പരിപ്പുവടയ്ക്ക് 80 രൂപ; പഴം പൊരി വില നൂറു കടക്കും: കൊച്ചി വിമാനത്താവളത്തിലെ പകൽകൊള്ള

സ്വന്തം ലേഖകൻ

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ ഭക്ഷണത്തിന്റെ പേരിൽ നടക്കുന്നത് പകൽ കൊള്ള. ഒരു ചായയും പഴംപൊരിയും, പരിപ്പുവടയും കഴിച്ച യുവാവിൽ നിന്നും ഈടാക്കിയത് 318 രൂപ. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ ടെർമിനലിൽ നിന്നു ഭക്ഷണം കഴിച്ച യുവാവിനാണ് ഇരുട്ടടി ലഭിച്ചത്.
സംഭവം യുവാവ് സോഷ്യൽ മീഡയയിൽ ഇട്ടതോടെ ബില്ലും നെടുമ്പാശേരിയിലെ നിരക്കും വൈറലായിട്ടുണ്ട്. നേരത്തെ സിനിമാതാരം അനുശ്രീ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നു ഭക്ഷണം കഴിച്ച് ബിൽ പോസ്റ്റ് ചെയ്തത് വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റും ജനം ഏറ്റെടുത്തത്.
ഒരു പരിപ്പുവടയ്ക്കു 80 രൂപയും, രണ്ടു പഴംപൊരിയ്ക്കു 120 രൂപയും രൂപയും, ചായയ്ക്കു 80 രൂപയുമാണ് നിരക്കായി ഈടാക്കിയിരിക്കുന്നത്. 280 രൂപയാണ് ഭക്ഷണം കഴിച്ചതിന്റെ ആകെ തുകയായി ചേർത്തിരിക്കുന്നത്. ഇതു കൂടാതെ 10 രൂപ വാറ്റ് ആയും 11.60 രൂപ സർവീസ് വാറ്റായും, 16.80 രൂപ സർവീസ് ചാർജ് ആയും ഈടാക്കിയിട്ടുണ്ട്. ഇതെല്ലാം കൂടി കൂട്ടിയാണ് 318 രൂപ ഉപഭോക്താവിൽ നിന്നും ഈടാക്കിയിരിക്കുന്നത്. അജ്ഞലി ഹോട്ടൽ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലുള്ള ബില്ലാണ് നൽകിയിരിക്കുന്നത്. ടെർമിനൽ നമ്പർ മൂന്ന് സിയാൽ നെടുമ്പാശേരി എന്ന് ബില്ലിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top