സ്വന്തം ലേഖകൻ
തിരുവനന്തപുരം:ശബരിമലവിഷയത്തിലൂടെ മേൽകൈ നേടിയ ഇടതുമുന്നണി അടുത്ത തിരഞ്ഞെടുപ്പിൽ കേരളത്തെ വീണ്ടും ചുവപ്പണിയിക്കും.പൊതുവെ അഴിമതിരഹിതമായ ‘നല്ലഭരണം എന്ന് മാർക്കുവീണ ഇടതുപക്ഷത്തെ നയിക്കുന്നത് കാർക്കശ്യക്കാരനായ പിണറായി വിജയൻ എന്നതും കേരളം ഇടതുകോട്ടയായി ചുവപ്പിക്കാൻ കഴിയും എന്നാണ് വിലയിരുത്തൽ .ശബരിമലവിഷയത്തിൽ നേരില്ലാതെ അഴകൊഴമ്പൻ തീരുമാനത്തിൽ എത്തിയ കോൺഗ്രസ് അമ്പേ പരാജയപ്പെടും എന്നാണ് സൂചന .ശബരിമല സമരത്തെ ഹൈജാക്ക് ചെയ്ത ബിജെപി ആർ എസ എസിനൊപ്പം കോൺഗ്രസിലെ മുന്നോക്ക നായർ സമുദായം എത്തിപ്പെടും .സമരിമല വിഷയത്തിൽ കോടതിവിധിയെ അംഗീകരിക്കുന്ന ഈഴവ -ദളിത് സമുദായ ഏകീക കരണം ഇടതുമുന്നണിയിലേക്ക് വോട്ട് ബാങ്ക് ക്രോഡീകരിക്കും .മുഖ്യമന്ത്രിക്ക് എതിരെ ചോവൻ എന്നുവിളിച്ച് അവഹേളിയച്ചതും ഈഴവ വോട്ടുകൾ മുഖ്യമന്ത്രിക്കും ഇടതുപക്ഷത്തിനുമായി കേന്ദ്രീകരിക്കും .മുന്നോക്ക നായർ സമുദായത്തിലെ നല്ലൊരു ശതമാനം വിശ്വാസികളും ആചാരങ്ങളും അനുഷ്ഠാനങ്ങളും പരിപാലിക്കണം എന്ന് കരുതുന്നവർ ആണെങ്കിലും കോടതിവിധിയെ എതിർക്കുന്നില്ല.വിശ്വാസികളിൽ പലരും ഇടതുപക്ഷമുന്നണിയുടെ സാമീപനത്തോട് ഒപ്പമാണ്.
അതിനാൽ സംസ്ഥാന ഭരണത്തിന്റെ കരുത്തിൽ ഇടതു മുന്നണിയും, ഭരണത്തിന്റെ നെഗറ്റീവ് പരമർശങ്ങളില്ലാത്ത പ്രതിപക്ഷമായി കോൺഗ്രസും, നിയമസഭയിലെ ഒരു സീറ്റ് പത്തായി ഉയർത്താൻ അരയും തലയും മുറുക്കി ബിജെപിയും രംഗത്തിറങ്ങുമ്പോൾ 2019 ൽ കേരളത്തിലെ ലോക്‌സഭാ പോരാട്ടം കനക്കും. കഴിഞ്ഞ തവണ ഭരണ വിരുദ്ധവികാരമുണ്ടായിട്ടു പോലും പന്ത്രണ്ട് സീറ്റ് പിടിച്ചെടുത്ത് ദേശീയ തലത്തിൽ കോൺഗ്രസിന്റെ മാനം രക്ഷിച്ച പ്രകടനം തന്നെയാണ് ഇക്കുറിയും കേരളത്തിൽ നിന്നും പ്രതീക്ഷിക്കുന്നത്. എന്നാൽ, 2009 ന്റെ തുടർ ചലനമാണ് ഇക്കുറി സിപിഎം അടങ്ങുന്ന ഇടതു മുന്നണി ആഗ്രഹിക്കുന്നത്. നെയ്യാറ്റിൻകരയിൽ വിരിഞ്ഞ താരമ പത്തിടത്തേയ്‌ക്കെങ്കിലും വ്യാപിപ്പിച്ച് കേരളത്തെ വീണ്ടും കാവിയിൽ മുക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി നേതൃത്വം പോരാട്ടത്തിനിറങ്ങുന്നത്.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സീറ്റിൽ ശശി തരൂരും, കൊല്ലത്ത് എൻ.കെ പ്രേമചന്ദ്രനും, പത്തനംതിട്ടയിൽ ആന്റോ ആന്റണിയും, മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷും, ആലപ്പുഴയിൽ കെ.സി വേണുഗോപാലും, കോട്ടയത്ത് ജോസ് കെ.മാണിയും, എറണാകുളത്ത് കെ.വി തോമസും, വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രനും, വയനാട് എം.ഐ ഷാനവാസും, മലപ്പുറത്ത് ഇ.അഹമ്മദും, പൊന്നാനിയിൽ ഇ.ടി മുഹമ്മദ് ബഷീറുമാണ് യുഡിഎഫിന്റെ പാനലിൽ ജയിച്ചത്. ഇതിൽ ജോസ് കെ.മാണിയും, ഇ.ടി മുഹമ്മദ് ബഷീറും, ഇ.അഹമ്മദും, എൻ.കെ പ്രേമചന്ദ്രനും ഒഴികെയുള്ള എല്ലാവരും വിജയിച്ചത് കോൺഗ്രസിന്റെ ചിഹ്നത്തിലായിരുന്നു.
