രാഷ്ട്രപതിക്ക് പാകിസ്താന്‍റെ വ്യോമ വിലക്ക് !!പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ.

ന്യുഡൽഹി:പാകിസ്താന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് രാഷ്‌ട്രപതി രാംനാഥ് ഗോവിന്ദിനെ വിലക്കി പാക് വിദേശകാര്യ മന്ത്രി ഷാ മഹ്‍മൂദ് ഖുറേഷിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.തിങ്കളാഴ്ച ഐസ്‍ലാന്റിലേക്ക് നടത്തുന്ന യാത്രയിലാണ് രാഷ്ട്രപതി വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് പാകിസ്താന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. തീരുമാനത്തിന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അനുമതി നല്‍കി.

ഇന്ത്യയുടെ സമീപകാലത്തെ മോശം പെരുമാറ്റമാണ് വിലക്കിന് കാരണമായി പാകിസ്താന്‍ പറയുന്നത്. പുല്‍വാമ അക്രമണം മുതല്‍ തുടര്‍ച്ചയായി ഇന്ത്യ – പാക് ബന്ധത്തില്‍ ഉഴച്ചില്‍ സംഭവിക്കുയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പാക് വ്യോമപാത ഉപയോഗിക്കുന്നതിനുള്ള അനുമതി പാകിസ്ഥാന്‍ നിഷേധിച്ചതിനെ അപലപിച്ച് ഇന്ത്യ. ഏകപക്ഷീയമായ ഇത്തരം നിലപാടുകള്‍ ഗുണം ചെയ്യില്ലെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ. തിങ്കളാഴ്ച്ചയാണ് ഒന്‍പത് ദിവസത്തെ വിദേശ സന്ദർശത്തിന് രാഷ്ട്രപതി യാത്രതിരിക്കുന്നത്. ഐസ്‍ലാൻറ്റിന് പുറമെ സ്വിറ്റ്സർലാൻഡ്, സ്ലോവേനിയ എന്നീ രാജ്യങ്ങളാണ് രാഷ്ട്രപതി സന്ദര്‍ശിക്കുന്നത്.

ബാലക്കോട്ട് മിന്നലാക്രമണത്തിന് ശേഷം അടച്ച വ്യോമപാത ജൂലൈ പകുതിയോടെയാണ് പാകിസ്ഥാന്‍ തുറന്നത്. കശ്മീര്‍ പുനസംഘടനയ്ക്ക് ശേഷം ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധം വഷളായ പശ്ചാത്തലത്തിലാണ് രാഷ്ട്രപതിയുടെ യാത്രയ്ക്ക് വ്യോമപാത നിഷേധിച്ചതെന്നും പാക് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ വിശദീകരിക്കുന്നു.

Top