പോത്തിനെ മോഷ്ടിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ ഒരു കൂട്ടം ആളുകള്‍ തല്ലിക്കൊന്നു

bengal

കൊല്‍ക്കത്ത: ബീഫിനെ ചൊല്ലിയുള്ള തര്‍ക്കം രാജ്യത്ത് ഉണ്ടാക്കിയ സംഘര്‍ഷം ചെറുതല്ലായിരുന്നു. ബീഫ് കഴിച്ചെന്നാരോപിച്ച് മധ്യവയസ്‌കനെ തല്ലി കൊന്ന സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചതാണ്. കുറച്ച് മാസങ്ങളായി ഗോവധത്തെക്കുറിച്ചുള്ള സംസാരം പൂര്‍ണമായി ഇല്ലാതായിരിക്കുകയായിരുന്നുന. എന്നാല്‍, വീണ്ടും മൃഗീയത രാജ്യത്ത് തുടങ്ങിയിരിക്കുകയാണ്.

പശ്ചിമ ബംഗാളില്‍ പോത്തിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് ഐടിഐ വിദ്യാര്‍ത്ഥിയെ ഒരു കൂട്ടം ആളുകള്‍ തല്ലിക്കൊന്നു. 24 കാരനായ കൗശിക് പുരാകിത് ആണ് കൊല്ലപ്പെട്ടത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിലാണ് ക്രൂരകൃത്യം അരങ്ങേറിയത്. സംഭവത്തില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് മറ്റ് നാലുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാര്‍ബറില്‍ തിങ്കളാഴ്ചയാണ് ദാരുണമായ സംഭവം അരങ്ങേറിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിങ്കളാഴ്ച വൈകിട്ടോടെ ഡയമണ്ട് ഹാര്‍ബറിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു കൗശിക്. പോത്തിനെ മോഷ്ടിച്ചു എന്നാരോപിച്ച് ഒരുകൂട്ടം ആളുകള്‍ കൗശികിനെ ആക്രമിക്കുകയായിരുന്നെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇയാളെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംസ്ഥാനത്തെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പഞ്ചായത്തംഗം തപസ് മാലിക്കിന്റെ നേതൃത്വത്തില്‍ പത്തോളം പേരാണ് കൗശികിനെ ആക്രമിച്ചതെന്ന് പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ് വേണ്ടവിധം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ മകന്‍ മരിക്കില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് യഥാസമയത്ത് വേണ്ടവിധം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ എന്റെ മകന്‍ ജീവനോടെ ഇരിക്കുമായിരുന്നു. മകന്‍ രക്തത്തില്‍ കുളിച്ചുകിടക്കവെ അക്രമികള്‍ ഒരുലക്ഷം രൂപ ആവശ്യപ്പെട്ടു. പിതാവ് പറഞ്ഞു.സംഭവത്തിന് രാഷ്ട്രീയമാനം നല്‍കി സിപിഐഎം രംഗത്തെത്തി. മൃഗങ്ങള്‍ക്ക് മാത്രമേ ഇത്തരമൊരു പ്രവൃത്തി ചെയ്യാനാകൂ എന്നും മനുഷ്യര്‍ക്ക് ഇങ്ങനെ ചെയ്യാനാകില്ലെന്നും സിപിഐഎം നേതാവ് സുജന്‍ ചക്രവര്‍ത്തി അഭിപ്രായപ്പെട്ടു.

Top