ചിദംബരത്തിനെ കുടുക്കിയ അഴിമതി പണം ഉപയോഗിച്ച് വിദേശത്ത് 10 ആസ്തികള്‍ വാങ്ങൂകയും 17 ബാങ്ക് അക്കൗണ്ടുകള്‍ സൃഷ്ടിക്കുകയും ചെയ്തു.തിങ്കളാഴ്ച്ച വരെ ചിദംബരം സി.ബി.ഐ കസ്റ്റഡിയില്‍ തന്നെ

ന്യുഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടത് ചോദ്യം ചെയ്തുള്ള ഹര്‍ജിസുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും.എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് നടപടികളിൽ നിന്ന് പി ചിദംബരത്തിന് ഇടക്കാല സംരക്ഷണം നൽകി സുപ്രീം കോടതി. അതേസമയം സിബിഐയുടെ അറസ്റ്റ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചിദംബരം നൽകിയ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി. ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെ രൂക്ഷമായ പരാമര്‍ശനമാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ ഉന്നയിച്ചത്. കപില്‍ സിബലും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദമാണ് കോടതിയില്‍ നടന്നത്.

ഹൈക്കോടതി വിധിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ അതേപടി പകര്‍ത്തിയിരിക്കുകയാണ്. തനിക്കെതിരായ ഒരു കേസില്‍ കോടതി ഇപ്രകാരം എതിര്‍വാദങ്ങള്‍ മുറിച്ച് ചേര്‍ക്കുകയാണെങ്കില്‍ തനിക്ക് ആശ്വാസിക്കാന്‍ എന്തു സാധ്യതയാണുള്ളത്-കപില്‍ സിബല്‍ ആരാഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുന്‍കൂര്‍ ജാമ്യം പൂര്‍ണ്ണമായും ഇല്ലാതാക്കുകയാണ് ജഡ്ജി ചെയ്തതെന്ന് അഭിഷേക് മനു സിംഗ്‌വി ആരോപിച്ചു. സി.ബി.ഐ കേസില്‍ ഹര്‍ജി തിങ്കളാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്യുന്നതായി സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ വാദം തുടങ്ങിയെങ്കിലും പിന്നീട് തിങ്കളാഴ്ചത്തേക്ക് മാറ്റി. അതുവരെ എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ ചിദംബരത്തിന് കോടതി ജാമ്യം അനുവദിച്ചു.

ഡല്‍ഹി ഹൈക്കോടതിയില്‍ വാദം പൂര്‍ത്തയായ ശേഷം വിധി പറയാനിരിക്കേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒരു കുറിപ്പ് ജഡ്ജിക്ക് കൈമാറിയെന്ന് കപില്‍ സിബല്‍ ആരോപിച്ചു. അത് വിധിയെ സ്വാധീനിച്ചു. എന്നാല്‍ ആരോപണം എന്‍ഫോഴ്‌സ്‌മെന്റിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കപില്‍ സിബലിന്റെ ആരോപണം നിഷേധിച്ചു. കുറ്റകൃത്യത്തിന്റെ ഗൗരവം മനസ്സിലാക്കിയാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. കേസ് ഡയറി പരിശോധിച്ച ശേഷമാണ് ഹൈക്കോടതി വിധി പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിഷേധവും ഒച്ചപ്പാടും ഉയര്‍ത്തുന്നു. രാഷ്ട്രീയ വൈരാഗ്യമാണെന്ന് ആരോപിക്കുന്നു. എന്നാല്‍ എന്തുകൊണ്ടാണ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടതിന് വ്യക്തമായ തെളിവുകള്‍ തനിക്ക് സമര്‍പ്പിക്കാന്‍ കഴിയും. തങ്ങളുടെ പക്കല്‍ ഇലക്‌ട്രോണിക് തെളിവുകളുണ്ട്. ഇമെയിലുകള്‍ കൈമാറിയത് നിയമവിരുദ്ധമായ ഇടപാടുകളും പണത്തിന്റെ വഴിവിട്ടുള്ള കൈമാറ്റവും തുറന്നുകാട്ടുന്നു. കടലാസ് കമ്പനികള്‍ ഉണ്ടാക്കിയവര്‍ക്ക് ചിദംബരവുമായി ബന്ധമുണ്ട്. ഇത്തരം കമ്പനികള്‍ വഴിയാണ് പണം വെളുപ്പിച്ചത്.

ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ അദ്ദേഹത്തിന്റെ സ്വത്ത് സംബന്ധിച്ച് സ്വതന്ത്രമായ അന്വേഷണം നടത്താന്‍ എന്‍ഫോഴ്‌സ്‌മെന്റിന് കഴിയില്ല. അതുകൊണ്ട്തന്നെ കസ്റ്റഡിയിലുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമാണ്. ഈ പണം ഉപയോഗിച്ച് വിദേശത്ത് 10 ആസ്തികള്‍ വാങ്ങൂകയും 17 ബാങ്ക് അക്കൗണ്ടുകള്‍ സൃഷ്ടിക്കുകയും ചെയ്തു. അതിന്റെ തെളിവ് തങ്ങള്‍ക്ക് കാണിക്കാനാവും. ചിദംബരത്തിന്റെ കുടുംബത്തിനു വേണ്ടിയാണ് കടലാസ് കമ്പനിയുമായി ബന്ധപ്പെട്ട ഈ വ്യക്തികള്‍ പ്രവര്‍ത്തിക്കുന്നതെന്നും തുഷാര്‍ മേത്ത ആരോപിച്ചു.

ഇരുപക്ഷത്തിന്റെയും വാദം കേട്ടശേഷമാണ് കോടതി സി.ബി.ഐ കസ്റ്റഡിയും എന്‍ഫോഴ്‌സ്‌മെന്റ് കേസും പരിഗണിക്കുന്നത് തിങ്കളഴ്ചത്തേക്ക് മാറ്റിയത്. അതുവരെ ചിദംബരം സി.ബി.ഐ കസ്റ്റഡിയില്‍ കഴിയും. ചിദംബരത്തെ തിങ്കളാഴ്ച വരെ അറസ്റ്റു ചെയ്യില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റും അറിയിച്ചു. അന്വേഷണവുമായി ചിദംബരം സഹകരിക്കണമെന്നും കോടതി പരാമര്‍ശിച്ചു. അതേസമയം, ചിദംബരത്തെ തിങ്കളാഴ്ച വരെയാണ് സി.ബി.ഐ പ്രത്യേക കോടതി സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

Top