പാലാരിവട്ടം മേല്‍പ്പാലം അഴിമതി വി.കെ ഇബ്രാഹിംകുഞ്ഞിനെ പ്രതിചേര്‍ത്തു.

കൊച്ചി:അഴിമതിയിൽ മുങ്ങിയ യുഡിഎഫ് ഭരണത്തിലെ മറ്റൊരു മന്ത്രികൂടി അഴിമതിയിൽ പ്രതിപട്ടികയിലേക്ക് . പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ പ്രതിചേര്‍ത്തു. ഇബ്രാഹിംകുഞ്ഞിനെ പ്രതിചേര്‍ത്ത് കോടതിയില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.അതേസമയം ഇബ്രാഹിംകുഞ്ഞിന്റെ ആലുവയിലെ വസതിയില്‍ വിജിലന്‍സ് റെയ്ഡ് തുടരുകയാണ്.

നേരത്തെ വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ മൊഴിയില്‍ വ്യക്തത വരുത്തുന്നതിനായി വിജിലന്‍സ് മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി സൂരജിനെ വീണ്ടും വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. ഇതില്‍ പാലാരിവട്ടം മേല്‍പ്പാലവുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയെന്ന് സൂരജ് ആവര്‍ത്തിച്ചിരുന്നു.നടപടികളെക്കുറിച്ച് മന്ത്രിക്ക് അറിയാമായിരുന്നുവെന്ന പഴയ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നു. രേഖകളുടെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നതെന്നും മൊഴിയെടുപ്പിനു ശേഷം സൂരജ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ ഇബ്രാഹിംകുഞ്ഞിനെ അഞ്ചാം പ്രതിയാക്കി ക്രൈബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിജിലന്‍സ് അദ്ദേഹത്തിന്റെ ആലുവയിലെ പെരിയാര്‍ ക്രസന്റ് എന്ന വീട്ടില്‍ റെയ്ഡിന് എത്തിയത്. ഇബ്രാഹിംകുഞ്ഞിന്റെ വീടുകള്‍ പരിശോധിക്കുന്നതിന് വേണ്ടി മൂവാറ്റുപുഴ കോടതിയില്‍ നിന്ന് വിജിലന്‍സ് സെര്‍ച്ച് വാറന്റ് വാങ്ങി. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. റെയ്ഡ് നടത്തുമ്പോള്‍ ഇബ്രാഹിം കുഞ്ഞ് വീട്ടിലില്ലായിരുന്നു. കിറ്റ്‌കോ ചീഫ് ഡിസൈനര്‍ നിഷ തങ്കച്ചി, സ് എന്‍ജിനിയര്‍ ഷാലിമാര്‍, പാലം ഡിസൈന്‍ ചെയ്ത നാഗേഷ് കണ്‍സട്ടന്‍സി സിസൈനര്‍ മഞ്ജുനാഥ് എനിവരെയണ് പ്രതി ചേര്‍ത്തത്.

പാലം പണിത നിര്‍മാണക്കമ്പനിയായ ആര്‍ഡിഎസ് പ്രോജക്ട്‌സിന്റെ എം ഡി സുമീത് ഗോയല്‍, കിറ്റ്‌കോയുടെ മുന്‍ എംഡി ബെന്നി പോള്‍, ആര്‍ബിഡിസികെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പി ഡി തങ്കച്ചന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് എന്നിവരെ കേസില്‍ പ്രതി ചേര്‍ത്ത് നേരത്തെ അറസ്‌റ് ചെയ്തിരുന്നു. മുന്‍ പിഡബ്ല്യുഡി സെക്രട്ടറി ടിഒ സൂരജിന്റെ മൊഴി എടുത്തതിന് പിന്നാലെയാണ് ഇബ്രാഹിംകുഞ്ഞിനെ പ്രതിചേര്‍ക്കാനുള്ള തീരുമാനം വിജിലന്‍സ് എടുത്തത്.

പാലാരിവട്ടം മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് ഒപ്പുവെച്ച ശേഷമാണ് ആര്‍ഡിഎസ് കമ്പനിക്ക് മുന്‍കൂര്‍ പണം അനുവദിച്ചതെന്നും താന്‍ മാത്രം എടുത്ത തീരുമാനമല്ല അതെന്നും ടിഒ സൂരജ് മൊഴി നല്‍കിയിരുന്നു. കേസില്‍ തന്നെ പ്രതി ചേര്‍ത്താല്‍ അതില്‍ മന്ത്രികൂടി ഭാഗമാണ് എന്ന് സൂരജ് വ്യക്തമാക്കിയിരുന്നു. പാലാരിവട്ടം പാലം നിര്‍മാണത്തിന് കരാറുകാരന് മുന്‍കൂറായി എട്ട് കോടി നല്‍കിയെന്നാണ് കേസ്. അഴിമതി, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പാലാരിവട്ടം അഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞിനെ മൂന്നുതവണ ചോദ്യം ചെയ്തിരുന്നു.

Top