ഇതു സംബന്ധിച്ച കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.അ‍ഞ്ച് വൈദികര്‍ പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതി എങ്കിലും യുവതിയുടെ വിശദമായ മൊഴി ശേഖരിച്ച ക്രൈംബ്രാഞ്ച് ഇവ വിശകലനം ചെയ്ത ശേഷമാണ് നാല് പേരെ മാത്രം പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്.  ഫാദര്‍ എബ്രഹാം വര്‍ഗ്ഗീസ്, ഫാദര്‍ ജെയ്സ് കെ ജോര്‍ജ്, ഫാദര്‍ജോബ് മാത്യു, ഫാദര്‍ ജോണ്‍സണ്‍ മാത്യു എന്നിവരെ പ്രതികളാക്കിയാണ് ക്രൈംബ്രാ‍ഞ്ച് കേസെടുത്തിരിക്കുന്നത്.

ഫാദര്‍ ജോബ് മാത്യുവാണ് കേസിലെ ഒന്നാം പ്രതി. 2009-ല്‍ യുവതി ജോബ് മാത്യു എന്ന വൈദികന് മുന്‍പായി കുമ്പസാരം നടത്തിയിരുന്നു. ഈ കുമ്പസാരരഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ യുവതിയെ ലൈംഗീകമായി ചൂഷണം ചെയ്യാന്‍ ആരംഭിച്ചു.

പിന്നീട് ഇയാള്‍ ഈ വിവരം പ്രതികളായ മറ്റു വൈദികരുമായും പങ്കുവയ്ക്കുകയും തുടര്‍ന്ന് അവരും തന്നെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ആരംഭിച്ചുവെന്നുമാണ് യുവതി ക്രൈംബ്രാഞ്ചിന് കൊടുത്ത മൊഴിയില്‍ പറയുന്നത്. എന്നാല്‍ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പീഡിപ്പിച്ചുവെന്ന പറയുന്ന മറ്റൊരു വൈദികനെതിരായി യുവതി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടില്ല. ഇതാണ് ഇയാളെ കേസില്‍ നിന്നും ഒഴിവാക്കാന്‍ കാരണം.

അതിനിടെ ആരോപണവിധേയരായ വൈദികരെ ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തുന്ന കാര്യം തീരുമാനിക്കാന്‍ ഇന്ന് നിരണം ഭദ്രാസനത്തില്‍ അടിയന്തരയോഗം ചേരുന്നുണ്ട്. ദില്ലി,കുഭക്കോണം ഭദ്രാസനങ്ങളിലെ വൈദികരാണ് പ്രതിപട്ടികയില്‍ ഉള്ളത്. നാല് മാസം മുന്‍പ് യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സഭയ്ക്കുള്ളില്‍ അഭ്യന്തര അന്വേഷണം നടന്നു വരികയാണെന്നായിരുന്നു സഭയുടെ നേരത്തെയുള്ള വിശദീകരണം.

ഇത്രയും ദിവസത്തിനിടെ പരാതിക്കാരന്‍റെ  മൊഴിയാണ്  മാത്രമാണ് അന്വേഷണസമിതി രേഖപ്പെടുത്തിയത്. എന്നാല്‍  സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി കേസ് രജിസ്റ്റര്‍ ചെയ്തതോടെ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ഓര്‍ത്തഡോക്സ് സഭ നിര്‍ബന്ധിതരാവുകയായിരുന്നു. കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കില്ലെന്നും പക്ഷേ നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെന്നാണ് തന്‍റെ പ്രാര്‍ത്ഥനയെന്നും പൗലോസ് ദ്വിതീയൻ ബാവ പറഞ്ഞു.

വൈദികർക്കെതിരായ തുടർനടപടികൾ ചർച്ച ചെയ്യാൻ ഓർത്തഡോക്സ് സഭാ നിരണം ഭദ്രാസനത്തിന്‍റെ കൗൺസിൽ യോഗം ഇന്ന് വൈകുന്നേരം ചേരും.

Top