പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് ജാമ്യം.മോശം ആരോഗ്യസ്ഥിതി ജാമ്യത്തിന് കാരണം

കൊച്ചി: പലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് ജാമ്യം. മോശം ആരോഗ്യസ്ഥിതി പരിഗണിച്ച് കർശ്ന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നിലവിൽ വികെ ഇബ്രാഹിം കുഞ്ഞ് കൊച്ചി ലേക്ക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലാണ്. 2 ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്.ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

എറണാകുളം ജില്ല വിട്ട് പുറത്തുപോകരുത്, രണ്ട് ലക്ഷം രൂപ ബോണ്ടായി കെട്ടിവയ്ക്കണം, പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണം, അന്വേഷണത്തോടെ പൂര്‍ണമായും സഹകരിക്കണം എന്നിങ്ങനെയുള്ള ുപാധികളാണ് കോടതി മുന്നോട്ടുവച്ചത്. പാലരിവട്ടം പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേട് കേസില്‍ നവംബര്‍ 18നാണ് ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാലാരിവട്ടം പാലം നിര്‍മ്മാണത്തിന്റെ കരാര്‍ ആര്‍ഡിഎസിന് നല്‍കിയതിലും മുന്‍കൂര്‍ പണം അനുവദിച്ചതിലും നിയമലംഘനമുണ്ടെന്നും അഴിമതി നടത്തിയെന്നുമാണ് പ്രോസിക്യൂഷന്‍ ഉന്നയിക്കുന്ന വാദം. എന്നാല്‍ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നാണന്നും നിയമാനുസൃതമായാണ് താന്‍ നടപടികള്‍ സ്വീകരിച്ചതെന്നുമാണ് ഇബ്രാഹിം കുഞ്ഞ് ഉന്നയിക്കുന്ന പ്രധാന വാദം.

Top