പാലം അഴിമതി കേസിൽ വി.വി നാഗേഷ് അറസ്റ്റിൽ.. വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിനെയും പ്രതി ചേർത്ത് വിജിലൻസ്

കൊച്ചി:പാലാരിവട്ടം പാലം അഴിമതിക്കേസിൽ കണ്‍സള്‍ട്ടന്‍സി ഉടമ നാഗേഷ് അറസ്റ്റില്‍. കോട്ടയം വിജിലൻസ് ഓഫിസിലാണ് നിലവിൽ നാഗേഷ് ഉള്ളത്.പാലത്തിന്റെ രൂപകൽപനയ്ക്കായി 17 ലക്ഷം രൂപയാണ് നാഗേഷ് ഈടാക്കിയത്. ഇതേ രൂപ കൽപ്പന ജിപിടി ഇൻഫ്രാടെക്ക് എന്ന കമ്പനിക്കും നാഗേഷ് നൽകിയിരുന്നു. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.നേരത്തെ കേസിൽ വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിനേയും പ്രതി ചേർത്തിട്ടുണ്ട്. അനധികൃതമായി വായ്പ നൽകാൻ കൂട്ടുനിന്നെന്ന കേസിലാണ് ഹനീഷിനെ പ്രതി ചേർത്തത്. കേസിൽ പത്താം പ്രതിയായാണ് മുഹമ്മദ് ഹനീഷിനെ ചേർത്തിരിക്കുന്നത്. കിറ്റ്‌കോ കൺസൽട്ടന്റുമായ എം.എസ്.ഷാലിമാർ, നിഷ തങ്കച്ചി, ബംഗളൂരു നാഗേഷ് കൺസൾട്ടൻസിയിലെ എച്ച്.എൽ. മഞ്ജുനാഥ്, സോമരാജൻ എന്നിവരേയും കേസിൽ പ്രതി ചേർത്തു.

കേസിൽ നിലവിലെ വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐഎഎസിനെ പ്രതിചേർത്തിരുന്നു പാലാരിവട്ടം പാലത്തിന്റെ നിർമാണ കരാർ നൽകുമ്പോൾ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ എംഡിയായിരുന്നു മുഹമ്മദ് ഹനീഷ്. കരാറുകാരന് അനധികൃതമായി വായ്പ അനുവദിക്കാൻ കൂട്ടു നിന്നുവെന്നും കരാറുകാരനിൽ നിന്നും സുരക്ഷാനിക്ഷേപം ഈടാക്കുന്നതിൽ വീഴ്ച വരുത്തി എന്നുമുള്ള കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിജിലൻസ് സംഘം മുഹമ്മദ് ഹനീഷിനെ പ്രതി ചേർത്തത്.പാലത്തിന്റെ നിർമാണ കമ്പനിക്ക് സർക്കാർ അനധികൃതമായി 8.25 കോടി രൂപയുടെ വായ്പ അനുവദിച്ചിരുന്നു. പാലം നിർമാണത്തിനുള്ള ടെൻഡർ വ്യവസ്ഥകൾ ലംഘിച്ചാണ് വായ്പ അനുവദിച്ചത്. കരാ‌ർ കമ്പനിയായ ആർ‍‍ഡിഎസിന് തുക മുൻകൂറായി നൽകാൻ ശുപാർശ നൽകിയത് മുഹമ്മദ് ഹനീഷാണെന്നായിരുന്നു കേസിൽ അറസ്റ്റിസായ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് വിജിലൻസിന് മൊഴി നൽകിയത്. ഇതാണ് മുഹമ്മദ് ഹനീഷിന് കുരുക്കായത്.

Top