സോളാർ ‘കളങ്കിതരുടെ പങ്കാളിത്വം ഉറപ്പാക്കി ചെന്നിത്തലയുടെ ‘പടയൊരുക്കം’ തുടങ്ങി.. ലൈംഗികാരോപണത്തിൽ പെട്ട ഉമ്മൻ ചാണ്ടിയും യാത്രയിൽ

കാസര്‍ഗോഡ്: കളങ്കിതരെ മാറ്റി നിർത്തിയില്ല പടയൊരുക്കത്തിൽ .. വി.ഡി സതീശന്റെ വാക്കുകൾ എ’ യും ഐയും തള്ളിക്കളഞ്ഞു എന്ന് വ്യക്തം.   പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥ കാസര്‍ഗോഡ് ജില്ലയിലെ ഉപ്പളയില്‍ നിന്നും ആരംഭിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി പതാക ചെന്നിത്തലയ്ക്ക് കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു. കോൺഗ്രസിനെ ദഹിപ്പിക്കുന്ന സോളാർ ലൈംഗിക പീഡനത്തിലെ പ്രതി പട്ടികയിൽ മുഖ്യനായി പരാമർശിക്കപ്പെടുന്ന മുൻ മുഖ്യമന്ത്രി യുടെ കളങ്കിത സാന്നിദ്ധ്യം പടയൊരുക്കത്തിന്റെ ശോഭ കുറച്ചു .
സോളാർ റിപ്പോർട്ടിലെ  കണ്ടെത്തലിൽ ലൈംഗിക പീഡനത്തിനു ക്രിമിനൽ കേസും  അഴിമതിക്ക്  വിജിലൻസ്  കേസും എടുക്കുമെന്ന് വെളിപ്പെടുത്തിയത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. പടയൊരുക്കം ജാഥ  ഡിസംബര്‍ ഒന്നിന് ജാഥ തിരുവനന്തപുരം ശംഖുമുഖത്ത് സമാപിക്കും.
“കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ” എന്ന മുദ്രവാക്യമുയര്‍ത്തിയുള്ള പടയൊരുക്കം യാത്ര യുഡിഎഫിന്റെ ശക്തി പ്രകടനം കൂടിയായി മാറ്റാനുള്ള നീക്കത്തിലാണ് ഐ.ഗ്രൂപ്പ്. യാത്ര കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുളള ശക്തമായ താക്കീതും മുന്നറിയിപ്പുമായിരിക്കുമെന്ന് എകെ ആന്റണി പറഞ്ഞു. ജാഥ തിരുവനന്തപുരത്ത് എത്തുന്നതോടെ യുഡിഎഫിന്റെ നേതൃത്വത്തില്‍ അതിശക്തമായ ജനകീയ സമരങ്ങള്‍ ആരംഭിക്കുമെന്നും എകെ ആന്റണി കൂട്ടിച്ചേര്‍ത്തു. ദേശീയ തലത്തില്‍ മതേതര മുന്നണി ഉണ്ടാക്കുന്നതില്‍ ഇടങ്കോല്‍ ഇടുന്നത് കേരളത്തിലെ സിപിഐഎമ്മാണെന്നും ആന്റണി കുറ്റപ്പെടുത്തി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡണ്ട് എംഎം ഹസ്സന്‍, യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍, തിരുവഞ്ചൂര്‍ രാധാ കൃഷ്ണന്‍ വിവിധ ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നാളെ ചട്ടഞ്ചാല്‍, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നിവടങ്ങളിലെ സ്വീകരണത്തോടെ ജില്ലയിലെ പര്യടനം പൂര്‍ത്തിയാകും. നവംബര്‍ എട്ടിന് കോഴിക്കോട്ടും പതിനേഴിന് കൊച്ചിയിലും മഹാസമ്മേളനം സംഘടിപ്പിക്കും. ഡിസംബര്‍ ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന സമാപന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി സംബന്ധിക്കും.
Top