പാലക്കാട് അട്ടിമറി വിജയത്തിന് യുഡിഎഫ്..!! എല്‍ഡിഎഫ് ശക്തി കേന്ദ്രങ്ങളില്‍ പോലും മുന്നേറ്റം

രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിക്കുന്ന മുന്നേറ്റമാണ് പാലക്കാട് യുഡിഎഫ് നടത്തിയത്. എല്‍ഡിഎഫ് ശക്തി കേന്ദ്രങ്ങളില്‍ പോലും വികെ ശ്രീകണ്ഠന്‍ വ്യക്തമായ ലീഡാണ് നേടിയത്. ന്യൂനപക്ഷം കൈവിട്ടതാണ് പാലക്കാട്ട് തിരിച്ചടിയായതെന്ന് ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എംബി രാജേഷ് പറഞ്ഞു. സിറ്റിംഗ് സീറ്റില്‍ അപ്രതീക്ഷിത തിരിച്ചയാണ് ഇടത് മുന്നണി പാലക്കാട് നേരിട്ടത്.

ശക്തി കേന്ദ്രമായ ഒറ്റപ്പാലത്തും ഷൊര്‍ണൂരും കോങ്ങാടും പോലും തിരിച്ചടി ഉണ്ടായത് വിശദമായി പരിശോധിക്കുമെന്നും എംബി രാജേഷ് പ്രതികരിച്ചു. പി കെ ശശി വിഷയം തിരിച്ചടി ആയോ എന്ന് ഈ ഘട്ടത്തില്‍ പറയാനാകില്ലെന്നും എംബി രാജേഷ് പ്രതികരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടക്കം മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വികെ ശ്രീകണ്ഠന്‍ ലീഡ് ഉയര്‍ത്തുകയാണ്. ഇടത് ശക്തി കേന്ദ്രങ്ങളില്‍ പോലും യുഡിഎഫ് ആധിപത്യം തുടര്‍ന്നു. ഒരു ഘട്ടത്തില്‍ പോലും ലീഡ് നിലയില്‍ ഒന്നാമതെത്താന്‍ എംബി രാജേഷിന് കഴിഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ തവണ മണ്ണാര്‍കാട്ട് മാത്രമാണ് യുഡിഎഫിന് ലീഡ് ഉണ്ടായിരുന്നത്. 25 ശതമാനം വോട്ടെണ്ണി തീരുമ്പോള്‍ ഒറ്റപ്പാലത്തും മലമ്പുഴയിലും മാത്രമാണ് ഇടത് മുന്നണിക്ക് ഇത്തവണ ലീഡ് ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്.

എ ക്ലാസ് മണ്ഡലങ്ങളുടെ കൂട്ടത്തിലാണ് ബിജെപി പാലക്കാടിനെ കണ്ടിരുന്നത്. വലിയ മുന്നേറ്റം ഉണ്ടാക്കാമെന്ന കണക്കു കൂട്ടല്‍ തുടക്കത്തിലെ ബിജെപിക്ക് ഉണ്ടായിരുന്നെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥി എസ് കൃഷ്ണകുമാര്‍ മൂന്നാം സ്ഥാനത്ത് മാത്രമാണ്. പാലക്കാട് നിയോജക മണ്ഡലത്തില്‍ മാത്രമാണ് ബിജെപി ഒന്നാമതെത്തിയത്. അവിടെ എംബി രാജേഷ് മൂന്നാം സ്ഥാനത്തേക്ക് പോയി.

Top