വിഎസിനായി മലമ്പുഴ ഒഴിച്ചിട്ടു, ഹംസയും,ചന്ദ്രനും,സലീഖയുമില്ലാതെ സിപിഎം പാലക്കാട് സ്ഥാനാര്‍ത്ഥി പട്ടികയായി;മുന്‍ എംപി എന്‍എന്‍ കൃഷ്ണദാസും,എം സ്വരാജും സ്ഥാനാര്‍ത്ഥികളായേക്കും,എകെ ബാലന്റെ കാര്യം സംസ്ഥാന സെക്രട്ടറിയേറ്റ് അനുമതിക്ക്.

പാലക്കാട്:നാല് സിറ്റിങ്ങ് എംഎല്‍എമാരെ ഒഴിവാക്കി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് സ്ഥാനാര്‍ത്ഥി പട്ടിക.എം ചന്ദ്രന്‍ ,എകെ ബാലന്‍,എം ഹംസ,കെഎസ് സലീഖ എന്നിവരെ മാറ്റി നിര്‍ത്തിയാണ് പട്ടിക സംസ്ഥാന നേതൃത്വത്തിന് കൈമാറിയിരിക്കുന്നത്.വിഎസ് അച്ചുതാനന്ദനായി മലമ്പുഴ ഒഴിച്ചിട്ടാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.ആലത്തൂരില്‍ ചന്ദ്രന് പകരം കെഡി പ്രസേനന്‍,ഒറ്റപ്പാലത്ത് എം ഹംസക്ക് പകരം സിഐടിയു ജില്ല സെക്രട്ടറി പികെ ശശി,ആലത്തൂരില്‍ ചന്ദ്രന് പകരം ഏരിയ സെക്രട്ടറി കെഡി പ്രസേനന്‍ എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ചത്

ഇതില്‍ ബാലന്റെ കാര്യം സസ്ഥാന നേതൃത്വമാണ് തീരുമാനിക്കേണ്ടത്.മൂന്ന് തവണ പൂര്‍ത്തിയായ ബാലന് ഇളവ് നല്‍കണമോ എന്നതിനെ കുറിച്ച് സെക്രട്ടറിയേറ്റ് അന്തിമ തീരുമാനമെടുക്കും.ബാലനല്ലാതെ അവിടെ പികെഎസ് നേതാവ് പൊന്നുകുട്ടന്റെ പേരും പരിഗണനയിലുണ്ട്.ഷൊര്‍ണ്ണൂര്‍ സീറ്റിനെ ചൊല്ലിയാണ് മറ്റൊരു തര്‍ക്കം പാര്‍ട്ടിക്കകത്ത് നിലനില്‍ക്കുന്നത്.വനിത പ്രാതിനിധ്യം വേണമെന്ന് ഒരു വിഭാഗം വാദിച്ചു.സുബൈദ ഇസഹാഖിന്റേയും,നിലവിലെ എംഎല്‍എ കെഎസ് സലീഖയുടേയും പേരുകള്‍ ഉയര്‍ന്ന് വന്നു.ഇത് കൂടാതെ എംആര്‍ മുരളിയുടേയും,പികെ സുധാകരന്റേയും പേരുകളും ഇവിടേക്ക് പരിഗണനയിലുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയുള്ള എംആര്‍ മുരളി സ്ഥാനാര്‍ത്ഥിയായേക്കുമെന്നും സൂചനയുണ്ട്.പാലക്കാട്ടേക്ക് എന്‍എന്‍ കൃഷ്ണദാസിന്റെ പേരും,നെന്മാറയിലേക്ക് നിലവിലെ എംഎല്‍എ വി ചെന്താമരാക്ഷന്റെ പേരും ലിസ്റ്റിലിടം കണ്ടു.ഇതില്‍ ചെന്താമരാക്ഷന്റെ പേരിന് പാര്‍ട്ടിയുടെ പ്രത്യേക അനുമതി വേണ്ടതുണ്ട്.ചിറ്റൂര്‍ സീറ്റ് ജനതാദളിന് നല്‍കാനും ഏകദേശം ധാരണയായി.തൃത്താലയിലേക്ക് എം സ്വരാജിനെ മത്സരിപ്പിക്കണമെന്നും ജില്ലാ സെക്രട്ടറിയേറ്റില്‍ ആവശ്യമുയര്‍ന്നു.ഡിവൈഎഫ്‌ഐ ജില്ലാ സെക്രറ്ററി കെ പ്രേംകുമാറിന്റെ പേരും പാര്‍ട്ടിയില്‍ പറഞ്ഞ് കേള്‍ക്കുന്നു.

മണ്ണാര്‍ക്കാടും പട്ടാമ്പിയും സിപിഐ ആണ് മത്സരിക്കുന്നത്.പട്ടാമ്പിയിലേക്ക് ജെഎന്‍യു എഐഎസ്എഫ് നേതാവ് മുഹമദ് മുഹസിനേയും,മണ്ണാര്‍ക്കാട്ടേക്ക് മുന്‍ ഡെപ്യുട്ടി സ്പീക്കര്‍ ജോസ് ബേബിയേയുമാണ് പരിഗണിക്കുന്നത്.

Top