തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ പത്മജ വേണുഗോപാൽ ഇന്ന് ബിജെപി അംഗത്വമെടുക്കും. ന്യൂഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് വെച്ച് പത്മജ വേണുഗോപാൽ അംഗത്വമെടുത്തേക്കുമെന്നാണ് വിവരം. നിലവിൽ ഡൽഹിയിലുള്ള പത്മജ വേണുഗോപാൽ മുതിർന്ന ബിജെപി നേതാക്കളുമായി ചർച്ച നടത്തി.
മടുത്തിട്ടാണ് താൻ പാര്‍ട്ടി വിടുന്നതെന്ന് പത്മജ. പാര്‍ട്ടിക്ക് അകത്തുനിന്ന് ഒരുപാട് അപമാനം നേരിട്ടു, വേദനയോടെയാണ് പാര്‍ട്ടി വിടുന്നതെന്നും പത്മജ വ്യക്തമാക്കി. ബിജെപി പ്രവേശം വൈകീട്ട് അഞ്ച് മണിക്കെന്നും പത്മജ വ്യക്തമാക്കി. പത്മജയുടെ ബിജെപി പ്രവേശത്തെ ചൊല്ലി കോണ്‍ഗ്രസില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് പത്മജയുടെ പ്രതികരണം.
ബിജെപിയില്‍ നല്ല ലീഡര്‍ഷിപ്പാണുള്ളത്, തന്നെ തോല്‍പിച്ചവരെയൊക്കെ അറിയാം, കോണ്‍ഗ്രസുകാര്‍ തന്നെയാണ് തന്നെ തോല്‍പിച്ചത്, ഇപ്പോള്‍ സഹോദരനും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരൻ നടത്തിയ ചതിയാണെന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ അദ്ദേഹം തന്നെ പിന്നീട് ഇത് തിരുത്തിക്കോളുമെന്നും പത്മജ പറഞ്ഞു. തന്‍റെ പിതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ കരുണാകരനെ വരെ പാര്‍ട്ടി കൈവിട്ടുവെന്ന ധ്വനിയും പത്മജ നല്‍കുന്നു. അച്ഛൻ ഏറെവിഷമിച്ചാണ്അവസാനകാലത്ത് ജീവിച്ചതെന്നും, താൻ അച്ഛനെ വിഷമിപ്പിച്ചിട്ടേയില്ലെന്നും പത്മജ.
അതേസമയം പത്മജയുടെ വരവ് സ്ഥിരീകരിച്ച് ബിജെപി.കേരളത്തിൽ കോൺഗ്രസിന്റെ പതനം ആരംഭിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ ബിജെപിയുടെ പ്രസക്തി വർദ്ധിച്ചു വരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.കോൺഗ്രസ് തകർന്ന് തരിപ്പണമാകും.
ഇനി സിപിഐഎമ്മിനെ നേരിടാൻ ബിജെപി മാത്രം. മോദി തരംഗമാണ് കേരളത്തിലും. നാമാവശേഷമായി കൊണ്ടിരിക്കുന്ന കോൺഗ്രസിന് ജീവൻ നൽകാൻ മാധ്യമങ്ങൾ ശ്രമിക്കരുതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
അഭിമന്യു കൊലക്കേസ് വിചാരണയ്ക്ക് എടുക്കാൻ ഇരിക്കെ പ്രധാനമായ തെളിവുകളും അപ്രത്യക്ഷമായി. ഇത് യാദൃശ്ചികം അല്ല. പ്രധാന പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നു. പ്രധാന പ്രതികളെ കടന്നു കളയാൻ സഹായിച്ചത് അന്നത്തെ പൊലീസ് ആയിരുന്നു. ഉദ്യോഗസ്ഥലത്തിലെ കളികൾ മാത്രമല്ല രാഷ്ട്രീയ തലത്തിലെ കളികളുമുണ്ട്.