സ്വന്തം ലേഖകൻ
ന്യുഡൽഹി:ബിജെപിയിൽ പാർട്ടിയിൽ വിമതർ തലപൊക്കുന്നു .മോദിയുടെയും അമിത്ഷായുടെയും ചാണക്യ കാലം അവസാനിക്കുന്നു.സംസ്ഥാനത്തെ ബിജെപി നേതാവ് പങ്കജ മുണ്ടെയാണ് പുതിയ വാര്‍ത്തകളുടെ കേന്ദ്രം. പങ്കജ മുണ്ടെയും അനുയായികളും ബിജെപി വിട്ടേക്കുമെന്നാണ് സൂചന. നിയമസഭാ കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കുകയോ പാര്‍ട്ടിയില്‍ മുതിര്‍ന്ന സ്ഥാനം നല്‍കുകയോ ചെയ്തില്ലെങ്കില്‍ ബിജെപി വിടുമെന്ന മുന്നറിയിപ്പ് നേതൃത്വത്തിന് നല്‍കിയതായാണ് സൂചന.തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ബിജെപി നേതാവ് എന്ന വിശേഷണം പങ്കജ മുണ്ട നീക്കിയിട്ടുണ്ട്. ബിജെപി വിടുന്ന പക്ഷം ശിവസേനയിലേക്ക് ചേക്കേറാനാണ് പങ്കജ മുണ്ടയുടെ നീക്കം. സംസ്ഥാനത്ത് അധികാരം കൈവിട്ടതിന് പിന്നാലെ പുതിയ രാഷ്ട്രീയ നീക്കങ്ങളും ബിജെപിക്ക് സൃഷ്ടിക്കുന്ന തലവേദന ചെറുതല്ല.
സംസ്ഥാനത്തെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ തന്റെ നിലപാടില്‍ മാറ്റമുണ്ടാകും. അത് സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഡിസംബര്‍ 12 ന് നടത്തുമെന്ന് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പങ്കജ മുണ്ടെ കുറിച്ചിട്ടുണ്ട്. ഇതും അഭ്യൂഹങ്ങള്‍ക്ക് ശക്തിപകരുന്നുണ്ട്. പിതാവും അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവുമായ ഗോപിനാഥ് മുണ്ടെയുടെ ഓര്‍മ്മദിനമാണ് ഡിസംബര്‍ 12.ബിജെപി വിട്ടു പോവാതിരിക്കാന്‍ രണ്ട് ആവശ്യങ്ങളാണ് പങ്കജ മുണ്ടെ നേതൃത്വത്തിന് മുന്നില്‍ വെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഒന്നുകില്‍ തന്നെ നിയമസഭാ കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കണം. അല്ലെങ്കില്‍ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം വേണം.
പങ്കജ മുണ്ടയുടെ അവകാശവാദങ്ങളോട് കൂട്ടിവായിക്കാവുന്ന ചില റിപ്പോര്‍ട്ടുകള്‍ ശിവസേനുയുടെ മുഖപത്രമായ സാമ്നയിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 170 പേരല്ല, 182 പേരിലേക്ക് ത്രികക്ഷി സര്‍ക്കാറിന്റെ പിന്തുണ ഉയരുമെന്ന് സാമ്നയിലെ ലേഖനത്തില്‍ പറയുന്നുണ്ട്. ശിവസേനയുമായി പങ്കജ മുണ്ടെ ധാരണയിലെത്തിയെന്നതിന്റെ സൂചനയായിട്ടാണ് ചിലര്‍ ഇതിനെ കാണുന്നത്. പങ്കജ മുണ്ടയ്ക്കൊപ്പം 12 എംഎല്‍എമാര്‍ ശിവസേന പാളയത്തിലെത്തുമെന്ന് മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങള്‍ കൃതമായി പ്രവചിക്കുന്ന കട്ടാ ന്യൂസും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അജിത് പവാര്‍ എന്‍സിപിയെ പിളര്‍ത്തി ബിജെപിയുമായി കൈകോര്‍ക്കാന്‍ സാധ്യതയുണ്ടെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കട്ടാന്യൂസായിരുന്നു.
ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ വലിയ രീതിയിലുള്ള അഭ്യന്തര പ്രശ്നങ്ങള്‍ ബിജെപിയില്‍ രൂപപ്പെടുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പങ്കജ മുണ്ടയുടെ നീക്കങ്ങളിലൂടെ ഇതൊരു പൊട്ടിത്തെറിയായി മാറുമോയെന്നാണ് ഏവരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
താന്‍ മുന്നോട്ട് വെക്കുന്ന രണ്ട് നിര്‍ദ്ദേശങ്ങളും അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ശിവസേനയിലേക്ക് പോകുമെന്നാണ് പങ്കജ മുണ്ടയുടെ മുന്നറിയിപ്പ്. താന്‍ ഒറ്റക്കല്ല തന്നോടൊപ്പം 12 എംഎല്‍എമാര്‍ ഉണ്ടെന്നും പങ്കജ മുണ്ടെ അവകാശപ്പെടുന്നുണ്ട്.നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍സിപി നേതാവ് ധനഞ്ജയ് മുണ്ടയോട് പങ്കജ മുണ്ടെ തോറ്റിരുന്നു. ബിജെപി നേതാക്കളില്‍ ചിലര്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചതാണ് തന്റെ തോല്‍വിക്ക് കാരണമെന്ന് പങ്കജ മുണ്ടെ നേരത്തെ ആരോപിച്ചിരുന്നു.
നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍സിപി നേതാവ് ധനഞ്ജയ് മുണ്ടയോട് പങ്കജ മുണ്ടെ തോറ്റിരുന്നു. ബിജെപി നേതാക്കളില്‍ ചിലര്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചതാണ് തന്റെ തോല്‍വിക്ക് കാരണമെന്ന് പങ്കജ മുണ്ടെ നേരത്തെ ആരോപിച്ചിരുന്നു. ഫഡ്നാവിസായിരിക്കില്ല ദേവേന്ദ്ര ഫഡ്നാവിസായിരിക്കില്ല ഞാനായിരിക്കും മുഖ്യമന്ത്രിയെന്ന പങ്കജ മുണ്ടയുടെ പ്രഖ്യാപനം സംസ്ഥാനത്തെ ചില ബിജെപി നേതാക്കളെ പിണക്കിയിരുന്നു. ഇതാകാം വോട്ട് മറിക്കാനുള്ള കാരണമെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
Pankaja was incommunicado all through the day after she removed the BJP’s name from her twitter handle, the BJP went into a damage control mode and denied that she had any plans to quit the party as was being interpreted by the political observers from Sunday’s Facebook post and her decision to remove the party’s name from her twitter handle.