കോട്ടയം :പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി.സി.കാപ്പനു മുന്നേറ്റം . ആ സമയം പ്രതികരണവുമായി വി.ടി ബല്‍റാം എം.എല്‍.എ. ഹാസ്യരസത്തോടെയാണ് ബല്‍റാമിന്റെ പ്രതികരണം.യുപിഎ ഘടകകക്ഷി എൻസിപിക്ക് പാലാ മണ്ഡലത്തിൽ വിജയം ?
നിയുക്ത എംഎൽഎ മാണി സി കാപ്പന് അഭിനന്ദനങ്ങൾ
തൽക്കാലം ഇങ്ങനെ പറഞ്ഞ് ആശ്വസിക്കട്ടെ ???
വോട്ടെണ്ണല്‍ പൂര്‍ത്തിയായ 10 പഞ്ചായത്തില്‍ ഏഴിലും എല്‍.ഡി.എഫാണ് മുന്നില്‍. ഇതുവരെ 126 ബൂത്ത് എണ്ണിത്തീര്‍ന്നു. 4296 വോട്ടിന്‍റെ ലീഡുമായി മാണി സി. കാപ്പന്‍ മുന്നേറുകയാണ്. ഇനി 50 ബൂത്തുകള്‍ മാത്രമാണ് ഇനി എണ്ണാന്‍ ബാക്കിയുള്ളത്. പാലാ നഗരസഭയിലും മാണി സി.കാപ്പന് മേൽക്കൈനേടുക.ആദ്യമായി ഒരു റൗണ്ടിൽ ജോസ് ടോമിന് ലീഡ് നേടി.പാലായില്‍ വിനയായത് അമിത ആത്മവിശ്വാസമെന്ന് ജോസഫ് ഗ്രൂപ്പ്. തിരിച്ചടിക്ക് കാരണം യു.ഡി.എഫ് വിശദമായി പരിശോധിക്കണമെന്ന് സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു. രണ്ടില ചിഹ്നത്തില്‍ മത്സരിച്ചെങ്കില്‍ ജോസ് ടോം നിഷ്പ്രയാസം ജയിക്കുമായിരുന്നുവെന്നും സജി പറഞ്ഞു.