കാശ്മീരില്ലാതെ പാക്കിസ്ഥാന്‍ പൂര്‍ണമാകില്ല:വിവാദ പരാമര്‍ശവുമായി പാക് പ്രസിഡന്റ്

ഇസ്‌ലാമാബാദ്: ഇന്ത്യ-പാക് ബന്ധം ഊഷ്മളമാക്കാനുള്ള ശ്രമത്തിനിടെ ഉള്ളിലിരിപ്പ് വ്യക്തമാക്കി പാക് പ്രസിഡന്റ് മംനൂണ്‍ ഹുസൈന്‍. കാശ്മീര്‍ ഇല്ലാതെ പാക്കിസ്ഥാന്‍ പൂര്‍ണമാകില്ലെന്നും കാഷ്മീരികളുടെ സ്വാതന്ത്ര്യത്തിനായി പ്രയത്‌നിക്കുമെന്നും മംനൂണ്‍ ഹുസൈന്‍ പറഞ്ഞു.പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ പാക് ഭീകരാക്രമണം നടന്നതിനു പിന്നാലെയാണ് മംനൂണ്‍ ഹുസൈന്റെ അഭിപ്രായ പ്രകടനം.

ഉപഭൂഖണ്ഡത്തിലെ അവസാനിക്കാത്ത വിഷയമാണ് കാശ്മീര്‍. കാശ്മീരികളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതില്‍ നിന്ന് ഇന്ത്യ പിന്മാറണം. മുഹമ്മദ് അലി ജിന്ന പാക്കിസ്ഥാന്‍ എന്ന പേരിലെ കെ എന്ന അക്ഷരം കാശ്മീരിനെ സൂചിപ്പിച്ചാണ് ഇട്ടതെന്നും അതിനാല്‍ കാശ്മീരില്ലാതെ പാക്കിസ്ഥാന്‍ പൂര്‍ണമാകില്ലെന്നും മംനൂണ്‍ ഹുസൈന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top