സ്തീകളുടെ സ്വയം രക്ഷയ്ക്ക് ഇനി മൊബൈല്‍ ഫോണുകളും; പുതിയ സംവിധാനം 2017 മുതല്‍

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ മൊബൈല്‍ ഫോണുകളില്‍ പുതിയ സംവിധാനം വരുന്നു. സ്ത്രീകള്‍ക്ക് രക്ഷാമാര്‍ഗമായി മൊബൈല്‍ ഫോണുകള്‍ മാറുകയാണ്. 2017 ജനുവരി ഒന്നുമുതല്‍ പുറത്തിറക്കുന്ന എല്ലാ മൊബൈല്‍ ഫോണുകളിലും പാനിക് ബട്ടണുകളുണ്ടാവും. ഈ ബട്ടണില്‍ അല്‍പനേരം അമര്‍ത്തിയാല്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സന്ദേശം പോകും. അതില്‍ നിങ്ങള്‍ ഇപ്പോള്‍ എവിടെയാണെന്ന വിവരവുമുണ്ടാകും.

വനിതാ ശിശുക്ഷേമ മന്ത്രാലയവും വാര്‍ത്താവിനിമയ മന്ത്രാലയവും ചേര്‍ന്നുള്ള ചര്‍ച്ചയിലാണ് ഇത്തരമൊരു ആശയം ഉരുത്തിരിഞ്ഞത്. നിര്‍ഭയ പദ്ധതിപ്രകാരമാകും ഇതിനുള്ള ഫണ്ടുകള്‍ വിനിയോഗിക്കുക. നിലവില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഫോണുകളില്‍ എന്തുചെയ്യാനാകും എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാനിക് ബട്ടണ്‍ പോലെ ഉപയോഗിക്കാവുന്ന ആപ്ലിക്കേഷനുകള്‍ നിലവിലുള്ള ഫോണുകളില്‍ ഉപയോഗിക്കാനുള്ള സാധ്യതകളാണ് ഇപ്പോള്‍ ആലോചിക്കുന്നത്. സാധാരണ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് സര്‍വീസ് സെന്ററില്‍ച്ചെന്ന് സൗജന്യ നിരക്കില്‍ പാനിക് ബട്ടണ്‍ ഘടിപ്പിക്കാനുള്ള സംവിധാനവും നിലവില്‍ വരും.

Top