കെഎം ഷാജിയെ നിയമ സഭയില്‍ പ്രവേശിപ്പിക്കില്ലെന്ന് സ്പീക്കര്‍

തിരുവനന്തപുരം: കെഎം ഷാജിയെ നിയമ സഭയില്‍ പ്രവേശിപ്പിക്കില്ലെന്ന് സ്പീക്കര്‍. സുപ്രീംകോടതിയുടെ വാക്കാലുള്ള പരാമര്‍ശം പാലിക്കാനാകില്ലെന്നും സ്പീക്കര്‍ പറഞ്ഞു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണ് ഇക്കാര്യം വ്യക്തമാക്കിയത് എന്ന് വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് .

നേരത്തെ കെ.എം.ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി വാക്കാൽ പറഞ്ഞിരുന്നു . എന്നാല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാകില്ല. ഹര്‍ജികളില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. സ്‌റ്റേ ഓര്‍ഡിനന്‍സിന്റെ ബലത്തില്‍ എംഎല്‍എ ആയിരിക്കാനാണോ ആഗ്രഹിക്കുന്നതെന്ന് കോടതി ചോദിച്ചു. ഷാജിയെ അയോഗ്യനാക്കിയ ഉത്തരവിന് ഹൈക്കോടതി അനുവദിച്ച സ്‌റ്റേ നാളെ തീരും. ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ വേണമെന്നാവശ്യപ്പെട്ടാണ് ഷാജി സുപ്രീംകോടതിയെ സമീപിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിയമസഭാ സമ്മേളനം 27ന് തുടങ്ങാനിരിക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്. എന്നാൽ ഷാജിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.

അഴീക്കോട് നിയമസഭാ മണ്ഡലത്തിലെ കെ.എം. ഷാജിയുടെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കിയിരുന്നു. എതിർസ്ഥാനാർഥി എം.വി. നികേഷ് കുമാറിന്റെ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി.

ഷാജിയെ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്ന് 6 വർഷത്തേക്ക് ഹൈക്കോടതി അയോഗ്യനാക്കിയിരുന്നു. ജനപ്രതിനിധിയെ അയോഗ്യനാക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നാണ് ഹര്‍ജിയിൽ കെ.എം.ഷാജിയുടെ വാദം. തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷിന്റെ ആവശ്യം തള്ളിയ കോടതി അഴീക്കോട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും നിര്‍ദ്ദേശിച്ചു.  ജസ്റ്റിസ് പി.ഡി.രാജനാണ് വിധി പുറപ്പെടുവിച്ചത്.

Top