പാകിസ്ഥാന്‍ ബാലന്‍ സുഷമ സ്വരാജിന് അയച്ച സന്ദേശം വൈറലാകുന്നു; കണ്ണ് നിറക്കുന്ന മറുപടിയുമായി വിദേശകാര്യമന്ത്രി

ന്യൂഡല്‍ഹി: എതിരാളികള്‍ പോലും അംഗീകരിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. മോദി സര്‍ക്കാരില്‍ നിന്നും ജനഹൃദയങ്ങളില്‍ ഇടം നേടിയ കര്‍മ്മധീര. ഇപ്പോള്‍ ഇതാ ഒരു പാകിസ്ഥാന്‍ ബാലന്‍ സുഷമാ സ്വരാജിന് അയച്ച സന്ദേശം വൈറലാകുകയാണ്. കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി ഇന്ത്യയിലെത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന്‍ ബാലന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് അയച്ച സന്ദേശമാണ് വൈറലാകുന്നത്. അള്ളാഹുവിന് ശേഷം ഇനി തനിക്കഭയം താങ്കളാണെന്ന് പറഞ്ഞ് മന്ത്രിയെ സമീപിച്ച ബാലന് ഇന്ത്യയിലേക്കുള്ള യാത്രാനുമതി നല്‍കാന്‍ സുഷമാ സ്വരാജ് നിര്‍ദ്ദേശിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയായിരുന്നു പാക് ബാലന്‍ ഷഹസാബ് ഇഖ്ബാലിന്റെ അഭ്യര്‍ത്ഥന. അള്ളാഹുവിന് ശേഷം നിങ്ങള്‍ മാത്രമാണ് എന്റെ അവസാന പ്രതീക്ഷ. കരള്‍മാറ്റ ശസ്ത്രക്രിയക്കായി ഇന്ത്യയിലേക്ക് വരാനുള്ള യാത്രാനുമതി നല്‍കാന്‍ ഇസ്‌ലമാബാദിലുള്ള ഇന്ത്യന്‍ എംബസിയോട് ദയവായി നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു സന്ദേശം. ഇതിന് പിന്നാലെ സുഷമയുടെ മറുപടിയുമെത്തി ഇന്ത്യയൊരിക്കലും നിങ്ങളുടെ വിശ്വാസത്തെ ഹനിക്കുന്നില്ല. ഉടന്‍ തന്നെ ഇന്ത്യയിലേക്കുള്ള വിസ അനുവദിക്കും

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാനുഷികമായ കാര്യങ്ങള്‍ പോലും ഇന്ത്യ രാഷ്ട്രീയത്തിന് വേണ്ടി ഉപയോഗിക്കുകയാണെന്ന പാകിസ്ഥാന്റെ വിമര്‍ശനം പുറത്തുവന്നതിന് പിന്നാലെയാണ് മൂന്ന് പാക് വംശജര്‍ക്ക് ഇന്ത്യ വിസയനുവദിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മോശം നിലയില്‍ തുടര്‍ന്നപോഴും സുഷമാ സ്വരാജിന്റെ മഹാമനസ്‌കത കൊണ്ട് നിരവധി പാകിസ്ഥാനികള്‍ക്ക് ഇന്ത്യയില്‍ മെഡിക്കല്‍ വിസ ലഭിച്ചിട്ടുണ്ട്. ഇത് രാജ്യാന്തര പ്രശംസപിടിച്ചു പറ്റുകയും ചെയ്തിരുന്നു.

Top