മാർക്ക് വിവാദത്തിൽ മാനപോയി സിപിഎം !പരീക്ഷ എഴുതി പാസ്സാകാനാണെങ്കിൽ എസ്എഫ്ഐയിൽ ചേരണ്ട കാര്യമില്ലല്ലോന്ന് ട്രോളി രാഹുൽ

കോട്ടയം :എസ്എഫ്ഐ നേതാവിനെ ട്രോളി രാഹുൽ മാങ്കൂട്ടത്തിൽ. പരീക്ഷ എഴുതി പാസ്സാകാനാണെങ്കിൽ എസ്എഫ്ഐയിൽ ചേരണ്ട കാര്യമില്ലല്ലോ. എന്തായാലും കെ – പാസ്സ് കരസ്ഥമാക്കിയ ആർഷോയ്ക്ക് അഭിവാദ്യങ്ങൾ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ മാർക്ക് ലിസ്റ്റ് തിരുത്തിയതിനെ പരിഹസിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ സോഷ്യൽ മീഡിയായിൽ പോസ്റ്റിട്ടു . പി.എം.ആർഷോയും എം.എം. മണിയും ഒരുമിച്ചിരിക്കുന്ന ചിത്രവും അദ്ദേഹം പങ്കുവച്ചു.

മൂന്നാം സെമസ്റ്റർ ആർക്കിയോളജിയുടെ മാർക്ക് ലിസ്റ്റിൽ ‘പൂജ്യം’ മാർക്ക് ആണെങ്കിലും ‘പാസ്ഡ്’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പരീക്ഷയെഴുതാതെ ജയിച്ചെന്ന ഫലം പിന്നീട് മഹാരാജാസ് കോളജ് തിരുത്തി. മൂന്നാം സെമസ്റ്റർ ആർക്കിയോളജി ഫലം വെബ്സൈറ്റിൽനിന്നും പിൻവലിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഹുൽ മാങ്കൂട്ടത്തിലിന്റെ എഫ്ബി കുറിപ്പ്..

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയെ പരീക്ഷ എഴുതാതെ തന്നെ മഹാരാജാസ് കോളജിൽ പാസ്സാക്കിയെന്ന് വാർത്ത. ശ്ശെടാ ഇതൊക്കെ ഒരു വാർത്തയാണോ?. പരീക്ഷ എഴുതിയാൽ പാസ്സാകാത്തത് കൊണ്ടല്ലേ പരീക്ഷ എഴുതിക്കാതെ പാസ്സാക്കിയത്? അതിൽ അപ്പോൾ എന്താ ക്രമക്കേട്?. മാത്രമല്ല പരീക്ഷ എഴുതി പാസ്സാകാനാണേൽ എസ്എഫ്ഐയിൽ ചേരണ്ട കാര്യമില്ലല്ലോ. എന്തായാലും K – പാസ്സ് കരസ്ഥമാക്കിയ ആർഷോയ്ക്ക് അഭിവാദ്യങ്ങൾ.

Top