എന്നാൽ, സിപിഎമ്മിന്റെ കാര്യം വന്നപ്പോൾ സ്ഥിതി മാറി. തെക്കൻ കേരളത്തിൽ ആറ്റിങ്ങളിൽ സമ്പത്തിനെ മാത്രം വിജയിപ്പിക്കാൻ സാധിച്ച സിപിഎം എറണാകുളത്തിനു അപ്പുറത്തേയ്ക്ക് ചെങ്കൊടി പാറിച്ചു. തൃശൂരിൽ സിപിഐയുടെ സി.എൻ ജയദേവൻ പുഷ്പം പോലെ വിജയിച്ചു കയറിയപ്പോൾ, ചാലക്കുടിയിൽ സിപിഎം ചിഹ്നത്തിൽ തന്നെ മത്സരിച്ച സിനിമാ താരം ഇന്നസെന്റും വിജയിച്ചു. പാലക്കാട് എം.ബി രാജേഷ് ജനപ്രിയത വോട്ടാക്കി മാറ്റിയപ്പോൾ, കോട്ടയത്തു നിന്നെത്തി ആലത്തൂരിൽ പി.കെ ബിജു വിജയ മധുരം നുകർന്നു. കണ്ണൂരിൽ കരുത്തനായ സുധാകരനെ അട്ടിമറിച്ച പി.കെ ശ്രീമതിയും, കാസർകോട് മുതിർന്ന നേതാവ് പി.കരുണാകരനും വിജയിച്ചുകയറി. ഇടുക്കിയിൽ ക്രൈസ്തവ സഭയുടെ പിൻതുണയുള്ള ജോയിസ് ജോർജിനെ വിജയിപ്പിക്കാൻ സിപിഎമ്മിനു പക്ഷേ, കാര്യമായി വിയർപ്പൊഴുക്കേണ്ടി വന്നതുമില്ല.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 15 സ്ഥാനാർത്ഥികളെ മത്സരിപ്പിച്ച കോൺഗ്രസിനു 55.90 ലക്ഷം വോട്ടാണ് ലഭിച്ചത്. പോൾ ചെയ്തതിന്റെ 31 ശതമാനം വോട്ട് ലഭിച്ചു. പത്ത് സീറ്റിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച സിപിഎം 21.59 ശതമാനമായ 38.80 ലക്ഷം വോട്ട് പാർട്ടി ചിഹ്നത്തിൽ മാത്രം നേടി. ആറ് സ്വതന്ത്രരെ സിപിഎം രംഗത്തിറക്കിയപ്പോൾ 9.25 ശതമാനമായ 16.62 ലക്ഷം വോട്ട് അവരും സ്വന്തമാക്കി. രണ്ട് സീറ്റിൽ മാത്രം മത്സരിച്ച ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് രണ്ടു സീറ്റും സ്വന്തം പേരിൽ എഴുത്തിച്ചേർത്തപ്പോൾ ഇവരുടെ അക്കൗണ്ടിൽ 8.16 ലക്ഷം വോട്ടും ആകെ പോൾ ചെയ്തതിന്റെ 4.54 ശതമാനവും ലഭിച്ചു. നാല് സീറ്റിൽ മത്സരിച്ച സിപിഐയ്ക്ക് 7.59 ശതമാനമായ 13.64 ലക്ഷം വോട്ടാണ് നേടാനായത്. 18 സീറ്റിൽ പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരിച്ച ബിജെപി, 18.56 ലക്ഷം വോട്ട് നേടി. ആകെ പോൾ ചെയ്തതിന്റെ 10.333 ശതമാനം മാത്രം. ഒരു സീറ്റിൽ മാത്രം മത്സരിച്ച കേരള കോൺഗ്രസ് എം പോൾ ചെയ്തതിന്റെ 2.36 ശതമാനം വോട്ട് സ്വന്തമാക്കി. 4.42 ലക്ഷം.
എന്നാൽ, അഞ്ചു വർഷത്തിനിപ്പുറം മറ്റൊരു തിരഞ്ഞെടുപ്പ് പടിവാതുക്കലെത്തി നിൽക്കെ കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ ഏറെ മാറ്റം വന്നുകഴിഞ്ഞു. അന്നത്തെ രാഷ്ട്രീയത്തിൽ നിന്നും കേരളം ഏറെ മാറി. രണ്ടു മുഖ്യമന്ത്രിമാർ മാറിയെത്തി. കോൺഗ്രസിനും, സിപിഎമ്മും, ബിജെപിയ്ക്കും നേതൃത്വ മാറ്റമുണ്ടായി. നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകൾ സിപിഎമ്മിനെയും, ബിജെപിയെയും ത്രസിപ്പിക്കുമ്പോൾ, ആഞ്ഞു പിടിച്ചാൽ മുന്നിലെത്താമെന്ന പ്രതീക്ഷയാണ് കോൺഗ്രസിന് എങ്കിലും കോൺഗ്രസ് അമ്പേ പരാജയത്തിലേക്കാണ് .കേരളവും ഉത്തരേന്ത്യപോലെ കോൺഗ്രസിന് നഷ്ടപ്പെടാൻ പോകുന്നു .ലീഗിന്റെ ഒരു സീറ്റും വയനാടും മാത്രമാണ് യു.ഡി.എഫിന് കിട്ടാൻ സാധ്യത .ശശി തരൂർ വരെ തിരുവനന്തപുരത്ത് പരാജയപ്പെടാൻ സാധ്യത എന്നുമാണ് നിലവിലെ സ്ഥിതി .