സിപിഎം നേതാവ് പി ജയരാജൻ ഖാദി ബോർഡ് വൈസ് ചെയർമാൻ; പി.ശ്രീരാമകൃഷ്ണൻ നോർക്ക വൈസ് ചെയർമാൻ

കൊച്ചി: സിപിഎം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ ഖാദി ബോർഡിന്റെ വൈസ് ചെയർമാനാകും. മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നോർക്ക വൈസ് ചെയർമാനാവും. ശോഭന ജോർജിനെ ഔഷധി ചെയർപേഴ്‌സണാക്കാനും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ചെറിയാൻ ഫിലിപ്പിനെയാണ് ഖാദി ബോർഡിലേക്ക് ആദ്യം പരിഗണിച്ചിരുന്നത്.ഇന്ന് ചേർന്ന സി പി ഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ആണ് തീരുമാനം..

കെഎസ്എഫ് ഇയുടെ തലപ്പത്തേക്ക് കെ വരദരാജൻ എത്തിയേക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ല. എന്നാൽ അദ്ദേഹത്തിന്റെ പേരാണ് നിലവിൽ കെഎസ്എഫ് ഇയുടെ തലപ്പത്തേക്ക് ഏറ്റവും പ്രധാനമായി ഉയർന്നുവരുന്നത്. അതേസമയം നേരത്തെ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ചെറിയാൻ ഫിലിപ്പിന് നൽകുമെന്ന സൂചനകളുണ്ടായിരുന്നു. പക്ഷേ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top