പാലക്കാട്: സിപിഎം പാർട്ടി പി സരിനെ ബലിയാടാക്കിയെന്ന് സൂചന.കഴിഞ്ഞ ഇലക്ഷനിൽ മെട്രോ മാൻ വിജയിക്കാതിരിക്കാൻ സിപിഎമ്മിന്റെ വോട്ടുകൾ ഷാഫിക്കായി മറിച്ചത് ആവർത്തിച്ചു.പി സാറിന് കിട്ടേണ്ട ഉറച്ച സിപിഎം വോട്ടുകൾ പാർട്ടി മറിച്ചു എന്നാണ് പാലക്കാട് നിന്നുള്ള റിപ്പോർട്ടുകൾ . ഇത്തവണയും ബിജെപി വിജയിക്കും എന്ന തിരിച്ചറിവ് അവസാന നിമിഷം പാർട്ടിക്ക് ഇന്റലിജൻസ് റിപ്പോർട്ട് കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പാർട്ടി വോട്ടുകൾ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിന് രഹസ്യമായി നൽകുകയായിരുന്നു. പാലക്കാട് രണ്ട് പഞ്ചായത്തിലെ വോട്ടുകൾ രാഹുലിന് നൽക്കുകയായിരുന്നു. ഷാഫി പറമ്പിലിന് കിട്ടിയതിലും കൂടുതൽ ഭൂരിപക്ഷം രാഹുൽ മാങ്കൂട്ടത്തിന് കിട്ടുമെന്നും ഏകദേശം 5000 നടുത്ത് ഭൂരിപക്ഷത്തിൽ പാലക്കാട് രാഹുൽ വിജയിക്കുമെന്നാണ് കോൺഗ്രസ് റിപ്പോർട്ടുകൾ .
അതേസമയം പൊളിറ്റിക്കല്‍ വോട്ടുകള്‍ക്കൊപ്പം ക്രൈസ്തവ വിഭാഗത്തിന്റെ 6000 വോട്ടുകള്‍ കൂടി ലഭിക്കുമെന്നാണ് എന്‍ഡിഎ സ്ഥാനാർത്ഥിയുടെ പ്രതീക്ഷ. തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ പ്രതികരിച്ചു. കുറഞ്ഞത് അയ്യായിരം വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക് പോയത് ബിജെപിയുടെ സംഘടന കെട്ടുറപ്പിനെ കൂടുതല്‍ ശക്തമാക്കുകയാണ് ചെയ്തത് എന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു. പാലക്കാട് വിജയം ഉറപ്പാണെന്നും എന്നാല്‍ ഭൂരിപക്ഷം പ്രവചിക്കാനില്ലെന്നും രാഹുല്‍ പറഞ്ഞു.ഇത്തവണ പോളിംഗ് ശതമാനം കുറഞ്ഞു എന്നത് സാങ്കേതികം മാത്രമാണ്. പൊതുതിരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം ഉപതിരഞ്ഞെടുപ്പുകളില്‍ ഉണ്ടാകാറില്ലെന്നും രാഹുല്‍ പ്രതികരിച്ചു.കണക്കുകള്‍ പ്രകാരം മണ്ഡലത്തില്‍ വിജയിച്ച് കഴിഞ്ഞെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ പി സരിന്‍ പറഞ്ഞു.
പാലക്കാട് 70.51 ആണ് പോളിംഗ് ശതമാനം. പാലക്കാട് നഗരസഭയിൽ 67% ആണ് പോളിംഗ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പോളിങ്ങിനെക്കാൾ 8% ആണ് കുറവ് വന്നിരിക്കുന്നത്. എന്നാൽ പിരായിരിയിൽ 71% പോളിംഗ് ഉണ്ട്. കഴിഞ്ഞ ലോക്സഭയെ വെച്ചുനോക്കുമ്പോൾ ഒരു ശതമാനത്തിന്റെ മാത്രം കുറവാണ് ഉള്ളത്. യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ ഒട്ടും വോട്ട് കുറഞ്ഞിട്ടില്ല. ബി ജെ പിയുടേത് എന്ന് പറയപ്പെടുന്ന മേഖലകളിൽ 8% പോളിംഗ് ആണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. മാത്തൂരും കണ്ണാടിയിലും വോട്ട് കൂടിയതിന് അനുസരിച്ചുള്ള പോളിംഗ് ശതമാനത്തിലെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.