കോട്ടയം: കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ഏറ്റവും അധികം ജനസമ്മതിയുള്ള നേതാവ് ഇപ്പോഴും ഉമ്മന്‍ ചാണ്ടിയാണ് .ഈ ഉമ്മൻ ചാണ്ടിയുടെ തിരിച്ചുവരവ് കേരളത്തിലെ കോൺഗ്രസിലെ പലർക്കും തലവേദനയാണ് .അതിനാൽ തന്നെ ഉമ്മൻ ചാണ്ടിയെ കേന്ദ്രത്തിലേക്ക് പായിക്കാൻ കോട്ടയത്ത് മത്സരിക്കണം എന്ന മുറവിളി ഉയരുമ്പോൾ ഉമ്മൻ ചാണ്ടിയെ വെട്ടാൻ മാണി കോൺഗ്രസ് രഹസ്യ നീക്കം തുടങ്ങി .കോൺഗ്രസിലെ ചിലരുടെ ഒത്താശയോടെ രണ്ട് സീറ്റ് ചോദിച്ചുകൊണ്ടാണ് കേരളം കോൺഗ്രസ് മാണി ഉമ്മൻ ചാണ്ടിയെ ഏട്ടൻ കരുനീക്കം നടത്തിയിരിക്കുന്നത് .
ഉമ്മന്‍ ചാണ്ടിയുടെ തിരിച്ചുവരവിന് തടയിടേണ്ട ഒരു കാര്യവും ഇല്ലാത്ത പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എം. പക്ഷേ, ഇപ്പോള്‍ അവരുടെ കടുംപിടിത്തം ഉമ്മന്‍ ചാണ്ടിയ്ക്ക് എതിരായിരിക്കുകയാണ് .ഇത്തവണ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് രണ്ട് സീറ്റുകള്‍ വേണം എന്നതാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം. കഴിഞ്ഞ മുന്നണിയോഗത്തില്‍ അവര്‍ ഇക്കാര്യം ഉന്നയിക്കുകയും ചെയ്തു. പക്ഷേ, ഇക്കാര്യത്തില്‍ ഇതുവരെ ചര്‍ച്ച തുടങ്ങിയിട്ടില്ല.
നിലവില്‍ കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിനാണ്. കൂടാതെ കഴിഞ്ഞ തവണ ഒഴിവുവന്ന രാജ്യസഭ സീറ്റും കേരള കോണ്‍ഗ്രസ് എമ്മിന് കൊടുത്തിരുന്നു. ഇതൊന്നും പോരാതെയാണ് ഇപ്പോള്‍ കോട്ടയം സീറ്റിന് വേണ്ടി ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയെ കോട്ടയത്തോ ഇടുക്കിയിലോ മത്സരിപ്പിക്കണം എന്ന ആവശ്യം കോണ്‍ഗ്രസ്സില്‍ ഉയരുന്നുണ്ട്.
എന്നാല്‍ കേരള കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ ഇത് സാധ്യമാവില്ല. അല്ലാത്ത പക്ഷം, കേരള കോണ്‍ഗ്രസ്സിനെ ഒതുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. വിട്ടുവീഴ്ചയ്ക്കപ്പുറം രണ്ടാമത്തെ സീറ്റ് എന്ന കേരള കോണ്‍ഗ്രസ്സിന്റെ ആവശ്യം തള്ളുകയും കോട്ടയത്തിന് പകരും ഇടുക്കി വച്ചുമാറുകയും ചെയ്യുന്ന ഒരു സാഹചര്യം കേരള കോണ്‍ഗ്രസ് ഭയക്കുന്നുണ്ട്. ഇതിനെ മറികടക്കാന്‍ ഉള്ള ശ്രമത്തിലാണ് പാര്‍ട്ടി നേതൃത്വം ഇപ്പോള്‍. ആദ്യമേ വ്യക്തമാക്കി കോട്ടയം സീറ്റ് കോണ്‍ഗ്രസ്സുമായി വച്ചുമാറില്ലെന്നാണ് ജോസ് കെ മാണി പറയുന്നത്.
ഇക്കാര്യത്തില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഉറപ്പ് നല്‍കിയിട്ടുണ്ട് എന്നാണ് പറയുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അധികം വൈകും മുമ്പ് തന്നെ കേരള കോണ്‍ഗ്രസ് എം തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും എന്നും അറിയിച്ചിട്ടുണ്ട്. ജനുവരി 24 ന് കേരള കോണ്‍ഗ്രസ് എമ്മിന്റെ കേരള യാത്ര തുടങ്ങും. യാത്ര സമാപിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്.ഉമ്മന്‍ ചാണ്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നത് കോണ്‍ഗ്രസ്സിലെ തന്നെ പലര്‍ക്കും അത്ര താത്പര്യമില്ലാത്ത കാര്യമാണ്.