കൊച്ചിയിലെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിനെതിരെ കേസ്.ഭീകര സംഘടനയായ ഐസിസ് ബന്ധമുളള ചിലര്‍ക്ക് സ്‌കൂളുമായി ബന്ധമുണ്ടെന്ന സൂചന

കൊച്ചി: വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ ഉടമസ്ഥതയിലുള്ള പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിനെതിരെ പോലീസ് കേസെടുത്തു. മതേതരസ്വഭാവമില്ലാത്ത സിലബസാണ് പഠിപ്പിക്കുന്നതെന്നും സര്‍ക്കാരിന്റെ അംഗീകാരമില്ലാതെയാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതെന്നുമുളള ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്.സ്‌കൂളിനെതിരെ പാലാരിവട്ടം പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുതെന്ന് പാലാരിവട്ടം പോലീസ് രജിസ്റ്റര്‍ചെയ്ത എഫ്‌ഐആറില്‍ പറയുന്നു.ഭീകര സംഘടനയായ ഐസിസ് ബന്ധമുളള ചിലര്‍ക്ക് സ്‌കൂളുമായി ബന്ധമുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് സ്‌കൂളിനെതിരെ അന്വേഷണം ആരംഭിച്ചത്.ചെറിയ ക്ലാസിലെ കുട്ടികളെ പോലും തീവ്ര മത വികാരം ഉള്‍ക്കൊളളുന്നതും തീവ്രവാദ സ്വാഭാവം പുലര്‍ത്തുന്നതുമായ കാര്യങ്ങളാണ് പഠിപ്പിച്ചു കൊണ്ടിരുന്നതെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
നിലവിലുള്ള വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമായ സിലബസ് ആണ് സ്‌കൂളില്‍ പഠിപ്പിക്കുന്നത്. മതേതരമല്ലാത്ത സിലബസാണ് ഇത്. ചില മതങ്ങളുടെ ആശയങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടാണ് സിലബസ് തയ്യാറാക്കിയിരിക്കുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
സ്‌കൂള്‍ പ്രിന്‍സിപ്പലിനും മാനേജ്‌മെന്റ് ട്രസ്റ്റികള്‍ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊതുവെ പിന്തുടര്‍ന്നു പോകുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമായ സിലബസ് ആണ് സ്‌കൂളില്‍ പഠിപ്പിക്കുന്നതെന്നും ചില മതങ്ങളുടെ ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സിലബസാണ് തയ്യാറാക്കിയിരിക്കുന്നതെന്നും പോലീസിന്റെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തീര്‍ത്തും മതേതരമല്ലാത്ത സിലബസാണിതെന്നാണ് ആരോപണം.ഭീകര സംഘടനയായ ഐസിസ് ബന്ധമുള്ള ചിലര്‍ സ്‌കൂളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് ഈ സ്‌കൂളിനെ സംബന്ധിച്ച് അന്വേഷണം നടത്തിയത്.
ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റില്‍ (ഐഎസ്) ചേര്‍ന്നെന്ന് സംശയിക്കുന്ന മലയാളി മെറിന്‍ ജേക്കബ്, ഭര്‍ത്താവ് ബെസ്റ്റിന്‍ എന്നിവര്‍ കൊച്ചിയിലെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അധ്യാപകരായിരുന്നു.ഇസ്ലാമിക് സ്റ്റേറ്റില്‍ പ്രവര്‍ത്തിക്കന്‍ കേരളം വിട്ടവരിലേറെയും പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവരാണെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് 12 സ്‌കൂളുകളുടെ പ്രവര്‍ത്തനം ഏറെക്കാലമായി കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് വിഭാഗങ്ങള്‍ നിരീക്ഷിച്ചു വരുകയായിരുന്നു.

ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക:https://www.facebook.com/DailyIndianHeraldnews/
www.dailyindianherald.com

Top