മലയാളികളുടെ കോടികളുമായി മണി എക്‌സേഞ്ച് ഉടമ മുങ്ങി: പണം നഷ്ടപ്പെട്ട പ്രവാസികള്‍ ആശങ്കയില്‍

അബുദാബി: മലയാളികളുള്‍പ്പെടെ നിരവധി പ്രവാസികളുടെ കോടികളുമായി മണി എക്സ്ചേഞ്ച് ഉടമ മുങ്ങി. ഇത് സംബന്ധിച്ച് പോലീസില്‍ ഇടപാടുകാരും സ്‌പോണ്‍സറായ അറബിയും പരാതി നല്‍കിയതായി ഖലീജ് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ സ്ഥാപനത്തിന്റെ പേര് പത്രം വ്യക്കമാക്കിയട്ടില്ല. ഇന്ത്യക്കാരനാണ് ഇതിന്റെ ഉടമസ്ഥനെന്നും ടൈംസ് പറയുന്നു.

എസ് എന്ന സൂചകമാണ് മുങ്ങിയ ഉടമയുടെ പേരായി നല്‍കിയിട്ടുള്ളത്. പത്രത്തിലെ വാര്‍ത്തയിലെ ചിത്രത്തിലും സ്ഥാപനത്തിന്റെ പേര് മനപ്പൂര്‍വ്വം ഒഴിവാക്കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യാക്കാരനായ എഎസ് എന്നയാളാണ് ഇടപാടുകാരെ വഞ്ചിച്ച് കടന്നത്. യുഇയില്‍ ആറു ശാഖകളാണ് ഈ സ്ഥാപനത്തിനുള്ളത്. മലയാളികള്‍ അടക്കമുള്ള പ്രവാസികളുടെ സമ്പാദ്യവുമായാണ് കടന്നു കളഞ്ഞത്.

ആയിരം ദിര്‍ഹം മുതല്‍ 45,000 ദിര്‍ഹം വരെ നഷ്ടപ്പെട്ട നിരവധി പ്രവാസികളുണ്ട്. വീട്ടിലേക്ക് പണം അയക്കാനായി മണി എക്സ്ചേഞ്ചില്‍ നിക്ഷേപിച്ചവരാണ് കുടുങ്ങിയത്. നിക്ഷേപമായി കരുതിയ പണം വന്‍ തോതില്‍ നാട്ടിലേക്ക് അയക്കാന്‍ ശ്രമിച്ചവരാണ് തട്ടിപ്പിന് ഇരായി നെട്ടോട്ടമോടുന്നത്.

ആറു ശാഖകളുള്ള ധനവിനിമയ സ്ഥാപനമാണ് അടച്ചുപൂട്ടിയിരിക്കുന്നത്. മൂന്ന് ബ്രാഞ്ചുകള്‍ ദുബായിലാണ്. ബുര്‍ജുമാന്‍, അല്‍ അത്തര്‍, കരാമ എന്നിവിടങ്ങളിലാണ് മറ്റ് ബ്രാഞ്ചുകള്‍. ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയാണ് സ്ഥാപന ഉടമ മുങ്ങിയിരിക്കുതെന്ന് ഇടപാടുകള്‍ പരാതിപ്പെട്ടു. എല്ലാ ശാഖകളും അടച്ചുപൂട്ടിയിരിക്കുകയാണ്. കഴിഞ്ഞ നാലു ദിവസമായി ഫോണ്‍ വിളിച്ചാല്‍ ആരും എടുക്കില്ല. ഇതോടെയാണ് പറ്റിക്കപ്പെട്ടെന്ന് മലയാളികള്‍ അടക്കമുള്ളവര്‍ക്ക് വ്യക്തമായത്. പലരും സ്ഥാപനത്തിന് മുമ്പിലെത്തി. ഇതോടെ പണം തട്ടിയെടുത്ത് ഉടമ പിന്മാറിയെന്ന് വ്യക്തമായി.

അബുദാബിയില്‍ മുസഫയിലും മദീനത്ത് സയേദ് മേഖലയിലുമുള്ള രണ്ടു ശാഖകള്‍ 28-ാം തീയതി മുതല്‍ തുറന്നിട്ടില്ല. ദുബായില്‍ ബുര്‍ജുമാന്‍, അല്‍ അത്തര്‍, കരാമ എന്നിവിടങ്ങളിലും ഷാര്‍ജയില്‍ ഒരിടത്തുമാണ് ഇവര്‍ക്കു ശാഖകളുള്ളത്. ചിലയിടങ്ങളില്‍ 24-ാം തീയതി മുതല്‍ തന്നെ ശാഖകള്‍ പൂട്ടിക്കിടക്കുകയാണ്. മുരുഗന്‍ എന്നയാള്‍ 17-ാം തീയതി 17500 ദിര്‍ഹം മുസഫ ശാഖയില്‍നിന്ന് തമിഴ്നാട്ടിലെ സേലം ഫെഡറല്‍ ബാങ്കിലേക്ക് അയച്ചതാണ്. മൂന്നു ദിവസത്തിനു ശേഷവും പണം ലഭിക്കാതിരുന്നതിനാല്‍ ശാഖയിലെത്തി അന്വേഷിച്ചു.

സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണ് പണം ലഭിക്കാത്തതെന്നും ഉടന്‍ ലഭിക്കുമെന്നുമാണ് ജീവനക്കാര്‍ മറുപടി നല്‍കിയത്. എന്നാല്‍ പണം ലഭിക്കാത്തതിനെ തുടര്‍ന്ന് 24-നു വീണ്ടും ശാഖയിലെത്തിയപ്പോള്‍ അടച്ചിട്ടിരിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. ഒരു ജീവനക്കാരന്‍ പോലും അവിടെ ഉണ്ടായിരുന്നില്ല. കഴിഞ്ഞ പത്തു മാസമായി ഈ കമ്പനി വഴിയാണ് പണം അയച്ചിരുന്നതെന്നും ഒരു തരത്തിലുള്ള സംശയവും തോന്നിയിരുന്നില്ലെന്നും ദുബായ് സ്വദേശി ഷാജഹാന്‍ പറഞ്ഞു.

കമ്പനിയുടെ യുഎഇ സ്‌പോണ്‍സര്‍, ഉടമയ്‌ക്കെതിരേ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കേന്ദ്ര ബാങ്കിനെ വിവരം അറിയിച്ചുവെന്നും ഇടപാടുകാര്‍ക്കു പണം തിരിച്ചു ലഭിക്കുമെന്നും സ്‌പോണ്‍സര്‍ പറഞ്ഞു. ഉടമയുടെ പാസ്‌പോര്‍ട്ട് തന്റെ പക്കലാണെന്നും രാജ്യത്തിനു പുറത്തുകടക്കാന്‍ കഴിയാത്ത തരത്തില്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞതായി ഖലിജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Top