കൊച്ചി:പൊതുമരാമത്ത് മന്ത്രി ഇബ്രാഹീം കുഞ്ഞിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ അനധികൃത കെട്ടിടത്തിന് നഗരസഭയുടെ പൂട്ട്.ഇബ്രാഹീംകുഞ്ഞിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി മുഹമ്മദ്കുഞ്ഞിന്റെ പേരിലാണ് ആലുവ നഗരസഭ നടപടിയെടുത്തത്.നഗരസഭയുടെ സ്ഥലം കയ്യേറി അനധികൃത നിര്‍മ്മാണം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നഗരസഭാ സെക്രട്ടറി ടിവി രാജനാണ് കയ്യേറ്റമൊഴിപ്പിക്കാന്‍ ഉത്തരവിട്ടത്.
ആലുവയിലെ സ്വകാര്യ ബസ് സ്റ്റാന്റിന് സമീപത്ത് പെട്ടിക്കട മാറ്റി സ്ഥാപിക്കാന്‍ നല്‍കിയ അനുമതി ദുരുപയോഗം ചെയ്ത് സ്ഥലത്ത് നിര്‍മ്മാണപ്രവര്‍ത്തനം നടത്തിയെന്ന് മുനിസിപ്പല്‍ എന്‍ജിനിയര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ഇത് പരിഗണിച്ചാണ്‌നഗരസഭയുടെ നടപടി. കൗണ്‍സിലര്‍മാരായ എസി സന്തോഷ്‌കുമാര്‍,സെബി വി ബാസ്റ്റിന്‍,കെ ജയകുമാര്‍ എന്നിവരായിരുന്നു പരാതിക്കാര്‍.
കഴിഞ്ഞകൗണ്‍സില്‍ യോഗത്തില്‍ മൂവരും വിഷയം ഉന്നയിച്ചു.ഇത് ഏറെ ഒച്ചപ്പാടിനും ഇടയാക്കിയിരുന്നു.ബസ് സ്റ്റാന്റിലെ 50 ചതുരശ്ര അടി വിസ്തീണമുള്ള താല്‍കാലിക ബങ്കുകള്‍ എതിര്‍ദിശയിലേക്ക് മാറ്റാന്‍ മാത്രമേ മുന്‍കൗണ്‍സില്‍ അനുമതി നല്‍കിയതെന്ന് എന്‍ജിനിയറുടെ റിപ്പോര്‍ട്ടില്‍ പറയുന്ന്യുതിന്റെ മറവില്‍ മുഹമ്മദ് കുഞ്ഞി ഉള്‍പ്പെടെയുള്ളവര്‍ 148,156 ചതുരശ്ര അടിയില്‍ സ്ഥിരം നിര്‍മ്മാണം നടത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.സ്റ്റാന്റില്‍ ഇത്രയും സ്ഥലത്തിന് ഏതാണ്ട് 50 ലക്ഷത്തോളം വിലയുണ്ടെന്നാണ് ആരോപണം.
കടമുറികള്‍ ഇപ്പോള്‍ പുറം വാടകക്ക് നല്‍കിയതായും കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു.എന്തായാലും അനധികൃത നിര്‍മ്മാണം ഉടന്‍ പൊളിച്ച് മാറ്റാനാണ് നഗരസഭയുടെ തീരുമാനം.ആലുവയിലെ കോണ്‍ഗ്രസ്സ് നേതാവായ മുഹമ്മദ് കുഞ്ഞി വികെ ഇബ്രാഹീം കുഞ്ഞിന്റെ ഏറ്റവും അടുത്തയാളായാണ് അറിയപ്പെടുന്നത്.മന്ത്രിയായതിന് ശേഷം മണ്ഡലത്തിലെ മുഴുവന്‍ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത് മുഹമ്മദ് കുഞ്ഞിയാണ്.എന്നാല്‍ ഈ വിഷയത്തില്‍ പരസ്യപ്രതികരണത്തിന് മന്ത്രി ഇബ്രാഹീം കുഞ്ഞ് ഇത് വരെ തയ്യാറായിട്ടില്ല.