കേരളത്തെ കാത്തിരിക്കുന്നത് കനത്ത വേനല്‍; പാലക്കാട് താപനില 40 ഡിഗ്രി രേഖപ്പെടുത്തി

പാലക്കാട്: കേരളം വേനലിന്റെ പിടിയിലേക്ക് കടന്നെന്ന് സൂചന. സംസ്ഥാനത്തെ ഉയര്‍ന്ന താപനില പാലക്കാട് രേഖപ്പെടുത്തി. പാലക്കാട് ജില്ലയില്‍ പകല്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തി. മുണ്ടൂരിലാണ് കൂടിയ താപനില രേഖപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് ഇന്ന് പാലക്കാട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 3 ദിവസമായി കഠിനമായ ചൂടാണ് ജില്ലയില്‍ അനുഭവപ്പെടുന്നത്. 2016ല്‍ രേഖപ്പെടുത്തിയ 41.9 ആണ് ഇതിന് മുമ്പത്തെ ഏറ്റവും ഉയര്‍ന്ന താപനില.

കടുത്ത വരള്‍ച്ചയാണ് കേരളത്തെ കാത്തിരിക്കുന്നതെന്ന് സൂചന നല്‍കുന്നതാണ് ഫെബ്രുവരി മാസം തന്നെ ഇത്രയധികം ഉയര്‍ന്നിരിക്കുന്ന താപനില. മഴയുടെ കാരുണ്യം ഇടക്ക് ലഭിച്ചില്ലെങ്കില്‍ വരുന്ന രണ്ട് മാസം പിന്നിടുക വിഷമമായിരിക്കും

Top